Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ഹീത്രു വിമാനത്താവളത്തിലെ അറുനൂറിലധികം ജീവനക്കാര്‍ സമരത്തിലേക്ക്, നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും
reporter

ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തിലെ 600 ലധികം ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഏപ്രിലില്‍ നാല് ദിവസത്തേക്ക് പണിമുടക്കും. സമരം ഏപ്രില്‍ 11 മുതല്‍ 14 വരെ നടക്കുമെന്ന് പിസിഎസ് യൂണിയന്‍ അറിയിച്ചു.ഹീത്രൂവില്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളും പാസ്പോര്‍ട്ട് പരിശോധനകളും നടത്തുന്ന ജീവനക്കാരില്‍ 90% പേരും പണിമുടക്കിനായി വോട്ട് ചെയ്തതോടെയാണ് യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പടിഞ്ഞാറന്‍ ലണ്ടന്‍ വിമാനത്താവളത്തിലെ 250 ജീവനക്കാര്‍ക്ക് അടുത്ത മാസം അവസാനത്തോടെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് യൂണിയന്‍ പറഞ്ഞു.അന്യായവും അനാവശ്യവുമായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാന്‍ മന്ത്രിമാര്‍ക്ക് 14 ദിവസത്തെ സമയമുണ്ട് അല്ലെങ്കില്‍ ഹീത്രൂവിലെ തങ്ങളുടെ അംഗങ്ങള്‍ പണിമുടക്ക് നടത്തുമെന്ന് പിസിഎസ് ജനറല്‍ സെക്രട്ടറി ഫ്രാന്‍ ഹീത്ത്‌കോട്ട് പറഞ്ഞു.

അതിര്‍ത്തി സുരക്ഷയെക്കുറിച്ച് ഗവണ്‍മെന്റ് ഗൗരവമായി കാണുന്നെങ്കില്‍, ബോര്‍ഡര്‍ ഫോഴ്‌സ് ഓഫീസര്‍മാരുടെ ജോലി സുരക്ഷ നോക്കണം, ജീവനക്കാരുടെ ക്ഷേമം നോക്കണം, മാറ്റങ്ങള്‍ ഒഴിവാക്കണം, ജോലിയും തൊഴില്‍ സാഹചര്യങ്ങളും സംരക്ഷിക്കാന്‍ തങ്ങളോടൊപ്പം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം പണിമുടക്കാനുള്ള യൂണിയന്റെ തീരുമാനത്തില്‍ തങ്ങള്‍ നിരാശരാണെന്ന് ഹോം ഓഫീസ് വക്താവ് പറഞ്ഞു. അതിര്‍ത്തികള്‍ സുരക്ഷിതമായി സൂക്ഷിക്കുക എന്നത് മുന്‍ഗണനയായി തുടരുന്നു. തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ പദ്ധതികളുണ്ട്, ഏറ്റവും തിരക്കേറിയ യാത്രാ ദിവസങ്ങളില്‍ പണിമുടക്ക് വരുന്നത് കൊണ്ട് തന്നെ ആവശ്യകത നിറവേറ്റുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും, യാത്രയ്ക്ക് മുമ്പ് യാത്രക്കാര്‍ അവരുടെ ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള ഏറ്റവും പുതിയ ഉപദേശം പരിശോധിക്കാന്‍ ശുപാര്‍ശ ചെയ്യുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window