Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസില്‍ വിവേചനം ശക്തമാകുന്നു, പാവപ്പെട്ടവര്‍ക്ക് മോശം അനുഭവം
reporter

ലണ്ടന്‍: പാവപ്പെട്ട ആളുകള്‍ക്ക് പണം കൂടുതലുള്ള ആളുകളെ അപേക്ഷിച്ച് എന്‍എച്ച്എസ് പരിചരണം നേടുന്നത് ബുദ്ധിമുട്ടായി മാറുന്നുവെന്ന് കണ്ടെത്തല്‍. ഈ പരിചരണം ലഭിക്കുമ്പോഴാകട്ടെ മോശം അനുഭവവുമാണ് നേരിടുന്നതെന്ന് ഹെല്‍ത്ത് സര്‍വ്വീസിന്റെ കണ്‍സ്യൂമര്‍ വാച്ച്ഡോഗ് നിരീക്ഷിച്ചു. വരുമാനം കുറഞ്ഞ ആളുകള്‍ക്ക് ജിപി അപ്പോയിന്റ്മെന്റ് ലഭിക്കന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പുറമെ ഡെന്റല്‍ പരിചരണം, മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ നേരിടുമ്പോഴും സ്ഥിതി മോശമാണെന്ന് ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് സര്‍വ്വെ പറയുന്നു.

ഹെല്‍ത്ത് പ്രൊഫഷണല്‍ തങ്ങളെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഇവര്‍ക്ക് അനുഭവപ്പെടുന്നു. സാമ്പത്തിക മെച്ചപ്പെട്ട ആളുകളെ അപേക്ഷിച്ച് പരിചരണം സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളില്‍ ഇവരെ ഉള്‍ക്കൊള്ളിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ദാരിദ്ര്യവും, മോശം ആരോഗ്യവും സംബന്ധിച്ച് ബന്ധമുണ്ടെന്ന് നേരത്തെ അറിവുള്ള കാര്യമാണെങ്കിലും ആവശ്യമായ പരിചരണം തേടുന്നതിന് തടസ്സങ്ങളും നിലനില്‍ക്കുന്നതായി ഹെല്‍ത്ത് വാച്ച് പറയുന്നു. ഇതോടെ പണം അടിസ്ഥാനമാക്കി രണ്ട് തരത്തിലുള്ള സേവനമാണ് എന്‍എച്ച്എസ് നല്‍കുന്നതെന്ന ആശങ്കയാണ് ശക്തമാകുന്നത്. സാമ്പത്തിക സ്ഥിതി മോശമെന്ന് വ്യക്തമാക്കിയ 42% പേരാണ് ജിപിയെ കണ്ടുകിട്ടാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി വ്യക്തമാക്കിയത്. ഡെന്റല്‍ ചാര്‍ജ്ജുകള്‍ പോലുള്ളവ മരവിപ്പിച്ച് നിര്‍ത്തി സാധാരണക്കാര്‍ നേരിടുന്ന വിവേചനം ഒഴിവാക്കാന്‍ ഗവണ്‍മെന്റ് ഇടപെടണമെന്നാണ് വാച്ച്ഡോഗ് ആവശ്യപ്പെടുന്നത്.

 
Other News in this category

 
 




 
Close Window