Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഉഷ്ണതരംഗം, മലയാളികള്‍ ജാഗ്രത പാലിക്കുക
reporter

ലണ്ടന്‍: യുകെയില്‍ ഈ വാരാന്ത്യം ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പ്രവചനം. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി യെല്ലോ ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൂടുള്ള കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. രാജ്യമെമ്പാടും താപനിലയില്‍ കാര്യമായ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് അറിയിച്ചു. പല പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥയും ചൂടും അനുഭവപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ മുതല്‍ ജനന നിയന്ത്രണ ഉല്‍പന്നങ്ങള്‍ വരെയുള്ള ചില വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുതെന്ന് നിര്‍ദേശമുണ്ട്.

 
Other News in this category

 
 




 
Close Window