Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
UK Special
  04-03-2024
ബ്രിട്ടനിലെ കെയര്‍ ഹോം മേഖലയില്‍ പണം വാങ്ങി ജോലി തരപ്പെടുത്തിക്കൊടുക്കുന്ന പ്രവണത വര്‍ധിക്കുന്നു

ലണ്ടന്‍: യുകെയിലെ കെയര്‍ മേഖലയില്‍ തുറന്നുകിടക്കുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ശ്രമിക്കുന്നുണ്ട്. കെയര്‍ വിസാ റൂട്ടില്‍ ഇളവുകള്‍ അനുവദിച്ച ശേഷം ഇന്ത്യക്കാരാണ് ഏറ്റവും കൂടുതല്‍ വിസ നേടിയത്. എന്നാല്‍ ഈ മേഖലയില്‍ ചൂഷണം സജീവമായി നടക്കുന്നതായും, 20,000 പൗണ്ട് വരെ തൊഴില്‍ കണ്ടെത്തി നല്‍കാനും, വിസ ലഭിക്കാനുള്ള സഹായങ്ങള്‍ക്കുമായി ഈടാക്കുന്നുവെന്നുമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഹോം ഓഫീസ് നിയമങ്ങളിലെ ഇളവുകളുടെ ബലത്തിലാണ് യാതൊരു പരിശോധനയും ഇല്ലാതെ ഇടനിലക്കാര്‍ കെയര്‍ മേഖലയിലേക്ക് ആളെക്കൂട്ടുന്നത്. പരിശോധനകള്‍ കുറവായതിനാല്‍ പരിശീലനം ഇല്ലാത്ത, പലപ്പോഴും ഇംഗ്ലീഷ്

Full Story
  04-03-2024
എന്‍എച്ച്എസില്‍ വിവേചനം ശക്തമാകുന്നു, പാവപ്പെട്ടവര്‍ക്ക് മോശം അനുഭവം

ലണ്ടന്‍: പാവപ്പെട്ട ആളുകള്‍ക്ക് പണം കൂടുതലുള്ള ആളുകളെ അപേക്ഷിച്ച് എന്‍എച്ച്എസ് പരിചരണം നേടുന്നത് ബുദ്ധിമുട്ടായി മാറുന്നുവെന്ന് കണ്ടെത്തല്‍. ഈ പരിചരണം ലഭിക്കുമ്പോഴാകട്ടെ മോശം അനുഭവവുമാണ് നേരിടുന്നതെന്ന് ഹെല്‍ത്ത് സര്‍വ്വീസിന്റെ കണ്‍സ്യൂമര്‍ വാച്ച്ഡോഗ് നിരീക്ഷിച്ചു. വരുമാനം കുറഞ്ഞ ആളുകള്‍ക്ക് ജിപി അപ്പോയിന്റ്മെന്റ് ലഭിക്കന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പുറമെ ഡെന്റല്‍ പരിചരണം, മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ നേരിടുമ്പോഴും സ്ഥിതി മോശമാണെന്ന് ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് സര്‍വ്വെ പറയുന്നു.

ഹെല്‍ത്ത് പ്രൊഫഷണല്‍ തങ്ങളെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഇവര്‍ക്ക് അനുഭവപ്പെടുന്നു. സാമ്പത്തിക

Full Story
  04-03-2024
ഗാസയിലേക്ക് സഹായം എത്തിച്ചാല്‍ ചെങ്കടലില്‍ മുങ്ങിയ ചരക്ക് കപ്പല്‍ വീണ്ടെടുത്ത് നല്‍കാമെന്ന് ബ്രിട്ടനോട് ഹൂത്തികല്‍

