Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
UK Special
  Add your Comment comment
ഇന്ത്യയിലേക്ക് നാടുകടത്താന്‍ ഹീത്രുവിലെത്തിച്ച യുവാവ് ഓടി
reporter

ലണ്ടന്‍: ഇന്ത്യയിലേക്ക് നാടുകടത്താന്‍ കൊണ്ടുപോവുകയായിരുന്ന അനധികൃത കുടിയേറ്റക്കാരന്‍ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ നീക്കം അധികൃതര്‍ തടഞ്ഞു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. ഹോം ഓഫിസിനു വേണ്ടി മിറ്റി കെയര്‍ ആന്‍ഡ് കസ്റ്റഡി എന്ന കരാര്‍ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് യുവാവിനെ അനുഗമിച്ചിരുന്നത്. ടെര്‍മിനല്‍ രണ്ടിന് സമീപം വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് കുതറിമാറിയ ഇയാള്‍ വിമാനത്താവളത്തിന്റെ റണ്‍വേയിലേക്ക് ഓടുകയായിരുന്നു.

ഞായറാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. മിനിറ്റുകളോളം വിമാനത്താവള ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഇയാളെ പിന്തുടര്‍ന്നു. ഒടുവില്‍ വാനില്‍ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ അതേ വിമാനത്തില്‍ തന്നെ തിരികെ കയറ്റി യുകെയില്‍ നിന്ന് നാടുകടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മിറ്റി കെയര്‍ ആന്‍ഡ് കസ്റ്റഡി അറിയിച്ചു. വ്യക്തിയെ ഉടന്‍ പിടികൂടുകയും വിമാനത്തില്‍ തിരികെ കയറ്റുകയും ചെയ്ത ശേഷം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയെന്നും കമ്പനി വക്താവ് വ്യക്തമാക്കി. സംഭവത്തില്‍ ഹോം ഓഫിസും അന്വേഷണം നടത്തുന്നുണ്ട്.


 
Other News in this category

 
 




 
Close Window