Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
ഇംഗ്ലീഷ് പ്രാവീണ്യക്കുറവ് രോഗികളുടെ സുരക്ഷയെ ബാധിച്ചു; മലയാളി നഴ്‌സിന് യുകെയിലെ എന്‍എച്ച്എസില്‍ വിലക്ക്
reporter

ലണ്ടന്‍: ഇംഗ്ലീഷ് ഭാഷയില്‍ ആവശ്യമായ പ്രാവീണ്യമില്ലാത്തത് രോഗികളുടെ സുരക്ഷയെ ഗുരുതരമായി ബാധിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മലയാളി നഴ്‌സിന് യുകെയിലെ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതില്‍ വിലക്ക്. രോഗിക്ക് അപസ്മാര ആക്രമണം ഉണ്ടായത് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടതടക്കം നിരവധി ഗുരുതര പിഴവുകള്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അനിമോള്‍ പുത്തന്‍പുരയ്ക്കല്‍ തോമസ് 2021 ഓഗസ്റ്റ് മുതല്‍ 2022 മെയ് വരെ ചെംസ്‌ഫോര്‍ഡിന് സമീപമുള്ള ബ്രൂംഫീല്‍ഡ് ആശുപത്രിയില്‍ സൂപ്പര്‍ന്യൂമററി നഴ്‌സായി ജോലി ചെയ്തിരുന്നു. അതിന് ശേഷം അവര്‍ ആശുപത്രിയില്‍ ജോലി ചെയ്തിട്ടില്ലെന്ന് മിഡ് ആന്‍ഡ് സൗത്ത് എസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് അറിയിച്ചു. മൂന്ന് വര്‍ഷം മുമ്പ് അവര്‍ നാട്ടിലേക്ക് മടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

2022 ഫെബ്രുവരിയില്‍ ഒരു രോഗിയെ വൃത്തിയാക്കുന്നതിനിടെ രോഗിക്ക് അപസ്മാര ആക്രമണം ഉണ്ടായെങ്കിലും അത് തിരിച്ചറിയാനോ അടിയന്തര അലാം മുഴക്കാനോ അനിമോളിന് കഴിഞ്ഞില്ലെന്നാണ് എന്‍എംസി അന്വേഷണ പാനല്‍ കണ്ടെത്തിയത്. ഇതിന് മുമ്പും ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കുന്നതിലെ പരിമിതികള്‍ കാരണം ജോലിക്കിടെ പ്രതിസന്ധികള്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. 2022 ഏപ്രില്‍ 26-ന് നടന്ന മറ്റൊരു സംഭവത്തിലും ഗുരുതര ചികിത്സാ പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗിക്ക് തെറ്റായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം സംഭവങ്ങള്‍ രോഗികളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നതാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അനിമോളുടെ മോശം പ്രവര്‍ത്തനത്തിന് പ്രധാന കാരണം ഇംഗ്ലീഷ് ഭാഷ ആവശ്യമായ നിലവാരത്തില്‍ മനസ്സിലാക്കാനും ആശയവിനിമയം നടത്താനും കഴിയാത്തതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. ഭാഷാപരമായ പരിമിതികള്‍ രോഗികളുടെ ജീവന് തന്നെ അപകടമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചതായി എന്‍എംസി വിലയിരുത്തി. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാക്കുന്ന നിയമം 2014 മുതല്‍ യുകെയില്‍ നിലവിലുണ്ട്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അനിമോളെ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്.

 
Other News in this category

 
 




 
Close Window