സനാ: മിസൈലാക്രമണത്തിന് ഇരയായ ബ്രിട്ടന്‍ ഉടമസ്ഥതയിലുള്ള റൂബിമര്‍ എന്ന കപ്പല്‍ കടലില്‍ മുങ്ങിയതിന് ഉത്തരവാദികള്‍ യു.കെ പ്രധാനമന്ത്രി ഋഷി സുനകും സര്‍ക്കാരുമാണെന്ന് ഹൂത്തി വിമതര്‍. യെമനിലെ സായുധ സംഘടനയായ ഹൂത്തികള്‍ ആക്രമിച്ച കപ്പലുകള്‍ വീണ്ടെടുക്കാന്‍ ബ്രിട്ടന്‍ സര്‍ക്കാരിന് സേന ഏതാനും നിര്‍ദേശങ്ങള്‍ നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ അധിനിവേശം തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഗസയിലേക്ക് സഹായം എത്തിച്ചാല്‍ മുങ്ങിയ കപ്പലുകള്‍ ബ്രിട്ടന് വിട്ടുകൊടുക്കുമെന്ന് ഹൂത്തി തലവന്‍ മുഹമ്മദ് അലി അല്‍ എക്സില്‍ കുറിച്ചു. സുനകിന് കപ്പലുകള്‍ വീണ്ടെടുക്കാനുള്ള നല്ല ഒരു അവസരമാണ് ഇതെന്നും മുഹമ്മദ് അലി പറഞ്ഞു. ഫെബ്രുവരിയില്‍

Full Story
  04-03-2024
രണ്ടു വര്‍ഷത്തിനിടെ നാലു തവണ സ്റ്റാംപ് വില വര്‍ധിപ്പിച്ച് റോയല്‍ മെയില്‍

ലണ്ടന്‍: രണ്ടു വര്‍ഷത്തിനിടെ നാലാമതും സ്റ്റാംപ് വില വര്‍ധിപ്പിച്ച് റോയല്‍ മെയില്‍. ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് സ്റ്റാംപുകള്‍ക്ക് പത്തു പെന്‍സ് വീതമാണ് വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ രണ്ടു മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്കനുസരിച്ച് ഫസ്റ്റ്ക്ലാസ് സ്റ്റാംപിന്റെ വില ഒരു പൗണ്ട് 35 പെന്‍സായി ഉയരും. നിലവില്‍ ഇത് ഒരു പൗണ്ട് 25 പെന്‍സാണ്. സെക്കന്‍ഡ് ക്ലാസ് സ്റ്റാംപിന് നിലവിലെ 75 പെന്‍സ് 85 പെന്‍സായി മാറും. കത്ത് അയയ്ക്കുന്ന ഓരോ ദിവസവും ഉണ്ടാകുന്ന കുറവും വിതരണം ചെലവും പരിഗണിച്ചാണ് സ്റ്റാംപ് വില വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. രാജ്യത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും വിദൂര ദ്വീപുകളിലും മറ്റും ദിവസവും എഴുത്തുകള്‍ എത്തിക്കുന്നതില്‍

Full Story
  03-03-2024
മലയാളിയുടെ സമയോചിത ഇടപെടല്‍, മോഷ്ടിച്ച ബിഎംഡബ്യൂ തിരിച്ചുപിടിച്ചു

നോര്‍ത്താംപ്ടന്‍: സിംഗിള്‍ ഐഡി എന്ന ഗ്ലോബല്‍ ബ്രാന്‍ഡിന്റെ സഹസ്ഥാപകനും, ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ടറുമായ അഡ്വ.സുഭാഷ് ജോര്‍ജിന്റെ മാനുവലിന്റെ മോഷ്ടിക്കപ്പെട്ട ബിഎംഡബ്ല്യു സ്‌പെഷ്യല്‍ എഡിഷന്‍ 7 സീരിസ് തിരിച്ചു കിട്ടി. നോര്‍ത്താംപ്ടനിലുള്ള വീട്ട് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു 7 സീരിസ് കാര്‍ ഇന്നലെ രാവിലെ 5.30 നാണ് മോഷ്ടിക്കപ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഇല്ലാതെ റിമോര്‍ട്ടില്‍ ഓടുന്നതും ടെസ്ല പോലെ സെല്‍ഫ് ഡ്രൈവുമായിരുന്നു ഇത്. ബില്‍ഡ് യുവര്‍ ബിഎംഡബ്ല്യു എന്ന ഓപ്ഷനിലൂടെ അദ്ദേഹം കാസ്റ്റമൈസ് ചെയ്ത് നിര്‍മിച്ച കാറായിരുന്നു. എന്നിട്ടും ഇതിന്റെ എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളെയും നിര്‍വീര്യമാക്കികൊണ്ടായിരുന്നു മോഷ്ടാക്കള്‍ കാര്‍

