Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
പുടിന് വേണ്ടി മരിക്കാന്‍ തയാര്‍, റഷ്യയിലെത്തിയ ബ്രിട്ടീഷ് കുറ്റവാളികള്‍
reporter

 മോസ്‌കോ: പുടിന് വേണ്ടി മരിക്കാന്‍ തയാറാണെന്ന് യുക്രെയ്‌നെതിരായ യുദ്ധത്തിന് റഷ്യയിലെത്തിയ രണ്ടു ബ്രിട്ടീഷ് കുറ്റവാളികള്‍. ബ്രിട്ടീഷ് പൗരനായ എയ്ഡന്‍ മിന്നിസ് (37), മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം സ്വദേശിയായ ബെന്‍ സ്റ്റിംസണ്‍ (48) എന്നയാളുമാണ് ഇക്കാര്യം സ്വയം പ്രഖ്യാപിച്ചത്. പുടിന് വേണ്ടി മരിക്കാനും തയാറാണെന്നാണ് എയ്ഡന്‍ മിന്നിസ് പറഞ്ഞതെന്ന് 'മെട്രോ' റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇയാള്‍, താന്‍ ദിവ്യ ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നാണ് പറയുന്നത്. ഇയാള്‍ ഓടിച്ച വാഹനമിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തിലും വംശീയ ആക്രമണത്തിനും വീടില്ലാതെ തെരുവില്‍ കഴിയുന്നയാളെ മര്‍ദിച്ചതിനുമെല്ലാം ബ്രിട്ടനില്‍ ഇയാളുെട പേരില്‍ കേസുകളുണ്ട്.

ബെന്‍ സ്റ്റിംസണും (48) നേരത്തെ ജയിലിലായിട്ടുണ്ട്. ബെന്‍ എന്നും കുടുംബത്തിന് തലവേദനായിരുന്നെന്ന് ഇയാളുടെ പിതാവ് പ്രതികരിച്ചു. മൃതദേഹങ്ങള്‍ക്കും ഗ്രനേഡുകള്‍ക്കുമൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് ഇപ്പോള്‍ മിന്നിസും സ്റ്റിംസണും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെക്കുന്നത്. പുടിന്റെ നിയമവിരുദ്ധമായ അധിനിവേശത്തില്‍ ബ്രിട്ടീഷ് പൗരന്മാര്‍ പങ്കെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ബ്രിട്ടനിലെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസ് വക്താവ് പ്രതികരിച്ചു. ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയാല്‍ 1870-ലെ ഫോറിന്‍ എന്‍ലിസ്റ്റ്‌മെന്റ് ആക്ട് പ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

 
Other News in this category

 
 




 
Close Window