Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഇഡിയുടെ വമ്പന്‍ നടപടി; ലണ്ടനിലെ 150 കോടി രൂപയുടെ ആഡംബര സ്വത്ത് കണ്ടുകെട്ടി
reporter

ന്യൂഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വമ്പന്‍ നടപടി സ്വീകരിച്ചു. ലണ്ടനിലെ പ്രശസ്തമായ ബെക്കിംഗ്ഹാം കൊട്ടാരത്തിന് സമീപമുള്ള 150 കോടി രൂപ വിലമതിക്കുന്ന ആഡംബര സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയായ എസ് കുമാര്‍സ് നേഷന്‍വൈഡ് ലിമിറ്റഡ് (S Kumars Nationwide Ltd) അതിന്റെ മുന്‍ ചെയര്‍മാന്‍ നിതിന്‍ കസ്ലിവാള്‍ ഉള്‍പ്പെട്ട കേസിലാണ് നടപടി.

വിവിധ ബാങ്കുകളുടെ കൂട്ടായ്മയില്‍ നിന്ന് കമ്പനി വലിയ തുക വായ്പ എടുത്തിരുന്നെങ്കിലും, അത് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പകരം വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍. വിദേശ നിക്ഷേപം എന്ന വ്യാജേന പണം ഇന്ത്യയ്ക്ക് പുറത്തേക്ക് കൊണ്ടുപോയി. സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ ട്രസ്റ്റുകളും ഷെല്‍ കമ്പനികളും സ്ഥാപിച്ച്, വിലപിടിപ്പുള്ള സ്വത്തുക്കള്‍ വാങ്ങിയതായി ഇഡി കണ്ടെത്തി.

'കാതറിന്‍ ട്രസ്റ്റ്' എന്ന പേരില്‍ നിതിന്‍ കസ്ലിവാള്‍ സ്ഥാപിച്ച ട്രസ്റ്റാണ് ലണ്ടനിലെ ഈ വമ്പന്‍ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈവശം വെച്ചിരുന്നത്. ഇന്ത്യയിലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (PMLA) പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടിയത്.

വിദേശത്തുള്ള സ്വത്ത് ആയതിനാല്‍, അത് ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനായി ലണ്ടനിലെ അന്വേഷണ ഏജന്‍സികളുമായി ഇഡി ബന്ധപ്പെടും. കഴിഞ്ഞ ഡിസംബര്‍ 23ന് നിതിന്‍ കസ്ലിവാളുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ അന്താരാഷ്ട്ര സ്വത്ത് സമ്പാദനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്

 
Other News in this category

 
 




 
Close Window