Full Story
  03-03-2024
യമനില്‍ ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് ചരക്കുകപ്പല്‍ മുങ്ങി

സന്‍ആ: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തില്‍ സാരമായ തകരാര്‍ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പല്‍ റൂബിമാര്‍ ചെങ്കടലില്‍ മുങ്ങി. യെമന്‍ ഭരണകൂടമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിന് നേരെ ഫെബ്രുവരി 18നാണ് ചെങ്കടലില്‍ യെമനിലെ അല്‍ മോഖ തുറമുഖത്തിന് 35 നോട്ടിക്കല്‍ മൈല്‍ അകലെ ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടായത്. മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസിന്റെ പതാക വഹിച്ചുള്ള കപ്പലിന് സാരമായ കേടുപാട് സംഭവിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു.

41,000 ടണ്‍ വളമാണ് കപ്പലിലുണ്ടായിരുന്നത്. കപ്പല്‍ മുങ്ങിയത് സാരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് യെമന്‍

Full Story
  03-03-2024
ബ്രിട്ടനിലെ ഉപതെരഞ്ഞെടുപ്പില്‍ പലസ്തീന്‍ അനുകൂല ഇടതുപക്ഷ നേതാവിന് വിജയം

ലണ്ടന്‍: ബ്രിട്ടനില്‍ ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ഇടതുപക്ഷ നേതാവിനു വന്‍വിജയം. മുസ്ലിം ന്യൂനപക്ഷ സാന്നിധ്യമുള്ള വടക്കന്‍ ഇംഗ്ലണ്ടിലെ റോച്ച്ഡെയല്‍ മണ്ഡലത്തില്‍നിന്നാണു 40% വോട്ടു നേടി ജോര്‍ജ് ഗാലവേ (69) വിജയിച്ചത്. പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടി വിജയിക്കുന്ന മണ്ഡലമാണിത്. കാല്‍നൂറ്റാണ്ടു മുന്‍പ് തീപ്പൊരി ഇടതുപക്ഷനേതാവായി ബ്രിട്ടിഷ് രാഷ്ട്രീയത്തിലിറങ്ങിയ ഗാലവേ ഗ്ലാസ്വോയില്‍ നിന്നുള്ള ലേബര്‍ എംപിയായാണ് ആദ്യം പാര്‍ലമെന്റില്‍ എത്തിയത്. 2003ല്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. ഏഴാം വട്ടമാണു പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. 2012 നുശേഷം ഇത് ആദ്യവിജയം, ഗാലവേയുടെ വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ബ്രിട്ടന് ആദ്യസീറ്റും.

Full Story

  03-03-2024
വെയില്‍സിലെ ആരോഗ്യമേഖലയിലേക്ക് മലയാളികള്‍, കരാറില്‍ മുഖ്യമന്ത്രിയും വെയില്‍സ് സാമൂഹിക സേവന മന്ത്രിയും ഒപ്പുവച്ചു

ലണ്ടന്‍: വെയില്‍സിലേയ്ക്ക് കേരളത്തില്‍ നിന്നുളള ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളെ റിക്രൂട്ട്‌ചെയ്യുന്നതിനുളള ധാരണാപത്രം മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെയും, വെയില്‍സ് ആരോഗ്യ - സാമൂഹിക സേവന മന്ത്രി എലുനെഡ് മോര്‍ഗന്‍, (Mrs. Eluned Morgan), സംസ്ഥാന ആരോഗ്യ - വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. നോര്‍ക്ക റൂട്ട്‌സ് നു വേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍ചാര്‍ജ്) അജിത്ത് കോളശ്ശേരിയും വെല്‍ഷ് സര്‍ക്കാരിന് വേണ്ടി നഴ്സിംഗ് ഓഫീസര്‍ ഗില്ലിയന്‍ നൈറ്റുമാണ് കരാറില്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ ചേമ്പറില്‍

Full Story
[505][506][507][508][509]
 
-->




 
Close Window