Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  28-07-2025
ട്രംപിനെ വധിക്കുമെന്ന് വിമാനത്തില്‍ വച്ച് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

ലണ്ടന്‍: വിമാനം ബോംബുവച്ച് തകര്‍ക്കുമെന്ന് യാത്രക്കാരന്റെ ഭീഷണി. ലണ്ടന്‍ ലൂട്ടണ്‍ വിമാനത്താവളത്തില്‍ നിന്നു ഗ്ലാസ്ഗോയിലേക്കുള്ള ഈസിജെറ്റ് വിമാനത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. 'വിമാനം ഞാന്‍ ബോംബിടും' എന്ന് യാത്രക്കാരന്‍ വിളിച്ചുപറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

'അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം' എന്നും യാത്രക്കാരന്‍ പറയുന്നത് വിഡിയോയിലുണ്ട്. ഒരു യാത്രക്കാരന്‍ അയാളെ കീഴ്‌പ്പെടുത്തുന്നതും വിഡിയോയില്‍ കാണാം. ഗ്ലാസ്ഗോയില്‍ വിമാനം ഇറങ്ങിയപ്പോള്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 41 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്‌തെന്നും ഇയാള്‍ കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു. അന്വേഷണം

Full Story
  27-07-2025
21 ലക്ഷം രൂപ നല്‍കി ഡബിള്‍ ഡക്കര്‍ ബസ് വാങ്ങി, ഇപ്പോള്‍ സ്വപ്‌ന വീട്

ലണ്ടന്‍: ഒരു വീട് വാങ്ങുക എന്നാല്‍ ഇന്ന് വന്‍ ചിലവാണ്. സ്ഥലത്തിന്റെയും വീടുകളുടെയും ഒക്കെ വില കുതിച്ചുയരുകയാണ്. യുകെ പോലുള്ള സ്ഥലങ്ങളില്‍ പറയണ്ട. എന്നാല്‍, ചിലവ് ചുരുക്കി സ്വന്തമായി ഒരിടം ഒരുക്കിയ യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. 38 -കാരിയായ ലിന്‍ഡ്സി ഒരു വീട് വാങ്ങുന്നതിനുപകരം 21 ലക്ഷം രൂപയ്ക്ക് (ഏകദേശം £18,000) ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങുകയായിരുന്നു. പിന്നീട് അവര്‍ അത് തന്റെ വീടാക്കി മാറ്റിയെടുത്തു. അതെ സഞ്ചരിക്കുന്ന വീട്. തന്റെ സ്വപ്നവീട്ടില്‍ താമസിക്കുന്നു എന്ന് മാത്രമല്ല ലിന്‍ഡ്‌സി ഇപ്പോള്‍ ഈ വീട്ടില്‍ യുകെയിലുടനീളം സഞ്ചരിക്കുകയും ചെയ്യുകയാണ്. ഈ ബസിന്റെ ഉള്‍വശം ഇപ്പോള്‍ കണ്ടാല്‍ ഇത് ഒരു പഴയ ബസായിരുന്നു എന്ന്

Full Story
  27-07-2025
പാലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കാനൊരുങ്ങി യുകെ

ലണ്ടന്‍: പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചതിന് പിന്നാലെ യുകെ സര്‍ക്കാരും ഇതിന് സമാനമായ സമീപനം സ്വീകരിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഗാസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനും മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് അടിയന്തര മുന്‍ഗണനകളെന്ന് യുകെ വ്യക്തമാക്കി. വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയില്‍നിന്നും പ്രധാന യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്നുമുള്ള യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനുമേല്‍ സമ്മര്‍ദം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പലസ്തീനിന് രാഷ്ട്രമെന്ന പദവി ഒരു അവിഭാജ്യ അവകാശമാണെന്ന് യുകെ പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇസ്രയേലും ഹമാസും

Full Story
  27-07-2025
യുകെയില്‍ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ലണ്ടന്‍: മലയാളി യുവാവ് യുകെയില്‍ ബൈക്ക് അപകടത്തില്‍ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയും ദുബായ് മലയാളി ദമ്പതികളുടെ മകനുമായ ജെഫേഴ്സണ്‍ ജസ്റ്റിന്‍ (27) ആണ് വിട പറഞ്ഞത്. യുകെയിലെ ലീഡ്‌സില്‍ എ 647 കനാല്‍ സ്ട്രീറ്റിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെ കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ ബൈക്കില്‍ സഞ്ചരിവിക്കവേയാണ് അപകടം. റോഡിന്റെ വളവില്‍ ബൈക്ക് സ്‌കിഡ് ആയതിനെ തുടര്‍ന്ന് തല മതിലില്‍ ഇടിക്കുകയായിരിന്നു.

ഏതാനം വര്‍ഷം മുന്‍പ് കവന്ററി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായി എത്തിയ ജെഫേഴ്സണ്‍ പഠന ശേഷം ലീഡ്‌സില്‍ ജോലി ചെയ്തു വരികയായിരുന്നു. ജെഫേഴ്‌സന്റെ ലൈസന്‍സില്‍ നിന്നും വിലാസം മനസ്സിലാക്കിയ പൊലീസ് താമസ സ്ഥലത്ത് എത്തി വിവരം

