കോട്ടയം: നാട്ടില്‍ അവധിക്ക് എത്തിയ യുകെ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബ്രിട്ടനിലെ വെസ്റ്റ് യോര്‍ക്ക് ഷെയര്‍ കീത്തിലില്‍ താമസിക്കുന്ന സുനില്‍ ജോസ് ചിറയില്‍(50) ആണ് മരിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ സുനില്‍ നാട്ടില്‍ എത്തിയപ്പോഴാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച വിയോഗം. സുനിലിന്റെ ഭാര്യ റെജിമോളും മക്കളായ ആര്യയും ഒലീവിയയും ഇപ്പോള്‍ യുകെയിലാണുള്ളത്. കീത്തിലി സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രഡ് ഇടവകാംഗമാണ് സുനില്‍ ജോസും കുടുംബവും. കീത്തിലി മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്‌കാരം പിന്നീട്. സുനില്‍ ജോസിന്റെ നിര്യാണത്തില്‍ കീത്തിലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. സുനിലിന്റെ കുടുംബത്തിന് പിന്തുണയും ആശ്വാസവുമായി മലയാളി സമൂഹം ഒപ്പമുണ്ട്.