Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
രണ്ടു വര്‍ഷത്തിനിടെ നാലു തവണ സ്റ്റാംപ് വില വര്‍ധിപ്പിച്ച് റോയല്‍ മെയില്‍
reporter

ലണ്ടന്‍: രണ്ടു വര്‍ഷത്തിനിടെ നാലാമതും സ്റ്റാംപ് വില വര്‍ധിപ്പിച്ച് റോയല്‍ മെയില്‍. ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് സ്റ്റാംപുകള്‍ക്ക് പത്തു പെന്‍സ് വീതമാണ് വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ രണ്ടു മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്കനുസരിച്ച് ഫസ്റ്റ്ക്ലാസ് സ്റ്റാംപിന്റെ വില ഒരു പൗണ്ട് 35 പെന്‍സായി ഉയരും. നിലവില്‍ ഇത് ഒരു പൗണ്ട് 25 പെന്‍സാണ്. സെക്കന്‍ഡ് ക്ലാസ് സ്റ്റാംപിന് നിലവിലെ 75 പെന്‍സ് 85 പെന്‍സായി മാറും. കത്ത് അയയ്ക്കുന്ന ഓരോ ദിവസവും ഉണ്ടാകുന്ന കുറവും വിതരണം ചെലവും പരിഗണിച്ചാണ് സ്റ്റാംപ് വില വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. രാജ്യത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും വിദൂര ദ്വീപുകളിലും മറ്റും ദിവസവും എഴുത്തുകള്‍ എത്തിക്കുന്നതില്‍ റോയല്‍ മെയില്‍ വലിയ വീഴ്ച വരുത്തുന്നതു ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ബിബിസി പനോരമയില്‍ വന്ന പരിപാടിക്ക് പിന്നാലെയാണ് സ്റ്റാംപ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനവും പുറത്തുവന്നിരിക്കുന്നത്.

2022ലെ ഫസ്റ്റ് ക്ലാസ് സ്റ്റാംപിന്റെ വിലയാണ് ഈ ഏപ്രില്‍ മുതല്‍ സെക്കന്‍ഡ് ക്ലാസ് സ്റ്റാംപിന് ഈടാക്കുന്നത്. 20 ബില്യന്‍ കത്തുകള്‍ വിതരണം ചെയ്തിരുന്ന ശൃംഖല അതേപടി നിലര്‍നിര്‍ത്തിക്കൊണ്ട് കേവലം ഏഴു ബില്യന്‍ കത്തുകള്‍ വിതരണം ചെയ്യുക സാധ്യമല്ലാത്തതിനാലാണ് നിരക്കു വര്‍ധന നിര്‍ബന്ധിതമാകുന്നതെന്ന് റോയല്‍ മെയില്‍ ചീഫ് കൊമേര്‍ഷ്യല്‍ ഓഫിസര്‍ നിക്ക് ലാന്‍ഡണ്‍ വ്യക്തമാക്കി. കത്തുകളുടെ എണ്ണം കുറഞ്ഞതോടെ മുന്‍പുണ്ടായിരുന്ന അത്രയും കത്തുകള്‍ വിതരണം ചെയ്യാന്‍ പോസ്റ്റുമാന്‍മാര്‍ മൂന്നിരട്ടി ദൂരം സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ഓരോ കത്ത് വിതരണം ചെയ്യുന്ന ചെലവ് വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. വില വര്‍ധിപ്പിച്ചാലും ഇപ്പോഴും റോയല്‍ മെയില്‍ ഈടാക്കുന്നത് യൂറോപ്യന്‍ ശരാശരിയിലും കുറഞ്ഞ നിരക്കാണെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്.കഴിഞ്ഞ സാമ്പത്തികവര്‍ഷം 419 മില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് റോയല്‍ മെയില്‍ രേഖപ്പെടുത്തിയത്. തിങ്കള്‍ മുതല്‍ ശനി വരെ ആഴ്ചയില്‍ ആറു ദിവസവവും കത്തുകളും തിങ്കള്‍ മുതല്‍ വെള്ളിയാഴ്ചവരെ അഞ്ചുദിവസവും പാഴ്‌സലുകളും മുടക്കം കൂടാതെ രാജ്യത്തെ 32 മില്യന്‍ മേല്‍വിലാസങ്ങളില്‍ വിതരണം ചെയ്യണം എന്നതാണ് റഗുലേറ്റര്‍ നിശ്ചയിച്ചിട്ടുള്ള റോയല്‍ മെയിലിന്റെ സര്‍വീസ് കടപ്പാട്. ഫസ്റ്റ്ക്ലാസ്, സെക്കന്‍ന്‍ഡ് ക്ലാസ് സ്ട്രീമുകളില്‍ ഈ സേവനം തുടരണണമെന്നും റഗുലേറ്റര്‍ നിര്‍ദേശിക്കുന്നു.

 
Other News in this category

 
 




 
Close Window