ലണ്ടന്‍: നോര്‍തേണ്‍ അയര്‍ലന്‍ഡിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ (ഡിയുപി) പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സര്‍ ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ രാജിവച്ചു. ബലാത്സംഗകേസില്‍ പ്രതിചേര്‍ക്കുകയും മറ്റുചില ലൈംഗികാത്രിക്രമ കേസുകളില്‍ ആരോപണവിധേയനാകുകയും ചെയ്ത സാഹചര്യത്തിലാണ് ഡൊണാള്‍ഡ്‌സണിന്റെ രാജി. ഇവയ്‌ക്കെല്ലാം അദ്ദേഹത്തിനു കൂട്ടുനിന്ന മറ്റൊരു സ്ത്രീയെയും കേസില്‍ പൊലീസ് പ്രതിചേര്‍ത്തു. വ്യാഴാഴ്ച രാവിലെ ഇരുവരെയും അറസ്റ്റുചെയ്ത പൊലീസ് ചോദ്യം ചെയ്യലിനു ശേഷമാണ് ഇരുവരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിനെ ശക്തമായി നേരിടുമെന്നായിരുന്നു അറസ്റ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
നിലവില്‍ ജാമ്യത്തിലുള്ള ഇരുവരും അടുത്തമാസം വീണ്ടും കോടതിയില്‍ ഹാജരാകണം. പാര്‍ട്ടി ലീഡര്‍ സ്ഥാനം രാജിവച്ചുള്ള ജെഫ്രി ഡോണാള്‍ഡ്‌സന്റെ കത്ത് ചെയര്‍മാന് ലഭിച്ചതായി പാര്‍ട്ടി സ്ഥിരീകരിച്ചു. തുടര്‍ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ പ്രാഥമിക അംഗത്വവും സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ ഇടക്കാല ലീഡറായി ഗാവിന്‍ റോബിന്‍സണ്‍ എംപിയെ തിരഞ്ഞെടുത്തു. 2023 മുതല്‍ ഇദ്ദേഹം പാര്‍ട്ടിയുടെ ഡപ്യൂട്ടി ലീഡറാണ്. നോര്‍തേണ്‍ അയര്‍ലന്‍ഡിലെ രണ്ടാമത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഡിയുപി. ഹ1സ് ഓഫ് കോമണ്‍സില്‍ ഏഴ് അംഗങ്ങളുള്ള ഡിയുപിക്ക് നോര്‍തേണ്‍ അയര്‍ലന്‍ഡ് അംസംബ്ലിയില്‍ 25 അംഗങ്ങളുണ്ട്. നോര്‍തേണ്‍ അയര്‍ലന്‍ഡിലെ 462 ലോക്കല്‍ കൗണ്‍സിലുകളില്‍ 122 എണ്ണവും ഭരിക്കുന്നത് ഡിയുപിയാണ്.