Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ ബ്ലാക്ക്പൂള്‍ സൗത്ത് പാര്‍ലമെന്റ് സീറ്റ് ലേബര്‍ പാര്‍ട്ടിക്ക്
reporter

ലണ്ടന്‍: ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് ഒപ്പം നടന്ന ബ്ലാക്ക്പൂള്‍ സൗത്ത് പാര്‍ലമെന്റ് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് അട്ടിമറി വിജയം. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ബ്ലാക്ക്പൂള്‍ സൗത്തില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ക്രിസ് വെബ് ആണ് അട്ടിമറി വിജയം നേടിയത്. 7,607 വോട്ടിന്റെ ഭൂരിപക്ഷത്തില്‍, 26% വോട്ടിന്റെ മുന്നേറ്റത്തോടെ ലേബര്‍ പാര്‍ട്ടി സീറ്റ് അനായാസമായി നേടി.

ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡേവിഡ് ജോണ്‍സനാണ് പരാജയപ്പെട്ടത്. 1997 മുതല്‍ 2019 വരെ ബ്ലാക്ക്പൂള്‍ ലേബര്‍ പാര്‍ട്ടിയുടെ കൈവശം ആയിരുന്നുവെങ്കിലും പിന്നീട് കണ്‍സര്‍വേറ്റീവ് വിജയിക്കുകയായിരുന്നു. ബ്ലാക്ക്പൂള്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തിലൂടെ 'ഞങ്ങള്‍ക്ക് മാറ്റം വേണം' എന്ന് വോട്ടര്‍മാരില്‍ നിന്ന് പ്രധാനമന്ത്രി ഋഷി സുനകിന് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മാര്‍ പറഞ്ഞു. പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് മോശം രാത്രി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇതുവരെ അവര്‍ കൈവശം വച്ചിരുന്ന പകുതി സീറ്റുകളും നഷ്ടപ്പെട്ടുവെന്നും കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window