Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  26-07-2025
ഇന്ത്യ-യുകെ കരാര്‍: 35 മേഖലകളില്‍ തൊഴില്‍ അവസരം, ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍

ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാന മന്ത്രി കിയേര്‍ സ്റ്റാമെറും കൂടിക്കാഴ്ച് ലണ്ടനില്‍ നടത്തി. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ മൂന്ന് വര്‍ഷമായി ചര്‍ച്ച നടത്തി വരുന്ന സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പുവച്ചു. മോദിയുടെയും സ്റ്റാമെറുടെയും സാന്നിധ്യത്തില്‍ ഇന്ത്യയുടെ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ബ്രിട്ടിഷ് വാണിജ്യ മന്ത്രി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സ് എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. സ്വതന്ത്ര വ്യാപാരക്കരാറില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞത് ചരിത്രപരമായ നേട്ടമാണെന്ന് ഇരു പ്രധാനമന്ത്രിമാരും അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള സുപ്രധാന വ്യാപാര കരാര്‍

Full Story
  26-07-2025
ഇന്ത്യയിലെ അമ്മയ്‌ക്കൊരു മരം പദ്ധതിയുടെ ഭാഗമായി ചാള്‍സ് രാജാവ്

ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനില്‍ ചാള്‍സ് രാജാവിനെ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞു സാന്‍ഡ്രിങ്ഹാം കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയിലെ 'അമ്മയ്ക്കൊരു മരം' പദ്ധതിയുടെ ഭാഗമായി രാജാവിന് മോദി വൃക്ഷത്തൈയാണ് സമ്മാനമായി നല്‍കിയത്. ഇന്ത്യയില്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ച ആശയമാണ് 'അമ്മയ്ക്ക് ഒരു മരം' പദ്ധതി. 'ഹരിതാഭമായ നാളെയിലേക്കുള്ള ഒരു ചുവടുവയ്പ്പ്' എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഏക് പെദ് മാ കേ നാം' പദ്ധതി ആരംഭിച്ചത്.

ഏറെ സന്തോഷത്തോടെ വൃക്ഷത്തൈ സ്വീകരിച്ച രാജാവ് ഈ ശരത്ക്കാലത്ത് മരം അമ്മയായ എലിസബത്ത് രാജ്ഞിയുടെ ഓര്‍മ്മയ്ക്കായി നട്ടുപിടിപ്പിക്കും.

Full Story
  26-07-2025
യുകെയില്‍ കലാ കായിക രംഗത്ത് താരങ്ങളായി മലയാളി കുട്ടികള്‍

ബര്‍മിങ്ങാം: യുകെയില്‍ കലാകായിക രംഗത്ത് മലയാളി കുട്ടികള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നു. അടുത്തിടെ ലോകമെമ്പാടുമുള്ള 1500 നര്‍ത്തകര്‍ പങ്കെടുത്ത ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ 2025 മത്സരത്തില്‍ ഫോക്ലോര്‍ വിഭാഗത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് നേടിയ കീര്‍ത്തന കൃഷ്ണദാസും നവമി സരീഷും യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനമായിരുന്നു. ഇപ്പോഴിതാ, കായിക രംഗത്തും മലയാളി കൗമാര താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. സ്‌കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടന്ന തയ്ക്വാന്‍ഡോ മത്സരത്തില്‍ ബ്രിട്ടനുവേണ്ടി ഹെറിഫോഡില്‍ താമസിക്കുന്ന തീര്‍ത്ഥ റാം മാധവ് സ്വര്‍ണം നേടി. 11 മുതല്‍ 14 വയസ്സുവരെയുള്ള പെണ്‍കുട്ടികളുടെ റെഡ് ബെല്‍റ്റ് വിഭാഗത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

Full Story
  25-07-2025
പ്ലേ സ്‌കൂളില്‍ പോകുന്ന വഴി വിഷച്ചെടിയില്‍ തൊട്ടു, കുട്ടിയുടെ കൈ വീര്‍ത്തു

ന്യൂകാസില്‍: പ്ലേ സ്‌കൂളില്‍ പോകുന്ന വഴിയില്‍ തൊട്ടത് അപകടകാരിയായ ചെടിയില്‍. മൂന്ന് വയസുകാരന്റെ വിരലുകള്‍ പൊള്ളി വീര്‍ത്തു. ബ്രിട്ടനിലെ ന്യൂകാസിലില്‍ ആണ് സംഭവം. ബ്രൂക്ക്‌ലിന്‍ ബോണ്‍ എന്ന മൂന്ന് വയസുകാരനാണ് വിരലുകള്‍ വിഷച്ചെടിയില്‍ തട്ടിയതോടെ പൊള്ളി വീര്‍ത്തത്. ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ ചെടിയെന്ന് കുപ്രസിദ്ധമായ ജയന്റ് ഹോഗ്വീഡ് ചെടിയിലാണ് മൂന്ന് വയസുകാരന്‍ തട്ടിയത്. പ്ലേ സ്‌കൂളിലേക്ക് പോകുംവഴി പൂപറിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു ഇത്. അസഹ്യമായ നിലയില്‍ പൊള്ളല്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. പഴുപ്പിന് സമാനമായ നിലയില്‍ ദ്രാവകം നിറഞ്ഞ നിലയില്‍ പൊള്ളിയ വിരലുമായാണ് കുട്ടി ചികിത്സ

