Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
UK Special
  17-06-2025
നോര്‍ത്ത് യോര്‍ക്ക് ഷെയറില്‍ കാണാതായ പതിനെട്ടുവയസുകാരിയുടെ വസ്ത്രം കണ്ടെത്തി

നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍: നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ബീച്ചില്‍ നിന്ന് 18 വയസ്സുകാരിയെ കാണാതായി. സെറെന്‍ ബെന്നറ്റിനെയാണ് കാണാതായിരിക്കുന്നത്. യുവതിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ ഗുയിസ്ബറോയിലെ ചര്‍ച്ച് ലെയ്ന്‍ ഏരിയയിലേക്ക് ഒറ്റയ്ക്ക് നടന്നുപോകുന്നത് സെറെനെ കണ്ടവരുണ്ട്. പിന്നീട് രാത്രി 9 മണിയോടെ റെഡ്കാര്‍ ബീച്ചിലേക്ക് തനിച്ചു നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

സെറെന്‍ ബീച്ചിന്റെ പരിസരത്ത് തന്നെയുണ്ടായിരുന്നിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബീച്ചില്‍ നിന്ന് കണ്ടെത്തിയ വസ്ത്രങ്ങള്‍ സെറെന്റേതാണെന്ന്

Full Story
  17-06-2025
മലയാളിയുടെ മണവാട്ടിക്ക് രാജ്യാന്തര അംഗീകാരം

ലണ്ടന്‍/കൊച്ചി: ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയ ആദ്യ ഇന്ത്യ നാടന്‍ വാറ്റായ 'മണവാട്ടി'ക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിച്ചു. ലോക മദ്യവിപണിയിലെ പ്രധാന ശൃംഖലയായ ബവ്‌റിജ് ട്രേഡ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ലണ്ടന്‍ സ്പിരിറ്റ്‌സ് കോംപറ്റീഷന്‍ 2025ല്‍ 'മണവാട്ടി' വെങ്കല മെഡല്‍ കരസ്ഥമാക്കി. കൂടാതെ, ഇന്റര്‍നാഷനല്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് കോംപറ്റിഷന്‍ വാര്‍ഷിക പുരസ്‌കാര വേദിയില്‍ 'സ്പിരിറ്റ് ബ്രോണ്‍സ് 2025' പുരസ്‌കാരവും 'മണവാട്ടി' സ്വന്തമാക്കി. കൃത്രിമ നിറങ്ങളോ, കൊഴുപ്പോ, മധുരമോ ചേര്‍ക്കാത്ത ഉന്നത ഗുണമേന്മയുള്ള ഉല്‍പന്നമായതിനാലാണ് 'മണവാട്ടി' ഈ നേട്ടങ്ങള്‍ കൈവരിച്ചത്. കൊച്ചി കടവന്ത്ര സ്വദേശിയായ ജോണ്‍ സേവ്യര്‍ യുകെയില്‍

Full Story
  17-06-2025
ഇറാനിനുള്ള പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്രിട്ടന്‍

ലണ്ടന്‍: ഇറാനിലുള്ള ബ്രിട്ടിഷ് പൗരന്മാര്‍ പേരും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടെ ബ്രിട്ടിഷ് സര്‍ക്കാര്‍ ലഭ്യമാക്കുന്ന പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. ഇറാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സഹായം ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ ബ്രിട്ടീഷ് പൗരന്മാര്‍ ഇറാനിലെ ഏതൊക്കെ മേഖലകളില്‍ ഉണ്ടെന്ന് വ്യക്തത വരുത്തുന്നതിനാണിത്.

