|
മലയാളി പെണ്‍കുട്ടിക്ക് നേരെ ലണ്ടനില്‍ അജ്ഞാതന്റെ ആക്രമണം. കൊച്ചി ഗോതുരുത്ത് സ്വദേശി ലിസ മരിയക്ക് നേരെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടില്‍ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. ഇന്നലെ രാത്രിഅച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടന്‍ ഹക്‌നിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കവെയാണ് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ലിസ മരിയയും കുടുംബവും വര്‍ഷങ്ങളായി ബര്‍മിങ്ഹാമില്‍ താമസിക്കുകയാണ്. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. പ്രതി പിന്നീട് രക്ഷപ്പെട്ടു. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലിസ അടക്കം അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. മറ്റ് നാല് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. |