Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
ഒരു ചാക്ക് അരിക്ക് വേണ്ടി മരിക്കാന്‍ പോലും അവര്‍ തയാറാകുന്നു, ഭീകരത വിവരിച്ച് ബ്രിട്ടീഷ് സര്‍ജന്‍
reporter

ലണ്ടന്‍: ജൂണ്‍1ന് രാവിലെ തന്റെ 21 ദിവസത്തെ വളണ്ടിയര്‍ സേവനത്തിന്റെ അവസാനത്തോടടുക്കവെയാണ് ഗസ്സയില്‍ കര്‍മനിരതയായ ഡോ. വിക്ടോറിയ റോസ്, ഒരു ഭക്ഷണ വിതരണ കേന്ദ്രത്തിനു സമീപം ഫലസ്തീനികള്‍ക്കുനേരെ കൂട്ടത്തോടെ വെടിയുതര്‍ത്തിവെന്ന നടുക്കുന്ന വാര്‍ത്ത കേള്‍ക്കുന്നത്. ബോസ്‌നിയ, ശ്രീലങ്ക എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് നേരത്തെ മാനുഷിക സഹായത്തിനായി മെഡിക്കല്‍ സംഘത്തെ അയച്ചിരുന്ന ലണ്ടനിലെ ഒരു മുതിര്‍ന്ന പ്ലാസ്റ്റിക് സര്‍ജനായ 53 കാരിയായ ഡോ. റോസ്, ഒരു ചെറിയ ബ്രിട്ടീഷ് ചാരിറ്റി സംഘവുമായി ഗസ്സയിലേക്കും എത്തിയതായിരുന്നു. ലണ്ടനിലേക്കു മടങ്ങിയ ശേഷം നല്‍കിയ ഒരു അഭിമുഖത്തില്‍ തെക്കന്‍ ഗസ്സയി?ലെ നസര്‍ ആശുപത്രിയില്‍ ചെലവഴിച്ച മൂ?ന്നോളം ആഴ്ചകളിലെ കടുത്ത അനുഭവങ്ങള്‍ ഡോ. റോസ് പങ്കുവെച്ചു. ജൂണ്‍ ഒന്നിന് ഡോ. റോസ് നേരെ നസര്‍ ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലേക്കാണെത്തിയത്. തെക്കന്‍ ഗസ്സയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന അവസാനത്തെ പ്രധാന ആശുപത്രിയാണിത്. 'ആംബുലന്‍സുകള്‍ വന്നുകൊണ്ടിരുന്നു. വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ കഴുതകള്‍ വലിക്കുന്ന വണ്ടികളിലും മരിച്ചവരെ എത്തിച്ചുകൊണ്ടിരുന്നു. രാവിലെ 10 മണിയോടെ തന്നെ ഞങ്ങള്‍ക്ക് 20 ഓളം മൃതദേഹങ്ങള്‍ ലഭിച്ചു. വെടിയേറ്റ മുറിവുകളുമായി മറ്റു നൂറോളം പേരെത്തി. ഇതിനെയൊന്നും കൈകാര്യം ചെയ്യാനാവാത്ത കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു ഞങ്ങള്‍.