പേരും മറ്റു വിവരങ്ങളും റജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക സംവിധാനം തയാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ കിയേര്‍ സ്റ്റാമെര്‍ മാധ്യമങ്ങളോട്

Full Story
  17-06-2025
യുകെ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് വനിത

ലണ്ടന്‍: യുകെയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ6ന്റെ തലപ്പത്തേക്ക് ആദ്യമായി വനിത എത്തുന്നു. 47 വയസ്സുകാരിയായ ബ്ലെയ്സ് മെട്രെവെലിയാണ് 115 വര്‍ഷത്തെ ചരിത്രമുള്ള യുകെ രഹസ്യാന്വേഷണ ഏജന്‍സിയുടെ മേധാവിയാകുന്നത്. ഉടന്‍ ചുമതലയേല്‍ക്കും. 'സി' എന്ന രഹസ്യനാമത്തിലാണ് എംഐ6 മേധാവി അറിയപ്പെടുന്നത്. ജെയിംസ് ബോണ്ട് സിനിമകളിലെ സാങ്കല്‍പ്പിക എംഐ6 ഏജന്‍സിയുടെ തലപ്പത്ത് പ്രത്യക്ഷപ്പെടുന്ന മേധാവിക്ക് 'എം' എന്ന കോഡ് നാമമാണ് നല്‍കിയിരുന്നതെങ്കില്‍ യഥാര്‍ഥത്തില്‍ അത് 'സി' എന്നാണ്. വര്‍ഷങ്ങളായി ജെയിംസ് ബോണ്ട് സിനിമകളില്‍ 'എം' ആയി വനിതയാണ് എത്താറുള്ളതെങ്കിലും എംഐ6 തലപ്പത്തേക്ക് യഥാര്‍ഥത്തില്‍ ഒരു വനിത നിയോഗിക്കപ്പെടുന്നത് ഇപ്പോള്‍ മാത്രമാണ്.

Full Story

  16-06-2025
വിമാന അപകടത്തില്‍ കൊല്ലപ്പെട്ട യുകെ മലയാളി നഴ്സിന് പോര്‍ട്ട്സ്മൗത്ത് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആദരാഞ്ജലി
പോര്‍ട്ട്സ്മൗത്ത് ക്യു എ ആശുപത്രിയിലെ നഴ്സായ രഞ്ജിത ഗോപകുമാറിന്റെ വിയോഗത്തില്‍ കണ്ണീരോടെയാണ് സഹപ്രവര്‍ത്തകര്‍ ഒരുമിച്ചത്. ആത്മാര്‍ത്ഥമായി ജോലി ചെയ്തിരുന്ന തങ്ങളില്‍ ഒരാളായ രഞ്ജിത ഇനി വരില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിയുന്നുണ്ടായിരുന്നില്ല.

വിനയവും രോഗികളെ പരിപാലിക്കുമ്പോള്‍ ഏറെ ആത്മാര്‍ത്ഥതയുമുള്ള വ്യക്തിയായിരുന്നുവെന്ന് സഹപ്രവര്‍ത്തക ലീന ഫര്‍ട്ടാഡോ പറഞ്ഞു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ ആരും മറക്കില്ലെന്നും അവര്‍ പറഞ്ഞു.

ചിരിയോടെ ഒപ്പം നിന്നിരുന്ന രഞ്ജിത ഇനിയില്ലെന്ന് ഓര്‍ക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് പലരും പറഞ്ഞു. ബഹുമാനവും സ്നേഹവും പുലര്‍ത്തിയിരുന്ന മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു രഞ്ജിതയെന്നാണ് എല്ലാവരും അനുസ്മരിച്ചത്.

