|
സമൂഹമാധ്യമ ഉപയോഗത്തില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള യുകെ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് കൗമാരക്കാര്‍. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും, ഇത്തരമൊരു നിയന്ത്രണം യുവ പ്രതിഭകളുടെ വളര്‍ച്ചയ്ക്കും അവസരങ്ങള്‍ക്കും തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം കൗമാരക്കാരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം. സംഗീതം, നൃത്തം, അഭിനയം, ഫാഷന്‍, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി കുട്ടികള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ പ്രതിഭ ലോകത്തിനു മുന്നില്‍ എത്തിച്ചതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കൗമാരപ്രായത്തില്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ നിരവധി കലാകാരന്മാരും ഇന്‍ഫ്ലുവന്‍സര്‍മാരും പിന്നീട് വലിയ അവസരങ്ങളിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു. അതിനാല്‍, പ്രായത്തിന്റെ പേരില്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് കഴിവുള്ള കുട്ടികളുടെ സ്വപ്നങ്ങളെ ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. |