Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  16-08-2025
മരണത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന ബ്രിട്ടീഷ് യുവതി

ലണ്ടന്‍: അപസ്മാരം വന്ന് കോമയിലായിപ്പോയി മരണാസന്നയായ യുവതിക്ക് ജീവിതത്തിലേക്ക് അദ്ഭുത മടങ്ങിവരവ്. ബ്രിട്ടനിലെ കെന്റ് സ്വദേശിയായ നിക്കോള ഹോഡ്ജസാണ് തന്റെ അതിശയകരമായ മടങ്ങിവരവിനെ കുറിച്ച് വെളിപ്പെടുത്തിയത്. ആഷ്ഫഡിലെ വില്യം ഹാര്‍വി ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. 24 മണിക്കൂര്‍ ഡയാലിസിസിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി. ജീവന്‍ തിരിച്ചുകിട്ടാന്‍ 20 ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയത്.ഡയാലിസിസിന് തൊട്ടടുത്ത ദിവസം രാത്രി വരെ പോലും ജീവിച്ചിരിക്കില്ലെന്ന വിവരം പോലും ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളെ അറിയിച്ചുവെന്ന് നിക്കോള പറയുന്നു. അഥവാ ജീവിതത്തിലേക്ക് മടങ്ങി വന്നാല്‍പോലും വൈകല്യങ്ങളുണ്ടാകുമെന്നും

Full Story
  16-08-2025
അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ ഇസ്രയേലിനെ പിന്തുണച്ച് ബിബിസി

ഗസ്സ: അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ അനസ് അല്‍ ഷരീഫിനെ കൊലപ്പെടുത്തിയതില്‍ പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മാധ്യമവിമര്‍ശകനും എഴുത്തുകാരനുമായ ജൊനാഥന്‍ കുക്ക്. അനസിന്റെ മരണത്തെ കുറിച്ച് ഒരു ബിബിസി റിപ്പോര്‍ട്ടറായ ജോണ്‍ ഡോണിസണ്‍ പറഞ്ഞത് ''അവിടെ ആനുപാതികതയുടെ ചോദ്യമുണ്ട്. നിങ്ങള്‍ ഒരാളെ മാത്രം ലക്ഷ്യമിട്ടപ്പോള്‍ അഞ്ച് പത്രപ്രവര്‍ത്തകരെ കൊല്ലുന്നത് ന്യായീകരിക്കാന്‍ കഴിയുമോ?'' എന്നായിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ എങ്ങനെയാണ് ഇത്രയും അസഭ്യമായ പരാമര്‍ശം നടത്താന്‍ കഴിയുന്നതെന്ന് കുക്ക് ചോദിച്ചു.ഒരാളെ മാത്രം കൊല്ലാന്‍ ലക്ഷ്യമിട്ടു എന്നത് തന്നെ അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 200ല്‍ കൂടുതല്‍

Full Story
  16-08-2025
ബ്രിട്ടനിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി മഹീന്ദ്ര

ലണ്ടന്‍: ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തിലാകുന്ന ഘട്ടത്തില്‍ വൈദ്യുതവാഹനങ്ങള്‍ ബ്രിട്ടനിലേക്ക് കയറ്റിയയക്കാന്‍ പദ്ധതിയിടുന്നതായി മഹീന്ദ്ര. കമ്പനിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ അനീഷ് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി ഓക്സ്ഫഡ്ഷയറിലെ ബാന്‍ബറിയിലുള്ള മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ യൂറോപ്പ് സെന്ററിനെ ഉപയോഗപ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്. 2030-ഓടെ മഹീന്ദ്രയുടെ മൊത്തം വാഹന വില്‍പ്പനയുടെ 30 ശതമാനം വരെ വൈദ്യുത വാഹനങ്ങളാക്കാനും കമ്പനി ലക്ഷ്യമിടുന്നു. ബിട്ടനുമായുള്ള വ്യാപാരക്കരാര്‍ മികച്ച രീതിയിലാണ് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് അനീഷ് ഷാ പറഞ്ഞു. സന്തുലിതമായുള്ളതാണ് കരാര്‍. ബ്രിട്ടനില്‍ നിന്നുള്ള

Full Story
  16-08-2025
മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി.പി (40) യെയാണ് താമസ സ്ഥലത്തിന് പിന്നിലുള്ള ഷെഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് അയര്‍ലന്‍ഡിലെ നോര്‍ത്ത് വെസ്റ്റേണ്‍ പ്രദേശമായ സ്ലൈഗോയില്‍ അനീഷിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയതായി ഗാര്‍ഡയ്ക്ക് (പൊലീസിന്) വിവരം ലഭിച്ചത്. ഗാര്‍ഡയും ആംബുലന്‍സ് സര്‍വീസും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അനീഷിന്റെ മരണം സ്ഥിരീകരിച്ചു.