Full Story
  25-07-2025
ലണ്ടനില്‍ മോദിക്ക് ഊഷ്മള സ്വീകരണം

ലണ്ടന്‍: വിദേശയാത്രയുടെ ആദ്യ ഘട്ടത്തില്‍ വ്യാഴാഴ്ച ലണ്ടനില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യന്‍ സമൂഹം ഊഷ്മളമായി വരവേറ്റു. പ്രധാനമന്ത്രി മോദിയുടെ വരവിനായി കൈകളില്‍ ത്രിവര്‍ണ്ണ പതാകയുമായി ആവേശത്തോടെ ക്യൂവില്‍ ആളുകള്‍ നില്‍ക്കുന്നത് കാണാനാകുമായിരുന്നു.തുടര്‍ന്ന് ജനങ്ങള്‍ നല്‍കിയ ആവേശകരമായ സ്വീകരണത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും ഇന്ത്യയുടെ പുരോഗതിയോടുള്ള അവരുടെ സ്‌നേഹവും സമര്‍പ്പണവും ശരിക്കും ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് തന്റെ എക്‌സ് അക്കൗണ്ടില്‍ വിശേഷിപ്പിക്കുകയും ചെയ്തു.

ഇതിനു പുറമെ പ്രധാനമന്ത്രി മോദി എക്‌സില്‍ സ്വാഗതത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.അതേ സമയം പ്രധാനമന്ത്രി

Full Story
  25-07-2025
ഇന്ത്യ-യുകെ സമഗ്ര സഹകരണത്തിന് വിഷന്‍ 2035

ന്യൂഡല്‍ഹി: പ്രധാന മേഖലകളില്‍ പത്ത് വര്‍ഷത്തെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ലക്ഷ്യമിടുന്ന ഇന്ത്യ-യുകെ വിഷന്‍ 2035ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.കെ പ്രധാനമന്ത്രി കിയര്‍ സ്റ്റാമറും അംഗീകാരം നല്‍കി.സമ്പദ്വ്യവസ്ഥ, വളര്‍ച്ച, സാങ്കേതികവിദ്യ, നവീകരണം, ഗവേഷണം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ പ്രവര്‍ത്തനം, ആരോഗ്യം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലാണ് സഹകരണം. ഇരു പ്രധാനമന്ത്രിമാരും നേരിട്ട് മേല്‍നോട്ടം നല്‍കും.സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം, സാമ്പത്തിക മേഖല സഹകരണം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദേശകാര്യ മന്ത്രി തലത്തില്‍ അവലോകനം. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട വ്യാപാര കരാറിനെ അടിസ്ഥാനമാക്കിയാണ് ഇതു

Full Story
  25-07-2025
ഇന്ത്യ-യുകെ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ നേട്ടങ്ങള്‍ ഇതെല്ലാം

ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തില്‍ പ്രതിവര്‍ഷം 3,400 കോടി ഡോളറിന്റെ (ഏകദേശം 2.9 ലക്ഷം കോടി രൂപ) വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷ. ഇന്ത്യയില്‍നിന്ന് യുകെയിലേക്കുള്ള 99 ശതമാനം കയറ്റുമതിയുടെയും തീരുവ കുറയ്ക്കുന്നതോടെ ഇന്ത്യന്‍ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ലാഭം വര്‍ധിക്കും. യുകെയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന വിമാന നിര്‍മാണ ഉല്‍പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ ചെലവില്‍ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും ലഭിക്കും. ന്മയുകെയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങള്‍, സൗന്ദര്യവര്‍ധക

Full Story
  25-07-2025
സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുകെയും, കേരളത്തിന് നേട്ടം

ലണ്ടന്‍: സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുകെയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന യുകെ സന്ദര്‍ശനവേളയിലാണ് ഇരുരാജ്യങ്ങളും ചരിത്രപരമായ കരാറില്‍ ഒപ്പുവച്ചത്. മോദിയുടെയും യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുടെയും സാന്നിധ്യത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ബ്രിട്ടിഷ് വാണിജ്യ മന്ത്രി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സ് എന്നിവര്‍ കരാറില്‍ ഒപ്പിട്ടു. 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാര്‍. സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പുതിയ മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്ന കരാര്‍ ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും

Full Story
[313][314][315][316][317]
 
-->




 
Close Window