Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ ലേണേഴ്‌സ് ലൈസന്‍സ് പുതുക്കി ഇനി വാഹനം ഓടിക്കാന്‍ സാധിക്കില്ല
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ലേണേഴ്സ് ലൈസന്‍സുമായി വര്‍ഷങ്ങളോളം വാഹനമോടിക്കുന്നത് ഇനി നടപ്പില്ലെന്ന് ഗതാഗതവകുപ്പ്. പലരും ലേണേഴ്സ് പെര്‍മിറ്റ് എടുത്ത ശേഷം ടെസ്റ്റില്‍ തോല്‍ക്കുകയും പെര്‍മിറ്റ് പലതവണ പുതുക്കി വര്‍ഷങ്ങളോളം ഉപയോഗിക്കുകയും ചെയ്യുന്ന പതിവുണ്ട്. നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ തീര്‍പ്പാക്കിക്കഴിഞ്ഞാലുടനെ ഇത്തരം പ്രവണതയ്ക്ക് അറുതി വരുത്തുമെന്ന് ഗതാഗതവകുപ്പ് സഹമന്ത്രി ജാക്ക് ചേംബേഴ്സ് വ്യക്തമാക്കി.

10 തവണ ഡ്രൈവിങ് ടെസ്റ്റ് പരാജയപ്പെട്ടവര്‍ പോലും ലേണേഴ്സ് ലൈസന്‍സ് വീണ്ടും പുതുക്കി വാഹനമോടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചെറുപ്പക്കാര്‍ മാത്രമല്ല, പ്രായമായവരും ഇങ്ങനെ ചെയ്യുന്നുണ്ട്. രണ്ട് വര്‍ഷം വീതമാണ് അയര്‍ലന്‍ഡിലെ ആദ്യ രണ്ട് ലേണേഴ്സ് പെര്‍മിറ്റുകളുടെ കാലാവധി. ടെസ്റ്റ് പാസാകാതെ പെര്‍മിറ്റ് വീണ്ടും വീണ്ടും പുതുക്കി ഡ്രൈവ് ചെയ്യുന്നത് റോഡപകട സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window