Full Story
  27-07-2025
ഇതിഹാസ താരം വഞ്ചിച്ചത് കോടീശ്വരനായ ആരാധകനെ അടക്കം

ലണ്ടന്‍: അയര്‍ലന്‍ഡിലെ പ്രശസ്ത കായികതാരങ്ങളിലൊരാളായ ഡിജെ കെയറി പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് കാന്‍സര്‍ രോഗബാധിതനായതിന്റെ പേരിലാണ്. ജീവന്‍ നിലനിര്‍ത്താനും ചികിത്സയ്ക്കുമായി ഡിജെ കെയറി സഹായം അഭ്യര്‍ഥിച്ചു. പ്രിയപ്പെട്ട കായികതാരത്തോടുള്ള സ്‌നേഹം കാരണം അദ്ദേഹത്തെ സഹായിക്കാന്‍ അനവധി പേര്‍ മുന്നോട്ട് വന്നു. കോടീശ്വരന്‍ ഡെനിസ് ഓ'ബ്രിയന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നു. 2006ല്‍ അന്തര്‍കൗണ്ടി ഹര്‍ലിങ്ങില്‍ നിന്ന് വിരമിച്ചപ്പോള്‍, യുവ കളിക്കാര്‍ക്ക് ഒരു 'ആരാധനാപാത്ര'മായും കളിയുടെ ഒരു ഇതിഹാസമായും വാഴ്ത്തപ്പെട്ടിരുന്ന അദ്ദേഹത്തിന് അഞ്ച് ഓള്‍-അയര്‍ലന്‍ഡ് കിരീടങ്ങളും ഒന്‍പത് ഓള്‍-സ്റ്റാര്‍ അവാര്‍ഡുകളും ലഭ്യമായിട്ടുണ്ട്. പക്ഷേ ഈ 'കാന്‍സര്‍

Full Story
  27-07-2025
കാബിന്‍ ബാഗേജില്‍ 100 മില്ലിലിറ്ററില്‍ കൂടുതല്‍ ലിക്വിഡ് കൊണ്ടുപോകാം

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വസിക്കാം. കാബിന്‍ ബാഗേജില്‍ 100 മില്ലി ലിറ്ററില്‍ കൂടുതല്‍ ലിക്വിഡ് പാടില്ലെന്ന നിയന്ത്രണം നീക്കാനൊരുങ്ങി യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്പിലുടനീളമില്ലെങ്കിലും ആദ്യ ഘട്ടത്തില്‍ റോം, മിലാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഈ നിയന്ത്രണം നീക്കാനുള്ള നടപടികള്‍ പ്രാരംഭഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. വലിയ അളവിലുള്ള ലിക്വിഡ് കണ്ടെയ്‌നറുകള്‍ സ്‌കാന്‍ ചെയ്യാന്‍ ശേഷിയുള്ള പുത്തന്‍ ഉപകരണം വിമാനത്താവളങ്ങളില്‍ സ്ഥാപിക്കാനാണ് അധികൃതര്‍ തയാറെടുക്കുന്നത്. പുതിയ പരിശോധനാ ഉപകരണം സ്ഥാപിക്കുന്നതിലൂടെ 100 മില്ലിലിറ്ററില്‍ കൂടുതല്‍ ലിക്വിഡ് കാബിന്‍ ബാഗേജില്‍

Full Story
  26-07-2025
മോദിയുടെ യുകെ സന്ദര്‍ശനത്തിനിടെ ചിരിപടര്‍ത്തി സംരംഭകന്‍

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശനത്തിനിടയില്‍ ചിരി പടര്‍ത്തി ഇന്ത്യന്‍ വംശജനായ സംരംഭകന്റെ വീഡിയോ വൈറലാവുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കെയ്ര് സ്റ്റാമറുമൊത്ത് ഔദ്യോഗിക വസതിയായി ചെക്കേഴ്സില്‍ മോദി നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലായിരുന്നു സംഭവം.യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമല ചായ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ അമല്‍ പട്ടേലാണ് ചിരി പടര്‍ത്തിയത്. വിവിധ ഇന്ത്യന്‍ ചേരുവകള്‍ ചേര്‍ത്ത ചായ അഖില്‍ പട്ടേല്‍ മോദിക്കും സ്റ്റാമറിനും നല്‍കുകയായിരുന്നു. മസാല ചായ ഇരുവര്‍ക്കും നല്‍കി കൊണ്ട് ചായയുടെ ചേരുവകളെ പറ്റി അഖില്‍ പട്ടേല്‍ ഇരുവര്‍ക്കും പറഞ്ഞു കൊടുത്തു.

എന്നാല്‍ ഇതിനിടയില്‍

Full Story
  26-07-2025
എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ സമരത്തില്‍

ലണ്ടന്‍: എന്‍.എച്ച്.എസ് ഇംഗ്ലണ്ടില്‍ ശമ്പള വര്‍ധനയ്ക്കായി ഇന്നു രാവിലെ മുതല്‍ അഞ്ചുദിവസത്തെ തുടര്‍ച്ചയായ വാക്കൗട്ട് സമരത്തിന് ഡോക്ടര്‍മാര്‍. ജൂണിയര്‍ ഡോക്ടര്‍മാര്‍ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന റസിഡന്റ് ഡോക്ടര്‍മാരാണ് വാക്കൗട്ട് സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാനായി നടത്തിയ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് മുന്‍ നിശ്ചയപ്രകാരം സമരത്തിന് ഡോക്ടര്‍മാര്‍ തീരുമാനമെടുത്തത്. ഡോക്ടര്‍മാര്‍ വാക്കൗട്ട് നടത്തുന്നതോടെ രാജ്യത്തെ ആരോഗ്യമേഖല അപ്പാടെ സ്തംഭിക്കും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ മാസങ്ങള്‍ നീളുന്ന തുടര്‍ പ്രതിസന്ധിക്കും വഴിവയ്ക്കും. സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഇന്നലെ രാത്രിയും

Full Story
[312][313][314][315][316]
 
-->




 
Close Window