Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ഇസ്രയേലിനു നേരേ യൂറോപ്യന്‍ യൂണിയന്റെ ഭീഷണി; എല്ലാ വ്യാപാര കരാറും നിര്‍ത്തിവയ്ക്കുമെന്ന് ഇയു എക്‌സിക്യൂട്ടിവ് ബോഡി
Text By: UK Malayalam Pathram
ഗസ യുദ്ധത്തില്‍ ഇസ്രയേല്‍ സ്വീകരിച്ച നടപടികള്‍ക്ക് മറുപടിയായി ഇസ്രയേലുമായുള്ള വ്യാപാര വ്യവസ്ഥകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ച് യൂറോപ്യന്‍ യൂണിയന്‍. തീവ്ര നിലപാടുള്ള ഇസ്രയേലി മന്ത്രിമാര്‍ക്കും ഹമാസിനെതിരെയും ഉപരോധത്തിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇസ്രയേലിന്റെ ഗസ നടപടികള്‍ മനുഷ്യാവകാശ-ജനാധിപത്യ ലംഘനമാണെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചു. ഉപരോധ നിര്‍ദേശം പാസാക്കാനുള്ള പിന്തുണ 26 അംഗ യൂറോപ്യന്‍ കമ്മീഷനില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രയേലി വസ്തുക്കള്‍ക്കുമേല്‍ തീരുവ വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന്റെ എക്സിക്യൂട്ടീവ് ബോഡിയായ യൂറോപ്യന്‍ കമ്മീഷന്റെതാണ് നിര്‍ദേശം.
അതേസമയം, വടക്കന്‍ ഗസയില്‍ നിന്ന് ജനങ്ങള്‍ കൂട്ടപലായനം നടത്തുകയാണ്. എണ്‍പതോളം പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഗസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന യുഎന്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് ഇസ്രയേല്‍ തള്ളി.
 
Other News in this category

 
 




 
Close Window