Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ സ്‌കിന്‍ ക്യാന്‍സര്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷം ജനങ്ങളും സണ്‍ബെഡുകള്‍ ഉപയോഗിക്കുന്നവരെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: കൃത്രിമ സൂര്യപ്രകാശം പുറപ്പെടുവിച്ച് സൗന്ദര്യ വര്‍ദ്ധക ടാന്‍ ഉണ്ടാക്കുന്ന ഉപകരണമായ സണ്‍ബെഡുകള്‍ ചര്‍മ്മ ക്യാന്‍സറുകള്‍ക്ക് കാരണമാകുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായവരില്‍ നാലിലൊന്ന് പേര്‍ ഇപ്പോഴും സണ്‍ബെഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇവ ഉണ്ടാക്കുന്ന അപകടസാധ്യതയെ കുറിച്ച് അറിവില്ല. ലവ് ഐലന്‍ഡ് പോലുള്ള റിയാലിറ്റി ടിവി ഷോകളിലെ മത്സരാര്‍ത്ഥികളെപ്പോലെ തങ്ങളുടെ ശരീരത്തിലും ടാന്‍ വേണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരാണ് പട്ടികയില്‍ മുന്നില്‍. അതേസമയം സണ്‍ബെഡുകള്‍ ഉപയോഗിക്കുന്നത് മൂലയുള്ള ഭവിഷ്യത്ത് എല്ലാവരും അറിഞ്ഞിരിക്കണം എന്ന് ചാരിറ്റി മെലനോമ ഫോക്കസിലെ വിദഗ്ധര്‍ പറയുന്നു. 16 നും 65 നും ഇടയില്‍ പ്രായമുള്ള 2,000 ബ്രിട്ടീഷുകാരെ വച്ച് നടത്തിയ പഠനത്തില്‍ 28 ശതമാനം പേര്‍ സണ്‍ബെഡുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.

18 മുതല്‍ 25 വയസ്സുവരെയുള്ളവരില്‍ ഇത് 43 ശതമാനമാണ്. ഇതില്‍ സണ്‍ബെഡ് ഉപയോഗിക്കുന്നത് സ്‌കിന്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് 62 ശതമാനം പേര്‍ക്കും അറിയാമായിരുന്നു. 2009-ല്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ നടത്തിയ പഠനത്തില്‍ യു വി -എമിറ്റിംഗ് ടാനിംഗ് ഉപകരണങ്ങളുടെ ഉപയോഗം ക്യാന്‍സര്‍ വരുന്നതിനുള്ള സാധ്യത കൂട്ടുമെന്ന് കണ്ടെത്തിയിരുന്നു. സൂര്യപ്രകാശത്തോടൊപ്പം, ഉയര്‍ന്ന് വരുന്ന സ്‌കിന്‍ ക്യാന്‍സര്‍ രോഗനിര്‍ണയത്തിന് പിന്നില്‍ സണ്‍ബെഡ് ഉപയോഗമാണെന്ന് അക്കാദമിക് വിദഗ്ധര്‍ പറയുന്നു. പെട്ടെന്നുള്ള ടാനിങ്ങിനായി സണ്‍ബെഡുകള്‍ ഉയര്‍ന്ന തീവ്രതയുള്ള കൃത്രിമ യുവി റെയ്സ് ഉപയോഗിക്കുന്നു. എന്നാല്‍ ഇവ ചര്‍മ്മകോശങ്ങളിലെ ഡിഎന്‍എയെ നശിപ്പിക്കും. ഇത് മെലനോമ ഉള്‍പ്പെടെയുള്ള ചര്‍മ്മ ക്യാന്‍സറിലേക്ക് നയിച്ചേക്കാം. നിലവില്‍ സണ്‍ബെഡുകള്‍ യുകെയില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് നിരോധിച്ചിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window