Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
UK Special
  15-11-2025
കളരിപ്പയറ്റ് കണ്ട വിസ്മയം പങ്കുവെച്ച് യു.കെ യാത്രാ വ്‌ലോഗര്‍

തിരുവനന്തപുരം: കേരളത്തിന്റെ തനതായ ആയോധന കലാരൂപമായ കളരിപ്പയറ്റ് ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് ബ്രിട്ടനില്‍ നിന്നുള്ള യാത്രാ വ്‌ലോഗര്‍ ഡിയന്ന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവര്‍ പ്രകടനത്തെക്കുറിച്ചുള്ള അത്ഭുതം പങ്കുവെച്ചത്. വീഡിയോ അതിവേഗം ശ്രദ്ധനേടി.

''കേരളത്തില്‍ വരികയാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും കാണാതെ പോകരുത് - കളരിപ്പയറ്റ് (പുരാതന ഇന്ത്യന്‍ ആയോധന കലാരൂപം)'' എന്ന കുറിപ്പോടെയാണ് ഡിയന്ന വീഡിയോ പങ്കുവെച്ചത്. മുന്‍ കേരള സന്ദര്‍ശനത്തില്‍ ഇത് കാണാതെ പോയതിലുള്ള സങ്കടവും അവര്‍ തുറന്നു പറഞ്ഞു.

പ്രകടനം തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ സീറ്റില്‍

Full Story
  15-11-2025
മൂന്ന് വയസ്സുകാരെ പീഡിപ്പിച്ച നഴ്‌സറി ജീവനക്കാരന് 10 വര്‍ഷം തടവ്

ലണ്ടന്‍: മൂന്ന് വയസ്സുകാരായ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18 വയസ്സുകാരനായ നഴ്‌സറി ജീവനക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തോമസ് വാലര്‍ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്.

വേനല്‍ക്കാലത്ത് സറേയിലെ ഒരു നഴ്‌സറിയില്‍ ജോലി ചെയ്തിരുന്ന പ്രതി കുട്ടികളെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നതിനും വസ്ത്രം മാറ്റുന്നതിനും സഹായിക്കുന്ന ചുമതലയിലായിരുന്നു. ഈ സമയത്താണ് കുട്ടികളെ പീഡിപ്പിച്ചതെന്ന് തെളിഞ്ഞത്.

സംഭവത്തില്‍ കുട്ടികളും മാതാപിതാക്കളും കടന്നുപോകുന്നത് ഹൃദയഭേദകമായ സാഹചര്യത്തിലൂടെയാണെന്ന് ജഡ്ജി ക്ലെയര്‍ ഹാര്‍ഡന്‍-ഫ്രോസ്റ്റ് അഭിപ്രായപ്പെട്ടു. സ്റ്റെയിന്‍സ്

Full Story
  15-11-2025
'വ്യാജ അഡ്മിറല്‍' വെയില്‍സില്‍ അറസ്റ്റില്‍

വെയില്‍സ്: ബ്രിട്ടനിലെ 'റിമെംബറന്‍സ് സണ്‍ഡേ' സൈനിക അനുസ്മരണ ചടങ്ങില്‍ വ്യാജ അഡ്മിറലായി പ്രത്യക്ഷപ്പെട്ട 64 വയസ്സുകാരന്‍ അറസ്റ്റില്‍. വെയില്‍സിലെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന ചടങ്ങിനിടെ, 12 മെഡലുകള്‍ അലങ്കരിച്ച നാവിക യൂണിഫോം ധരിച്ചെത്തിയ ജോണാഥന്‍ കാര്‍ലിയാണ് 'വ്യാജ അഡ്മിറല്‍' ആയി ശ്രദ്ധ നേടിയത്.

ചടങ്ങില്‍ സജീവമായി പങ്കെടുത്ത ജോനാഥന്‍ യുദ്ധസ്മാരകത്തെ അഭിവാദ്യം ചെയ്‌തെങ്കിലും, അനുമതിയില്ലാതെ സൈനിക ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചതിനെ 'വിമുക്തഭടന്മാരെ അപമാനിക്കല്‍' എന്ന് റോയല്‍ നേവി പ്രതികരിച്ചു. സംശയം ഉയര്‍ന്നത് അദ്ദേഹം ധരിച്ച മെഡലുകളിലൂടെയാണ്.

Full Story

  15-11-2025
മലയാളി ഡോക്ടര്‍ ബ്രിട്ടനിലെ എംഎച്ച്ആര്‍എയുടെ ശാസ്ത്ര വിഭാഗം ചുമതലയേല്‍ക്കും

തിരുവല്ല: ബ്രിട്ടന്റെ പൊതുജനാരോഗ്യ മേഖലയില്‍ മരുന്നുകളുടെയും ചികിത്സോപകരണങ്ങളുടെയും കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പാക്കാന്‍ പുതിയ ശാസ്ത്ര വിഭാഗം രൂപീകരിക്കുന്നു. പുതുവര്‍ഷത്തോടെ നിലവില്‍ വരുന്ന ഈ വിഭാഗത്തിന്റെ ചുമതല മലയാളിയായ ഡോ. ജേക്കബ് ജോര്‍ജ് ഏറ്റെടുക്കും.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (MHRA) ആദ്യത്തെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫിസര്‍ സ്ഥാനത്തേക്കാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ലണ്ടനിലെ എംഎച്ച്ആര്‍എ ആസ്ഥാനത്തും ഹെര്‍ട്ട്ഫഡ്ഷയറിലെ ഗവേഷണ കേന്ദ്രത്തിലും ആയിരിക്കും പ്രധാന പ്രവര്‍ത്തനങ്ങള്‍.