സ്ലൈഗോയിലെ ക്ലൂണന്‍ മഹോണ്‍ ഇന്റലക്ച്വല്‍ ഡിസബിലിറ്റി സെന്ററില്‍ കെയറര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. 2016ല്‍ അയര്‍ലന്‍ഡില്‍

Full Story
  15-08-2025
എ ലെവല്‍ പരീക്ഷയില്‍ മലയാളി കുട്ടികള്‍ക്ക് മിന്നുംവിജയം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേടിയത് മികച്ച വിജയം
എ ലെവല്‍ പരീക്ഷാ ഫലം കോവിഡിനു ശേഷമുള്ള മികച്ച വിജയമെന്നാണ് വിലയിരുത്തല്‍. മുന്‍ വര്‍ഷങ്ങളില്‍ എ ലെവലില്‍ ആണ്‍കുട്ടികളാണ് മികച്ച വിജയം നേടി മുന്നിട്ടു നിന്നതെങ്കില്‍ ഇക്കുറി മികച്ച വിജയം നേടി പെണ്‍കുട്ടികളും ഒപ്പത്തിനൊപ്പം ഉണ്ട്. പതിവുപോലെ മലയാളി കുട്ടികള്‍ അഭിമാന വിജയമാണ് ഇക്കുറിയും കരസ്ഥമാക്കിയിരിക്കുന്നത്.

എല്ലാ വിഷയങ്ങളിലും എ സ്റ്റാര്‍ ഗ്രേഡ് നേടിയ ആല്‍ട്രിഹാം ഗ്രാമര്‍ ഫോര്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എല്‍സാ ബിന്റോസൈമണ്‍ നേടിയത് മികച്ച വിജയം ആണ്. എല്‍സ യുകെയിലെ പ്രശസ്തമായ കിംഗ്സ് കോളേജില്‍ പ്രവേശവും നേടി.

ഗണിതം, രസതന്ത്രം, ജൈവശാസ്ത്രം, കൂടാതെ മനശ്ശാസ്ത്രം വിഷയങ്ങള്‍ ആയിരുന്നു എല്‍സ എ ലെവലില്‍ പഠിച്ചത്. ഡോ. ബിന്റോ സൈമണ്‍ - ലാന്‍ഡി ബിന്റോ സൈമണ്‍ ദമ്പതികളുടെ മകളാണ്.
Full Story
  15-08-2025
ഇംഗ്ലണ്ടില്‍ താപനില ഉയരുന്നു, യെല്ലോ ഹീറ്റ് ഹെല്‍ത്ത് മുന്നറിയിപ്പ്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ താപനില വര്‍ധിക്കുന്നതിന് പിന്നാലെ ഏഴ് പ്രദേശങ്ങള്‍ക്ക് ഓഗസ്റ്റ് 18 വൈകിട്ട് 6 മണി വരെ ഹീറ്റ് വാണിംഗ് പ്രഖ്യാപിച്ചു. യോര്‍ക്ക്ഷയര്‍, ഹംബര്‍, കിഴക്ക്, പടിഞ്ഞാറന്‍ മിഡ്ലാന്‍ഡ്സ്, ലണ്ടന്‍, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, ഇംഗ്ലണ്ടിന്റെ കിഴക്ക് എന്നീ പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ താപനില പ്രധാനമായും പ്രായമായവരെയും നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും ആണ് ബാധിക്കുക. അതേസമയം, സ്‌കോട്ട് ലന്‍ഡിന്റെ മിക്ക ഭാഗങ്ങളിലും ബുധനാഴ്ച അര്‍ദ്ധരാത്രി വരെ ഇടിമിന്നലിന്റെ യെല്ലോ വാണിംഗ് നിലവിലുണ്ട്. സെന്‍ട്രല്‍, സൗത്ത് ഈസ്റ്റ് സ്‌കോട്ട് ലന്‍ഡില്‍ കനത്ത മഴ പ്രാദേശിക തടസ്സങ്ങള്‍ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും

Full Story
  15-08-2025
ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഐഎയ്‌ക്കൊപ്പം ബ്രിട്ടീഷ് ചാരസംഘടനയും ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്കുപുറമേ, ബ്രിട്ടന്റെ രഹസ്യാന്വേഷണ എജന്‍സികളായ ബ്രിട്ടീഷ് സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസും (എംഐ6) ദി യുകെ സെക്യൂരിറ്റി സര്‍വീസും (എംഐ5) ഇന്ത്യയുടെ ആഭ്യന്തരരാഷ്ട്രീയത്തില്‍ ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ ഇടപെട്ടതിനെക്കുറിച്ചാണ് പ്രധാന വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെയാണ് ഇടപെട്ടത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഡീ ക്ലാസിഫൈ ചെയ്ത രേഖകളാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ലണ്ടനിലെ കിങ്സ് കോളേജില്‍ ഇന്റലിജന്‍സ് സ്റ്റഡീസ് ലക്ചററായ പോള്‍ മക്ഗാറാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വൈറ്റ്

Full Story
  15-08-2025
വംശീയാക്രമണം നേരിട്ട ഇന്ത്യന്‍ യുവാവ് അയര്‍ലന്‍ഡ് വിടുന്നു

ഡബ്ലിന്‍: വംശീയാക്രമണത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ യുവാവ് അയര്‍ലന്‍ഡ് വിടുകയാണെന്നു വ്യക്തമാക്കി. തുടര്‍ച്ചയായ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജര്‍ ആശങ്കയിലാണെന്നും താന്‍ ഇന്ത്യയിലേക്കു മടങ്ങുകയാണെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവാവ് പറഞ്ഞു. ഡബ്ലിനിലെ ഫെയര്‍ വ്യൂ പാര്‍ക്കില്‍നിന്നു വീട്ടിലേക്കു നടക്കുന്നതിനിടെ ഞായറാഴ്ച വൈകിട്ട് തന്നെ 3 പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്നു യുവാവ് പറഞ്ഞു.

Full Story
[298][299][300][301][302]
 
-->




 
Close Window