ലണ്ടന്‍: ബ്രിട്ടിഷ് രാജവംശത്തിന്റെ അഭിമാന ചിഹ്നങ്ങളായ ബക്കിങ്ങാം കൊട്ടാരവും ബാല്‍മോറല്‍ കോട്ടയും പൊതുജനങ്ങള്‍ക്ക് ഭാഗികമായി തുറന്നു കൊടുക്കാന്‍ ചാള്‍സ് രാജാവിന്റെ നിര്‍ദേശം. ജൂലൈ - ഓഗസ്റ്റ് മാസങ്ങളില്‍ ബക്കിങ്ങാം കൊട്ടാരത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ ജനങ്ങള്‍ക്ക് കയറാം.
പൊതുചടങ്ങുകളില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യാനായി ബാല്‍ക്കണിയിലേക്കു പോകുന്നതിനു മുന്‍പ് രാജകുടുംബാംഗങ്ങള്‍ ഒത്തുകൂടുന്നതുള്‍പ്പെടെ ചില മുറികളും കാണാം. അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന ബാല്‍മോറല്‍ കോട്ട സ്‌കോട്ലന്‍ഡിലാണ്. 100 പൗണ്ട് മുതലുള്ള ടിക്കറ്റുകളിലാണ് കോട്ടയിലേക്കുള്ള പ്രവേശനം.