Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
മലയാളിയുടെ സമയോചിത ഇടപെടല്‍, മോഷ്ടിച്ച ബിഎംഡബ്യൂ തിരിച്ചുപിടിച്ചു
reporter

നോര്‍ത്താംപ്ടന്‍: സിംഗിള്‍ ഐഡി എന്ന ഗ്ലോബല്‍ ബ്രാന്‍ഡിന്റെ സഹസ്ഥാപകനും, ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ടറുമായ അഡ്വ.സുഭാഷ് ജോര്‍ജിന്റെ മാനുവലിന്റെ മോഷ്ടിക്കപ്പെട്ട ബിഎംഡബ്ല്യു സ്‌പെഷ്യല്‍ എഡിഷന്‍ 7 സീരിസ് തിരിച്ചു കിട്ടി. നോര്‍ത്താംപ്ടനിലുള്ള വീട്ട് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു 7 സീരിസ് കാര്‍ ഇന്നലെ രാവിലെ 5.30 നാണ് മോഷ്ടിക്കപ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഇല്ലാതെ റിമോര്‍ട്ടില്‍ ഓടുന്നതും ടെസ്ല പോലെ സെല്‍ഫ് ഡ്രൈവുമായിരുന്നു ഇത്. ബില്‍ഡ് യുവര്‍ ബിഎംഡബ്ല്യു എന്ന ഓപ്ഷനിലൂടെ അദ്ദേഹം കാസ്റ്റമൈസ് ചെയ്ത് നിര്‍മിച്ച കാറായിരുന്നു. എന്നിട്ടും ഇതിന്റെ എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളെയും നിര്‍വീര്യമാക്കികൊണ്ടായിരുന്നു മോഷ്ടാക്കള്‍ കാര്‍ കടത്തിയത്.

ഇന്നലെ വെളുപ്പിനെ മോഷ്ടാക്കളായ മൂന്ന് പേര്‍ റോഡിലൂടെ നടന്നു പോകുന്നതായി സുഭാഷിന്റെ വീട്ടിലെ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ നിമിഷങ്ങള്‍ക്ക് ശേഷം സുഭാഷിന്റെയും അടുത്തുള്ള വീടുകളിലെയും ഡോര്‍ ബെല്‍ ക്യാമറകള്‍ ഉള്‍പ്പെടെ, പ്രവര്‍ത്തന രഹിതമാക്കികൊണ്ട് സംഘം കാര്‍ മോഷ്ടിക്കുകയായിരുന്നു. കാറിനുള്ളില്‍ കമ്പനി ഇന്‍സ്റ്റോള്‍ ചെയ്തിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും, സോഫ്റ്റെവെയറിനെയും പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമാക്കികൊണ്ടാണ് അവര്‍ കാര്‍ കടത്തികൊണ്ട് പോയത്. എന്നാല്‍ സുഭാഷ് പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പിള്‍ എയര്‍ ടാഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐ ഫോണിലൂടെ കാര്‍ സുഭാഷ് ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നാട്ടില്‍ പോയി മടങ്ങിയ സുഭാഷ് ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടില്‍ മടങ്ങി എത്തിയത് ഊബറിലായിരുന്നു. വീട്ടില്‍ എത്തിച്ച ഊബര്‍ ഡ്രൈവറിന്റെ ശ്രദ്ധയും പെരുമാറ്റവും സംശയം ഉളവാക്കിയിരുന്നുവെന്ന് സുഭാഷ് പറയുന്നു. ഇന്നലെ രാവിലെ അഞ്ച് മണിക്ക് മോഷ്ടിക്കപ്പെട്ട വാഹനം രാവിലെ 7 മണിയോട് കൂടി തന്നെ മോഷ്ടാക്കള്‍ ഹണ്ടിങ്ടണിലെ ടിസി ഹാരിസണ്‍ എന്ന ഗാരേജിലെത്തിച്ചു. സുഭാഷ് അപ്പോള്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും, പൊലീസ് ഗാരേജില്‍ പോയി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് പൊലീസ് അറിയിക്കുകയായിരുന്നു. മോഷണശേഷം കാര്‍ ട്രക്കില്‍ ഒളിപ്പിച്ചായിരിക്കാം മോഷ്ടാക്കള്‍ ഗാരേജില്‍ എത്തിച്ചത്. അവിടെ നിന്ന് ഇന്നലെ വൈകുന്നേരം മോഷ്ടാക്കള്‍ കേംബ്രിജ് ഷെയറിലെ ഡോഡിങ്ടണ്‍ റോഡിലുള്ള റിവര്‍ സൈഡിന് അടുത്തുള്ള ഒരു ഗോഡൗണില്‍ കാര്‍ എത്തിക്കുകയായിരുന്നു. കടല്‍മാര്‍ഗം മറ്റ് രാജ്യത്തേക്ക് കാര്‍ കടത്തുകയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം. ഇവിടെ നിന്നാണ് കാര്‍ കണ്ടെത്തിയത്. സുഭാഷ് ഒരുക്കിയ സാങ്കേതിക വിദ്യയാണ് കാര്‍ കണ്ടെത്താന്‍ സഹായമായത്.

 
Other News in this category

 
 




 
Close Window