Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ റമദാന് പ്രാധാന്യം ലഭിക്കുന്നത് ഭയപ്പെടുത്തുന്നതായി റിച്ചാര്‍ഡ് ഡോക്കിന്‍സ്
reporter

ലണ്ടന്‍: താനൊരു സാംസ്‌കാരിക ക്രിസ്ത്യാനിയാണെന്നും ബ്രിട്ടനില്‍ റമദാനിന്റെ ഭാഗമായി വിളക്കുകള്‍ തൂക്കിയതിനെ എതിര്‍ക്കുന്നതായും പ്രശസ്ത യുക്തിവാദിയും പരിണാമ ജീവശാസ്ത്രജ്ഞനുമായ റിച്ചാര്‍ഡ് ഡോക്കിന്‍സ്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈസ്റ്റര്‍ ആഘോഷത്തോടൊപ്പമാണ് ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ റമദാനിന്റെ ഭാഗമായി മൂന്ന് ലക്ഷം വിളക്കുകള്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാ??ന്റെ നേതൃത്വത്തില്‍ തെളിയിച്ചത്. 'റമദാന് കൂടുതല്‍ പ്രധാന്യം നല്‍കുന്നു എന്ന് കേള്‍ക്കുമ്പോള്‍ താന്‍ ഭയപ്പെടുകയാണ്. നമ്മള്‍ ഒരു ക്രിസ്ത്യന്‍ രാജ്യമാണെന്ന് എനിക്ക് തോന്നുന്നു. സ്ഥിതിവിവരക്കണക്കനുസരിച്ച്, യഥാര്‍ത്ഥത്തില്‍ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്ന ആളുകളുടെ എണ്ണം കുറയുന്നു എന്നത് ശരിയാണ്. അതില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്നാല്‍, നമ്മുടെ എല്ലാ കത്തീഡ്രലുകളും മനോഹരമായ ഇടവക പള്ളികളും നഷ്ടപ്പെടുന്നതില്‍ ഞാന്‍ സന്തോഷവാനല്ല.

അതിനാല്‍, ഞാന്‍ എന്നെ ഒരു സാംസ്‌കാരിക ക്രിസ്ത്യാനിയായി കണക്കാക്കുന്നു. നമ്മള്‍ ഏതെങ്കിലും ബദല്‍ മതം മാറ്റിസ്ഥാപിച്ചാല്‍ അത് പ്രശ്‌നമാകുമെന്ന് ഞാന്‍ കരുതുന്നു. അത് ശരിക്കും ഭയാനകമായിരിക്കും' -റിച്ചാര്‍ഡ് ഡോക്കിന്‍സ് അഭിമുഖത്തില്‍ പറഞ്ഞു. 'ഇസ്ലാമിന്റെയും ഹദീസിന്റെയും ഖുര്‍ആനിന്റെയും സിദ്ധാന്തങ്ങള്‍ അടിസ്ഥാനപരമായി സ്ത്രീകളോടുള്ള വിരോധമാണ്. സ്വവര്‍ഗ്ഗാനുരാഗികളോടും വിരോധമുണ്ട്. ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ഒരു വാക്ക് പോലും ഞാന്‍ വിശ്വസിക്കുന്നില്ലെങ്കിലും സാംസ്‌കാരികമായി ഒരു ക്രിസ്ത്യന്‍ രാജ്യത്ത് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിസ്തുമതമോ ഇസ്ലാമോ തെരഞ്ഞെടുക്കേണ്ടി വന്നാല്‍, ഓരോ തവണയും താന്‍ ക്രിസ്തുമതം തെരഞ്ഞെടുക്കും' -റിച്ചാര്‍ഡ് ഡോക്കിന്‍സ് കൂട്ടിച്ചേര്‍ത്തു. നേരത്തേ, ചര്‍ച്ചിലെ പള്ളി മണികള്‍ മുഴങ്ങുന്നത് കേള്‍ക്കാന്‍ ഇഷ്ടമാണെന്നും എന്നാല്‍, പള്ളിയില്‍നിന്നുള്ള ബാങ്ക് വിളി അരോചകമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. ദി ഗോഡ് ഡെലൂഷന്‍ അടക്കമുള്ള ഗ്രന്ഥങ്ങള്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് രചിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window