Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ നേട്ടം: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ റഷ്മൂര്‍ പിടിച്ചെടുത്ത് ലേബറുകള്‍ക്ക് ചരിത്ര നേട്ടം
Text By: Team ukmalayalampathram
യുകെയില്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. 107 അതോറിറ്റികളിലേക്കും, 11 മേയര്‍ തെരഞ്ഞെടുപ്പുകളുമാണു പൂര്‍ത്തിയായത്. ഇത്രയും ഉള്‍പ്പെടുന്ന ബ്രിട്ടീഷ് ലോക്കല്‍ ഇലക്ഷനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പിന്നിലാക്കി ലേബര്‍ പാര്‍ട്ടി കുതിച്ചുയര്‍ന്നു. കാല്‍നൂറ്റാണ്ടായി കണ്‍സര്‍വേറ്റീവ് നിയന്ത്രണത്തിലുള്ള റഷ്മൂര്‍ നേരിട്ട് പിടിച്ചെടുത്തത് ചരിത്രനേട്ടമായി. നോര്‍ത്ത് ഈസ്റ്റ് ലിങ്കണ്‍ഷയറിലും ടോറികളുടെ പിടിവിട്ടതായി ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രധാനമന്ത്രി സുനാകിനും ഇത് നിര്‍ണ്ണായകമാണ്. പുതിയ പാര്‍ട്ടിയായ റിഫോം യുകെയുടെ പ്രകടനവും ടോറികള്‍ക്ക് കനത്ത തിരിച്ചടിയാണ്.
ലേബര്‍ പാര്‍ട്ടി അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലേക്ക് എത്തുന്നതിന്റെ പ്രാഥമിക സൂചനകള്‍ പുറത്തുവരുന്നു. കണ്‍സര്‍വേറ്റീവ് ശക്തികേന്ദ്രങ്ങളില്‍ വെന്നിക്കൊടി പാറിക്കാന്‍ കീര്‍ സ്റ്റാര്‍മറിന് അവസരം ലഭിക്കുമ്പോള്‍ തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് ആശങ്കയിലാണ് പ്രധാനമന്ത്രി റിഷി സുനാക്.

അതേസമയം, പ്രധാന കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി വെസ്റ്റ്മിന്‍സ്റ്ററില്‍ അധികാരത്തിലെത്താനുള്ള വഴി വെട്ടിയെടുക്കുമെന്നാണ് ലേബറിന്റെ ആത്മവിശ്വാസം. ആദ്യ ഘട്ടത്തില്‍ ഹാര്‍ട്ടില്‍പൂളിലും, തുറോക്കിലും വിജയം കരസ്ഥമാക്കി ഈ ആത്മവിശ്വാസം ഉറപ്പിക്കാന്‍ കീര്‍ സ്റ്റാര്‍മറിന്റെ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്.


സണ്ടര്‍ലാന്‍ഡിലെ 25 സീറ്റില്‍ 16 ഇടത്താണ് റിഫോം ടോറികളെ പരാജയപ്പെടുത്തിയത്. ചെങ്കോട്ട മേഖലകളില്‍ ലേബറിന്റെ യഥാര്‍ത്ഥ പ്രതിപക്ഷം തങ്ങളാണ് നേതാവ് റിച്ചാര്‍ഡ് ടൈസ് അവകാശപ്പെട്ടു. 107 ലോക്കല്‍ അതോറിറ്റികളിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സുനാകിനെ കൊത്താന്‍ കാത്തിരിക്കുന്ന ടോറി വിമതര്‍ക്ക് ഇതിനുള്ള വഴി തുറന്ന് കിട്ടുമെന്നാണ് കരുതുന്നത്.
 
Other News in this category

 
 




 
Close Window