Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
കത്തിക്കുത്ത് ആക്രമണത്തിന് ശേഷം ലണ്ടന്‍ മേയര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പീറ്റേഴ്‌സണ്‍
reporter

ലണ്ടന്‍: ഇന്ന് രാവിലെയാണ് ലണ്ടന്‍ നഗരത്തില്‍ ട്രെയിനിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഷോര്‍ട്ട്‌ലാന്റ്‌സില്‍ നിന്നും ബെക്കെന്‍ഹാമിലേക്കുള്ള യാത്രക്കിടയിലായിരുന്നു ദാരുണ സംഭവം. ഒരു അക്രമി ട്രെയിന്‍ യാത്രക്കാരനെ കത്തി കൊണ്ട് പല തവണ കുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്സണ്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ച് വിമര്‍ശനമുന്നയിച്ചു. 'എത്ര മനോഹരമായ നഗരമായിരുന്നു ലണ്ടന്‍. ഇപ്പോള്‍ ഈ നാടിനെയോര്‍ത്ത് നാണക്കേടാണ്. വിലകൂടിയ വാച്ചുകള്‍ ധരിച്ച് നിങ്ങള്‍ക്കിവിടെ നടക്കാനാവില്ല. നിങ്ങളുടെ ഫോണ്‍ കയ്യില്‍ പിടിച്ച് പുറത്തിറങ്ങാനാവില്ല. സ്ത്രീകളുടെ ആഭരണങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു. കൊള്ളയടിക്കാനായി കാറുകള്‍ ആക്രമിക്കുന്നു. സാദിഖ് ഖാന്‍ ഇപ്പോള്‍ താന്‍ ചെയ്തു വച്ചതിനെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ടാവും'- പീറ്റേഴ്‌സണ്‍ കുറിച്ചു.


 
Other News in this category

 
 




 
Close Window