Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
UK Special
  Add your Comment comment
പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോ, കള്ളാ എന്ന് വിളിക്കരുത്: വിജയ് മല്യ
reporter

ലണ്ടന്‍: എന്നെ പിടികിട്ടാപ്പുള്ളിയെന്നു വിളിച്ചോളൂ, കള്ളനെന്നു വിളിക്കരുതെന്ന് രാജ്യംവിട്ട വ്യവസായി വിജയ് മല്യ. യൂട്യൂബര്‍ രാജ് ശമാനിക്കൊപ്പമുള്ള നാല് മണിക്കൂറിലേറെ നീണ്ട പോഡ്കാസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട പോഡ്കാസ്റ്റ്, 20 ദശലക്ഷം കാഴ്ചക്കാരെ ഇതിനകം തന്നെ നേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും പോഡ്കാസ്റ്റിലെ വാചകകള്‍ കുറിപ്പുകളായും കാര്‍ഡുകളുമായൊക്കെ പ്രചരിക്കുന്നുണ്ട്. ഏകദേശം നാലു മണിക്കൂറുള്ള സംഭാഷണമാണ് രാജ് ശമാനിയുമായി നടത്തിയത്. ഇതില്‍ ഇന്റര്‍നെറ്റില്‍ ഏറെ ചര്‍ച്ചയായതാണ്, കള്ളന്‍ വിളികളെക്കുറിച്ചുള്ള മല്യയുടെ പ്രതികരണം.

'' ഞാന്‍ എങ്ങോട്ടും ഓടിപ്പോയിട്ടില്ല, മുന്‍കൂട്ടി നിശ്ചയിച്ചാണ് വിദേശത്തേക്ക് മാറി നിന്നത്. തിരിച്ചെത്താന്‍ കഴിയാത്ത സാഹചര്യങ്ങളായിരുന്നു. ന്യായമായതെന്ന് ഞാന്‍ കരുതുന്ന കാരണങ്ങള്‍ കൊണ്ടാണ് തിരിച്ചെത്താന്‍ കഴിയാതിരുന്നത്. അതിനാല്‍ പിടികിട്ടാപ്പുള്ളിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെ വിളിച്ചോളൂ. പക്ഷേ എവിടെ നിന്നാണ് കള്ളന്‍ എന്നത് കടന്നുവരുന്നത് ?'- മല്യ ചോദിച്ചു. 9000 കോടി രൂപ വായ്പയെടുത്തെന്ന ആരോപണങ്ങള്‍ തള്ളിയ മല്യ ആറായിരം കോടി രൂപയാണ് ട്രിബ്യൂണലിന്റെ റിക്കവറി സര്‍ട്ടിഫിക്കറ്റിലുള്ളതെന്നും പറഞ്ഞു. 14,000 കോടി രൂപ ബാങ്കുകള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാനാണ് ആക്രമിക്കപ്പെടുന്നത്. ബാങ്കുകള്‍ ഒരു സ്റ്റേറ്റ്മെന്റും എനിക്ക് സമര്‍പ്പിച്ചിട്ടില്ല. ഞാന്‍ ആശയക്കുഴപ്പത്തിലാണെന്നും മല്യ പറഞ്ഞു.

ഇതിനിടെ

ഇതിനിടെ പോഡ്കാസ്റ്റിനായി എത്തിയ മല്യയുടെ വേഷവിധാനങ്ങളും ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. പാപ്പരായ വിജയ് മല്യ പോഡ്കാസ്റ്റിനെത്തിയപ്പോള്‍ ധരിച്ച ആഡംബര വാച്ചാണ് സാമൂഹികമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. ഹബ്ലോട്ടിന്റെ കിങ് പവര്‍ എഫ് 1 ഇന്ത്യ എന്ന മോഡല്‍ വാച്ചാണ് മല്യ ധരിച്ചത്. ഫോര്‍മുല വണ്ണിന്റെ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സ് ആഘോഷിക്കാനായി ഹബ്ലോട്ട് അവതരിപ്പിച്ച ലിമിറ്റഡ് എഡിഷന്‍ വാച്ചാണ് ഇത്. കമ്പനി ആകെയുണ്ടാക്കിയ 200 വാച്ചുകളിലൊന്നാണ് വിജയ് മല്യയുടെ കൈത്തണ്ടയിലുള്ള ഈ റോസ് ഗോള്‍ഡ് നിറമുള്ള വാച്ച്. 47,400 ഡോളര്‍ (ഏകദേശം 40,66,000 ഇന്ത്യന്‍ രൂപ) ആണ് വാച്ചിന്റെ വില.

ഹബ്ലോട്ടിന്റെ സവിശേഷമായ റെഡ്-ഗോള്‍ഡ് അലോയ് ഡിസൈനിലുള്ള വാച്ച് 18 കാരറ്റ് കിങ് ഗോള്‍ഡ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കമ്പനി സ്വന്തമായി നിര്‍മ്മിച്ച ലോഹസങ്കരം (അലോയ്) ആണ് കിങ് ഗോള്‍ഡ്. സാധാരണ 18 കാരറ്റ് സ്വര്‍ണത്തേക്കാള്‍ തിളക്കമാര്‍ന്ന ഡീപ് റെഡ് നിറം ലഭിക്കാനായി പ്ലാറ്റിനം ചേര്‍ത്താണ് ഇത് നിര്‍മ്മിക്കുന്നത്. ഓക്സീകരണത്തിനെതിരെ ഉയര്‍ന്ന പ്രതിരോധമുള്ളതിനാല്‍ ദീര്‍ഘകാലം തിളക്കം നിലനിര്‍ത്താന്‍ കിങ് ഗോള്‍ഡിന് സാധിക്കും. ദൃഢമായ 48 മില്ലിമീറ്റര്‍ കെയ്സും കറുത്തനിറത്തിലുള്ള ഡയലുമാണ് വാച്ചിനുള്ളത്. കറുത്ത റബ്ബറും നോമെക്സും കൊണ്ടാണ് സ്ട്രാപ്പ് നിര്‍മ്മിച്ചത്. തീനാളങ്ങളെ പ്രതിരോധിക്കുന്ന പ്രത്യേകതരം ഫൈബറാണ് നോമെക്സ്. ഹബ്ലോട്ടിന്റെ ഓട്ടോമാറ്റിക് എച്ച്യുബി 4100 എന്ന സെല്‍ഫ് വൈന്‍ഡിങ് ക്രോണോഗ്രാഫാണ് വാച്ചിന് കരുത്തേകുന്നത്. സമയത്തിനൊപ്പം തിയ്യതിയും വാച്ചില്‍ ദൃശ്യമാകും. 100 മീറ്റര്‍ വാട്ടര്‍ റെസിസ്റ്റന്റാണ് വാച്ച്.

 
Other News in this category

 
 




 
Close Window