Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസിനെതിരെ ജീവന്‍ നിലനിര്‍ത്താന്‍ നിയമപോരാട്ടം നടത്തിയ മലയാളി കുടുംബത്തിന് 8000 പൗണ്ടിലേറെ ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് തിരിച്ചടയ്‌ക്കേണ്ട
reporter

ലണ്ടന്‍: എന്‍എച്ച്എസിന് എതിരെ ആശുപത്രി കിടക്കയില്‍ നിന്നും സ്വന്തം ജീവന്‍ നിലനിര്‍ത്താനായി നിയമപോരാട്ടം നടത്തി മരണമടഞ്ഞ ഇന്ത്യന്‍ വംശജയുടെ കുടുംബത്തിന് ആശ്വാസം. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചെലവഴിച്ചതിന്റെ പേരില്‍ ചൈല്‍ഡ് കെയര്‍ ബെനഫിറ്റുകള്‍ തിരിച്ച് അടയ്ക്കണമെന്ന ഉത്തരവാണ് ഗവണ്‍മെന്റ് പിന്‍വലിച്ചത്. 19-കാരിയായ സുദിക്ഷ തിരുമലേഷിന്റെ മാതാപിതാക്കളായ തിരുമലേഷിനോടും, രേവതിയോടുമാണ് ചൈല്‍ഡ് കെയര്‍ ബെനഫിറ്റില്‍ അധികമായി കൈപ്പറ്റിയ 8000 പൗണ്ട് തിരിച്ച് അടയ്ക്കാന്‍ നിര്‍ദ്ദേശം വന്നത്. അവസാനത്തെ ആറ് മാസം ആശുപത്രിയില്‍ ചെലവഴിച്ചെന്ന പേരിലായിരുന്നു ഈ നിര്‍ദ്ദേശം. ജോലിക്ക് പോലും പോകാതെ മകളെ പരിചരിക്കാന്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ തുടരേണ്ടി വന്നപ്പോള്‍ ലഭിച്ച പണം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടത്.

എന്‍എച്ച്എസ് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം പിന്‍വലിക്കുന്നത് തടയാനായി സുദിക്ഷ നിയമപോരാട്ടം നടത്തിയിരുന്നു. മാതാപിതാക്കളാണ് ഇതിനുള്ള നിയമ ചെലവുകള്‍ നല്‍കിയത്. എന്നാല്‍ സെപ്റ്റംബറില്‍ കാര്‍ഡിയാക് അറസ്റ്റ് നേരിട്ട് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ഇതിന്റെ ആഘാതത്തില്‍ ഇരിക്കവെയാണ് കുടുംബത്തോട് ആയിരക്കണക്കിന് പൗണ്ട് കണ്ടെത്താന്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ വര്‍ക്ക് & പെന്‍ഷന്‍സ് ആവശ്യപ്പെട്ടത്. ആറ് മാസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ കഴിഞ്ഞതിനാല്‍ യൂണിവേഴ്സല്‍ ക്രെഡിറ്റിന് അര്‍ഹതയില്ലെന്നായിരുന്നു ഡിഡബ്യുപിയുടെ വാദം. കാര്യങ്ങള്‍ കൃത്യമായി വകുപ്പിനെ അറിയിച്ച ശേഷമാണ് പണം ലഭിച്ചതെന്ന് കുടുംബം ചൂണ്ടിക്കാണിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഈ അന്യായം വാര്‍ത്തയായി പുറത്തുവന്നതോടെയാണ് ഡിഡബ്യുപി റിവ്യൂവിന് തയ്യാറായത്. ഇപ്പോള്‍ ബില്‍ ഇളവ് ചെയ്യുന്നതായും ഡിഡബ്യുപി വക്താവ് അറിയിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window