Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
അധികാരത്തിലേറിയാല്‍ കെയര്‍ഹോം മേഖലയിലെ തൊഴിലാളികളുടെ ചൂഷണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ലേബര്‍ പാര്‍ട്ടി
reeporter

ലണ്ടന്‍: ബ്രിട്ടനില്‍ അധികാരം നേടിയാല്‍ കെയര്‍ ഹോം മേഖലയില്‍ നിലവിലുള്ള കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ അന്വേഷിക്കുമെന്ന് ലേബര്‍ പാര്‍ട്ടി. ഇതിനായി ലേബര്‍ സര്‍ക്കാര്‍ പുതിയ എന്‍ഫോഴ്സ്മെന്റ് ബോഡിക്ക് രൂപം നല്‍കുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവും ഷാഡോ ഹോം സെക്രട്ടറിയുമായ യെവെറ്റ് കൂപ്പര്‍ പറഞ്ഞു. നിരവധി ചൂഷണ കേസുകള്‍ കെയര്‍ ഹോം മേഖലയില്‍ നിന്ന് പുറത്ത് വന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പ്രഖ്യാപനവുമായി ലേബര്‍ പാര്‍ട്ടി രംഗത്ത് വന്നിരിക്കുന്നത്. ഋഷി സുനക് നേതൃത്വം നല്‍കുന്ന കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ കെയര്‍ മേഖലയില്‍ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ കണ്ടില്ലന്ന് നടിക്കുകയാണെന്നും യെവെറ്റ് കൂപ്പര്‍ ആരോപിച്ചു. കൃത്യമായ ശമ്പളം ലഭിക്കാതെ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി ഫീസ് നല്‍കി 20,000 പൗണ്ട് വരെ കടബാധ്യതയുള്ള കുടിയേറ്റ തൊഴിലാളികളെ കുറിച്ച് അന്വേഷിക്കണമെന്നും ലേബര്‍ പാര്‍ട്ടി ആവശ്യപ്പെടുന്നു. യുകെയില്‍ ഇത്തരത്തില്‍ കുടുങ്ങിപ്പോയ ആളുകളുടെ അനുഭവത്തെക്കുറിച്ച് പൂര്‍ണ്ണമായ അന്വേഷണത്തിനായി റോയല്‍ കോളേജ് ഓഫ് നഴ്സിങ് (ആര്‍സിഎന്‍) നടത്തുന്ന അന്വേഷണത്തെ ലേബര്‍ പിന്തുണയ്ക്കുമെന്ന് യെവെറ്റ് കൂപ്പര്‍ പറഞ്ഞു. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇത്തരത്തില്‍ ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുള്ളത് എന്നാണ് പുറത്തു വരുന്ന സൂചനകള്‍.

കുടിയേറ്റ കെയര്‍ തൊഴിലാളികളെ വ്യാപകമായി ചൂഷണം ചെയ്യുന്നതിനും അത് വഴി കെയര്‍ ഹോമുകളിലെ ദുര്‍ബലരായ ആളുകളെ അപകടത്തിലാക്കുന്നതിനും ഇമിഗ്രേഷന്‍ സംവിധാനം ദുരുപയോഗപ്പെടുത്തുന്നവര്‍ ധാരാളമായി വര്‍ധിച്ചു വരുന്നതായി ലേബര്‍ പാര്‍ട്ടി പറയുന്നുണ്ട്. വിദേശ റിക്രൂട്ട്മെന്റില്‍ നിന്ന് ലാഭം നേടുന്ന ഏജന്‍സികളും തൊഴിലുടമകളും അന്യായമായി ആയിരക്കണക്കിന് പൗണ്ട് ഫീസായി ഈടാക്കുന്ന ആളുകളുടെ കഥകള്‍ തികച്ചും അപമാനകരമാണെന്നും ഇത്തരത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തൊഴിലുടമകളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും പൂര്‍ണ്ണമായ അന്വേഷണം ഉണ്ടായിരിക്കണമെന്നും ലേബര്‍ പാര്‍ട്ടി പറയുന്നു. ഇത്തരത്തില്‍ അന്വേഷണം ഉണ്ടായാല്‍ അനധികൃതമായി ഫീസ് വാങ്ങി കെയര്‍ വിസകള്‍ വിതരണം ചെയ്യുന്നവര്‍ക്ക് തിരിച്ചടി ഉണ്ടാകും എന്നാണ് പുറത്തു വരുന്ന സൂചനകള്‍.

 
Other News in this category

 
 




 
Close Window