യുദ്ധസമയത്തു തന്നെ നേരത്തെ നടത്തിയ ?രണ്ട് യാത്രകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇസ്രായേലി ബോംബുകളില്‍ നിന്ന് അതിജീവിക്കാനാവത്ത പൊള്ളലുകളുടെയും വന്‍ സ്‌ഫോടനത്തില്‍ നിന്നുള്ള ഗുരുതരമായ പരിക്കുകളേറ്റവരുടെയും എണ്ണം വളരെ ഏറിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. പല ശരീര ഭാഗങ്ങളും ചിതറിപ്പോയിട്ടുണ്ടായിരുന്നു. കാല്‍മുട്ടുകള്‍ ഇല്ലാതെയും കൈകാലുകള്‍ നഷ്ടപ്പെട്ടും കുട്ടികളെ അകത്തേക്കു കൊണ്ടുവന്നു. അ?ന്നേ ദിവസം ഡോ. റോസ് ചികിത്സിച്ച എല്ലാ രോഗികളും ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നില്‍ക്കവെ ഇസ്രായേല്‍ സൈന്യം തങ്ങളെ വെടിവച്ചുവെന്ന് പറഞ്ഞു. ഭക്ഷണത്തിനായി ഓടിപ്പോകുന്നതിനിടെ 'ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍' എന്ന പേരില്‍ വെടിവച്ചതായി നിരവധി ആളുകള്‍ പറഞ്ഞു. കാലുകളുടെ പിന്‍ഭാഗത്തും വയറിലും വെടിയേറ്റ മുറിവുകളോടെയുള്ള അവരുടെ വിവരണങ്ങള്‍ അതിനോട് പൊരുത്തപ്പെടുന്നതായിരുന്നു. ഒരു ബാഗ് അരിക്കും അല്പം പാസ്തക്കും വേണ്ടി മരിക്കാന്‍ പോലും തയ്യാറുള്ള ഒരു അവസ്ഥയിലേക്ക് ഗസ്സയിലെ മനുഷ്യര്‍ പതിതരാക്ക?പ്പെട്ടിരിക്കുന്നുവെന്ന് ഡോ. റോസ് പറയുന്നു.

ലണ്ടനിലെ ചെല്‍സി ആന്‍ഡ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റലില്‍ സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനായി ജോലി ചെയ്യുകയാണ് ഡോ. റോസ്. കഴിഞ്ഞ 14 മാസത്തിനിടെ ഗസ്സയിലേക്കുള്ള മൂന്ന് യാത്രകളില്‍ നേരിട്ട കഷ്ടപ്പാടുകളുടെ വ്യാപ്തി അതൊന്നും താങ്ങാന്‍ തന്നെ പ്രാപ്തയാക്കിയില്ലെന്നും മരണങ്ങളുടെയും പരിക്കുകളുടെയും ഇത്രയും തീവ്രത താന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. ജൂണ്‍ 3നും ഇസ്രായേല്‍ സൈന്യം ഭക്ഷണത്തിനായി നില്‍ക്കുന്നവര്‍ക്കുന്ന ചിലര്‍ക്കുനേരെ വെടിയുതിര്‍ത്തു. എന്നാല്‍, ജൂണ്‍ 1 ന് ഭക്ഷണ വിതരണ സ്ഥലത്തോ അതിന്റെ തൊട്ടടുത്തോ അങ്ങനെയൊരു സംഭവം നടന്നുവെന്നത് തങ്ങള്‍ നിഷേധിക്കുന്നുവെന്നായിരുന്നു അമേരിക്കല്‍ പിന്തുണയോടെ സഹായ വിതരണം നടത്തുന്ന ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ പ്രസ്താവന. മെയ് 26ന് ഈ സംരംഭം ആരംഭിച്ചതിനുശേഷം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടെ പരിക്കുകളോ മരണങ്ങളോ ഉണ്ടായിട്ടില്ലെന്നും അവര്‍ നിഷേധിച്ചു. ഗസ്സ ഒരു സജീവ യുദ്ധമേഖലയാണ്. തങ്ങളുടെ വിതരണ സ്ഥലങ്ങള്‍ക്ക് പുറത്തുള്ള പ്രദേശം ജി.എച്ച്.എഫ് നിയന്ത്രിക്കുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവം വാര്‍ത്തകളിലൂടെ പുറംലോകമറിഞ്ഞപ്പോള്‍ സഹായ വിതരണ കേന്ദ്രങ്ങളെ സമീപിക്കുന്ന സാധാരണക്കാര്‍ക്ക് നേരെയുണ്ടായ 'അപകടകരമായ സംഭവങ്ങളെക്കുറിച്ചുള്ള സമീപകാല റിപ്പോര്‍ട്ടുകള്‍' അന്വേഷിക്കുകയാണെന്നാണ് ഇസ്രായേല്‍ സൈന്യം പറഞ്ഞത്. നിയമത്തില്‍ നിന്നോ ഐ.ഡി.എഫ് നിര്‍ദേശങ്ങളില്‍ നിന്നോ വ്യതിചലിച്ചതായി എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ അത് സമഗ്രമായി പരിശോധിക്കുമെന്നും അവര്‍ അവകാശ?പ്പെട്ടു.

 
Other News in this category

 
 




 
Close Window