യുകെയില്‍
Full Story
  16-06-2025
പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തേയും പോര്‍വിമാനങ്ങളെയും വിന്യസിച്ച് ബ്രിട്ടന്‍

ലണ്ടന്‍: ഇറാന്‍ ആക്രമണങ്ങളില്‍ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നത് തള്ളിക്കളയാതെ ബ്രിട്ടന്‍ ജെറ്റുകളും മറ്റ് സൈനിക സാമഗ്രികളും പശ്ചിമേഷ്യയിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. മേഖലയിലെ ബ്രിട്ടീഷ് താവളങ്ങള്‍ ലക്ഷ്യമിടുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഇറാന്റെ ഭീഷണി ഉണ്ടായിരുന്നിട്ടും ഈ നടപടിയുമായി ബ്രിട്ടന്‍ നീങ്ങുകയാണ്.ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകവെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പ്രധാന മന്ത്രി ?കെയര്‍ സ്റ്റാര്‍മര്‍, സംഘര്‍ഷം ലഘൂകരിക്കാനുള്ള തന്റെ ആഹ്വാനം ആവര്‍ത്തിച്ചെങ്കിലും ആയുധ നീക്കത്തെ സാധൂകരിച്ച് സംസാരിച്ചു. ഇസ്രായേല്‍ ഇറാനെ ആക്രമിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു,

Full Story
  16-06-2025
മെട്രൊ കണ്ട് ഞെട്ടി ബ്രിട്ടീഷ് വിനോദസഞ്ചാരി

ലണ്ടന്‍: ലക്ഷക്കണക്കിന് വിദേശ സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇന്ത്യയുടെ സൗന്ദര്യവും സംസ്‌കാരവും പൈതൃകവും ഭക്ഷങ്ങളും അനുഭവിച്ചറിയാന്‍ രാജ്യത്തേക്ക് എത്തുന്നത്. ഡല്‍ഹി അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലെത്തുന്ന വിദേശികള്‍ യാത്രകള്‍ക്കായി കൂടുതലും തിരഞ്ഞെടുക്കുന്നത് മെട്രോ റെയിലുകളാണ്. ഡല്‍ഹി മെട്രോ കണ്ട് അത്ഭുതപ്പെടുന്ന ഒരു വിദേശ സഞ്ചാരിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. സഞ്ചാരിയും വ്‌ലോഗറുമായ അലക്‌സ് വാന്‍ഡേഴ്‌സ് എന്നയാളാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. രാജ്യത്തെ ഏറ്റവും മികച്ച മെട്രോകളിലൊന്നായ ഡല്‍ഹി മെട്രോയിലെത്തിയ ഇയാള്‍, മെട്രോ സ്റ്റേഷന്‍ കണ്ട് 'വൗ' എന്ന് പറയുന്നത് വീഡിയോയില്‍ കാണാം.
Full Story

  16-06-2025
ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ ഷനേലിന്റെ സിഇഒ ലീന നായര്‍ക്ക് ഉന്നത ബ്രിട്ടീഷ് ബഹുമതി

ലണ്ടന്‍: ചാനല്‍ ഗ്ലോബലിന്റെ സിഇഒ ലീന നായര്‍ക്ക് പ്രിന്‍സ് വില്യം കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ ബഹുമതി സമ്മാനിച്ചത് ഇന്നായിരുന്നു. റീട്ടെയില്‍, ഉപഭോക്തൃ മേഖലയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ഇന്ത്യന്‍ വംശജയായ ചാനല്‍ സിഇഒയ്ക്ക് ഈ അവാര്‍ഡ് സമ്മാനിച്ചത്. ഇതിന് പിന്നാലെയാണ് ലീന നായര്‍ ആരാണെന്നും അവരുടെ പ്രവര്‍ത്തന മേഖല എന്തെന്നുമൊക്കെ ഇന്ത്യക്കാര്‍ കൂടുതലായി തിരയുന്നത്. അവരെ കുറിച്ച് അറിയും മുന്‍പ് സവിശേഷമായ ഈ പുരസ്‌കാരത്തെ കുറിച്ചറിയാം. 2025ലെ ചാള്‍സ് രാജാവിന്റെ പുതുവത്സര ബഹുമതി പട്ടികയില്‍ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാരവും ഉള്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയ്ക്ക് കീഴില്‍,

Full Story
[296][297][298][299][300]
 
-->




 
Close Window