Full Story

  14-11-2025
യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ book ചെയ്യുന്നതില്‍ പുതിയ നിയന്ത്രണങ്ങള്‍; ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി

ലണ്ടന്‍: യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ book ചെയ്യുന്നതുമായി ബന്ധപ്പെട്ട നീണ്ട കാത്തിരിപ്പുകളും ഓണ്‍ലൈന്‍ തട്ടിപ്പുകളും കുറയ്ക്കാന്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് കാലഘട്ടത്തില്‍ കാത്തിരിപ്പ് കാലം കുതിച്ചുയര്‍ന്നതോടെയാണ് ഈ നടപടികള്‍ ശക്തമാകുന്നത്.

ഇനി മുതല്‍ ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്ക് നേരിട്ട് മാത്രമേ ടെസ്റ്റ് ബുക്കിംഗ് ചെയ്യാന്‍ സാധിക്കൂ. ടെസ്റ്റ് സ്ലോട്ടുകള്‍ വാങ്ങി വന്‍ തുകയ്ക്ക് മറിച്ചു വില്‍ക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം തടയാനാണ് ഈ നീക്കം. ''വിദ്യാര്‍ത്ഥികളെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ലക്ഷ്യം,'' എന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹൈഡി

Full Story
  14-11-2025
യുകെ സാമ്പത്തിക പ്രതിസന്ധി കടുപ്പം: പലിശ നിരക്കില്‍ ഇളവിന് സാധ്യത

ലണ്ടന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് യുകെ കടന്നുപോകുന്നത്. ജീവിത ചെലവിന്റെ വര്‍ദ്ധനവും വളര്‍ച്ചയുടെ മന്ദഗതിയും തൊഴിലില്ലായ്മയുടെ വര്‍ദ്ധനവുമാണ് നിലവിലെ സാഹചര്യത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. വിദഗ്ധര്‍ വിലയിരുത്തുന്നത്, യുകെ സമൂഹം ഒരു ദീര്‍ഘകാല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നതാണ്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡിസംബറോടെ പലിശ നിരക്കില്‍ ഇളവ് വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നവംബറില്‍ നടന്ന അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. നിലവില്‍ പണപ്പെരുപ്പം ബാങ്ക് ലക്ഷ്യമിട്ടിരിക്കുന്ന 2 ശതമാനത്തെക്കാള്‍ കൂടുതലായിരുന്നെങ്കിലും വില വര്‍ദ്ധനവിന്റെ വേഗം

Full Story
  14-11-2025
യുകെയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; സംസ്‌കാരം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍

ലണ്ടന്‍/തൊടുപുഴ: സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന തൊടുപുഴ മൂലമറ്റം സ്വദേശി ജോസ് മാത്യു (50) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു വീടിനുള്ളില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആംബുലന്‍സ് സര്‍വീസിന്റെ സഹായം തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക നിഗമനമനുസരിച്ച് ഹൃദയാഘാതമാണ് മരണകാരണം.

സംഭവസമയത്ത് വീട്ടില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇളയമകള്‍ മരിയ മാത്രമായിരുന്നു. നഴ്‌സായ ഭാര്യ ഷീബ ഡേ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം. കീല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായ കെവിന്‍, കരോള്‍ എന്നിവരാണ് മറ്റ് മക്കള്‍.

Full Story
  14-11-2025
ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്ക് മടങ്ങാനാകുമോ? തീവ്രവാദ വിരുദ്ധ റിപ്പോര്‍ട്ട് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു

ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്റെ ഭാര്യയായ ഷമീമ ബീഗം ബ്രിട്ടനിലേക്ക് മടങ്ങാനുള്ള സാധ്യത വീണ്ടും ഉയരുന്നു. ബ്രിട്ടന്റെ തീവ്രവാദ വിരുദ്ധ നയങ്ങളുടെ അവലോകന റിപ്പോര്‍ട്ടിലാണ് ഷമീമ ബീഗത്തിനും സിറിയയിലെ ക്യാംപുകളില്‍ കഴിയുന്ന മറ്റ് ബ്രിട്ടിഷ് പൗരന്മാര്‍ക്കും തിരിച്ചുവരാന്‍ അനുമതി നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

2015ല്‍ 15 വയസ്സുള്ളപ്പോള്‍ ഐഎസില്‍ ചേരാന്‍ ലണ്ടനില്‍ നിന്നു പോയ ഷമീമ ബീഗത്തിന് 2019ല്‍ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നു. അതിനുശേഷം ആറ് വര്‍ഷമായി നിയമപോരാട്ടം തുടരുകയാണ്. നിലവില്‍ 26 വയസ്സുള്ള ഷമീമ സിറിയയിലെ ഒരു 'വൃത്തി ഹീനമായ' തടങ്കല്‍ ക്യാംപിലാണ് കഴിയുന്നത്.

Full Story

[233][234][235][236][237]
 
-->




 
Close Window