|
മലയോര ഗ്രാമത്തിന്റെ പച്ചപ്പും അതിനിടയിലെ മനുഷ്യരുടെ ജീവിതവും ഒപ്പം നെഞ്ചിടിപ്പേറ്റുന്ന സസ്‌പെന്‍സും ചേര്‍ത്തുവെച്ച് എത്തുന്ന ത്രില്ലര്‍ ചിത്രമാണ് ''തോട്ട''. ജനപ്രിയ താരം ബിജു സോപാനവും പ്രശസ്ത സംവിധായകന്‍ തുളസീദാസിന്റെ മകന്‍ സൂര്യദാസും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ കേന്ദ്ര മന്ത്രിയും ലോക്സഭ എംപിയുമായ സുരേഷ് ഗോപി പ്രകാശനം ചെയ്തു.
?കുടുംബ പ്രേക്ഷകരെയും ത്രില്ലര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ ത്രസിപ്പിക്കുന്ന വിധത്തിലാണ് സി ഫോര്‍ സിനിമാസിന്റെ ബാനറില്‍ അനില്‍ ഗോപിനാഥ് നിര്‍മ്മാണവും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച് ചിത്രം ഒരുക്കിയിരിക്കുന്നത്.
? വെണ്‍മണിമേട് എന്ന മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍, സാധാരണക്കാരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവബഹുലമായ ഒരു കഥയാണ് ചിത്രം പറയുന്നത്. ജീവിതഗന്ധിയായ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം പ്രേക്ഷകരുടെ ആകാംക്ഷ അവസാന നിമിഷം വരെ നിലനിര്‍ത്തുന്ന ഒട്ടനവധി സസ്‌പെന്‍സുകളും ഇതിലുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് റാഫി കെ ആണ്.
ബിജു സോപാനത്തിനും സൂര്യദാസിനുമൊപ്പം വിജയന്‍ ആക്കുളം, അനില്‍ നായര്‍, സിറിയക് ആലഞ്ചേരി, ഞെക്കാട് രാജു, റോബിന്‍ മായന്നൂര്‍, ഗിരീഷ്, സുനില്‍കുമാര്‍, എം ടി സുകുമാരന്‍, ബിച്ചു അനീഷ്, എയ്ഞ്ചല്‍ അനില്‍, അരുന്ധതി, ഡോക്ടര്‍ ശ്വേതാ, ആല്‍ബി, മാസ്റ്റര്‍ ബദരീനാഥ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇതിനുപുറമെ, സംവിധായകന്‍ തുളസീദാസ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ബാനര്‍ - സി ഫോര്‍ സിനിമാസ്, നിര്‍മ്മാണം, ഛായാഗ്രഹണം, സംവിധാനം - അനില്‍ ഗോപിനാഥ്, എക്‌സി: പ്രൊഡ്യൂസേഴ്സ് - ടി എസ് ജയകുമാര്‍, വിജയന്‍ ആക്കുളം, ബൈജു ആരാധന, ഗോപുകൃഷ്ണ, സിറിയക് ആലഞ്ചേരി, റോബിന്‍ മായനൂര്‍, സുനില്‍കുമാര്‍, മിഥുന്‍ എംഎസ്, സുധീര്‍ പൂജപ്പുര, എഡിറ്റിംഗ് - വിഷ്ണു കല്യാണി, കഥ, തിരക്കഥ, സംഭാഷണം - റാഫി കെ,
ഗാനരചന - ബിജു ഭാസ്‌കര്‍, ഡോക്ടര്‍ സുകേഷ്, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം - ഗോപൂ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കുടപ്പനക്കുന്ന് രാജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - നസീര്‍ മണക്കാട്, അസോസിയേറ്റ് ഡയറക്ടേഴ്സ് - ശിവ മുരളി, കടയല്‍ സത്യരാജ് (തമിഴ്), കലാ സംവിധാനം - ബൈജു ആരാധന, മേക്കപ്പ് - ബിനോയ് കൊല്ലം, വസ്ത്രാലങ്കാരം - റാണാപ്രതാപ്,
സംഘട്ടനം - അഷ്‌റഫ് ഗുരുക്കള്‍, നൃത്ത സംവിധാനം - കിരണ്‍ രാജീവ്, സംവിധാന സഹായികള്‍ - റാഫി കൊല്ലം, പപ്പന്‍ വര്‍ക്കല, അസോസിയേറ്റ് ക്യാമറമാന്‍ - സുജിത്ത് മുരളി, ഫിനാന്‍സ് കണ്‍ട്രോളര്‍ - പിരപ്പന്‍കോട് രാജു, സ്റ്റില്‍സ് - ലാല്‍, കണ്ണന്‍ പള്ളിപ്പുറം, പി ആര്‍ ഒ - അജയ് തുണ്ടത്തില്‍ |