Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  28-02-2024
ടോറി എംപി പീഡിപ്പിച്ചതായി പരാതി നല്‍കി, ഔദ്യോഗിക അന്വേഷണത്തിന് തയാറാകാതെ ടോറി, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി

ലണ്ടന്‍: ഒരു ടോറി എംപിയില്‍ നിന്നും ഗുരുതരമായ ലൈംഗിക അതിക്രമം നേരിട്ടതിനെ കുറിച്ച് പരാതി നല്‍കിയിട്ടും ഔദ്യോഗികമായി അന്വേഷണം ആരംഭിക്കാന്‍ പോലും തയ്യാറായില്ലെന്ന് ഇരയായ സ്ത്രീയുടെ ആരോപണം. പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കുന്നതിനായാണ് ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കാന്‍ മടിക്കുന്നതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. തനിക്കെതിരെ അതിക്രമം നടന്നതിന് പിന്നാലെ ഇതേക്കുറിച്ച് കണ്‍സര്‍വേറ്റീവ് വിപ്പുമാരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഇര പറയുന്നു. അക്രമത്തിന് ശേഷം മാനസികനില മോശമായ സ്ത്രീക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ കണ്‍സര്‍വേറ്റീവ് ആസ്ഥാനത്ത് നിന്നും 15,000 പൗണ്ട് നല്‍കുകയും ചെയ്തു.

Full Story

  28-02-2024
ടെക് വമ്പന്‍മാരെ കൈവിട്ട് യുകെ യുവതലമുറ, താത്പര്യം ഡോക്ടറാകുക, ലക്ഷ്യം എന്‍എച്ച്എസ്

ലണ്ടന്‍: ബ്രിട്ടന്റെ ആരോഗ്യ മേഖലയാണ് കുടിയേറ്റക്കാര്‍ ലക്ഷ്യംവെയ്ക്കുന്ന പ്രധാന തൊഴില്‍ ഇടം. ഇതിന് കാരണം വലിയ തോതില്‍ എന്‍എച്ച്എസ് സേവനങ്ങളിലേക്ക് കുടിയേറാന്‍ നാട്ടുകാര്‍ തയ്യാറാകുന്നില്ലെന്നതാണ്. പ്രത്യേകിച്ച് ഇത്രയൊന്നും സമ്മര്‍ദമില്ലാതെ ജോലി ചെയ്യാന്‍ മറ്റ് മേഖലകള്‍ ഉണ്ടെന്നതാണ് ഇവരെ പിന്തിരിപ്പിക്കുന്ന ഘടകം. എന്നാല്‍ യുകെയിലെ കൗമാരക്കാര്‍ മെഡിക്കല്‍ പ്രൊഫഷണിലേക്ക് തിരിയാനും കരിയറായി തെരഞ്ഞെടുക്കാനും ലക്ഷ്യമിടുന്നുവെന്നാണ് ബിബിസി ബൈറ്റ്സൈസ് സര്‍വ്വെ കണ്ടെത്തിയിരിക്കുന്നത്. 4000 കൗമാരക്കാരെ ഉള്‍പ്പെടുത്തി ദേശീയ തലത്തില്‍ നടത്തിയ സര്‍വ്വെയിലാണ് പത്തിലൊന്ന് പേരും ഒന്നാമത്തെ തൊഴില്‍ ചോയ്സായി തെരഞ്ഞെടുത്തത് ഡോക്ടറാണ്. 33% പേരാണ് മെഡിസിന്‍

Full Story
  28-02-2024
യുകെ പ്രധാനമന്ത്രി ഋഷി സുനാകിനെതിരേ വിമര്‍ശനവുമായി ലണ്ടന്‍ മേയര്‍

ലണ്ടന്‍: കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ വിമര്‍ശനവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ലീ ആന്‍ഡേഴ്സന്റെ മുസ്ലിം വിദ്വേഷ പരാമര്‍ശങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയാണ് സുനക് എന്ന് അദ്ദേഹം വിമര്‍ശിച്ചു. മുസ്‌ലിംകള്‍ക്കെതിരായ വംശീയത പ്രശ്നമല്ലെന്ന സന്ദേശമാണ് ഇതു നല്‍കുന്നതെന്നും സാദിഖ് ഖാന്‍ കുറ്റപ്പെടുത്തി.മുസ്ലിം വിരുദ്ധ വിദ്വേഷത്തിന് ഇന്ധനം പകരുകയാണ് ലീ ആന്‍ഡേഴ്സന്‍ ചെയ്തതെന്ന് ലണ്ടന്‍ മേയര്‍ പറഞ്ഞു. ഒരു മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് നേതാവിന്റെ പരാമര്‍ശങ്ങളാണിത്. ഇസ്ലാമോഫോബിയ നിറഞ്ഞതും മുസ്ലിം വിരുദ്ധവും വംശീയവുമാണ് പരാമര്‍ശങ്ങള്‍. ഋഷി സുനകിന്റെ ആഴത്തിലുള്ള മൗനമാണു

Full Story
  27-02-2024
3 മില്ല്യണ്‍ പൗണ്ടിന്റെ ഇമിഗ്രേഷന്‍ തട്ടിപ്പ് നടത്തിയ ബ്രിട്ടീഷ് എയര്‍വേസ് സൂപ്പര്‍വൈസര്‍ക്കായി ഇന്ത്യയില്‍ തെരച്ചില്‍
ഹീത്രൂവിലെ ഇയാളുടെ ചെക്ക്-ഇന്‍ ഡെസ്‌കില്‍ നിന്നുമാണ് ഏറ നാളായി ഗുരുതരമായ തട്ടിപ്പിന് വഴിയൊരുക്കിയത്. ടെര്‍മിനല്‍ 5-ല്‍ ജോലി ചെയ്തിരുന്ന 24-കാരനായ പ്രതി ഉപഭോക്താക്കളില്‍ നിന്നും 25,000 പൗണ്ട് വീതം ഈടാക്കിയെന്നാണ് പറയപ്പെടുന്നത്.

സുപ്രധാന വിസാ രേഖകള്‍ ഇല്ലാതെ ബ്രിട്ടീഷ് എയര്‍വേസ് ശൃംഖല ഉപയോഗിച്ച് യാത്ര ചെയ്ത് രാജ്യത്ത് പ്രവേശിക്കാന്‍ വഴിയൊരുക്കുകയാണ് ഇയാള്‍ ചെയ്തത്. അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഇന്ത്യയിലേക്ക് മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ ബ്രിട്ടീഷ് പോലീസ്, ഇന്ത്യന്‍ പോലീസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ബ്രിട്ടീഷ് എയര്‍വേസ് ഗ്രൗണ്ട് സര്‍വ്വീസ് പാര്‍ട്ണര്‍ക്കൊപ്പമാണ് പ്രതി പിടിയിലായതും, മുങ്ങിയതും.

ഇയാളുടെ കസ്റ്റമേഴ്സില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. താല്‍ക്കാലിക
Full Story
  27-02-2024
നഗ്ന ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി, ക്രോയ്‌ഡോണില്‍ എ ലെവല്‍ വിദ്യാര്‍ഥി ജീവനൊടുക്കി

ലണ്ടന്‍: നഗ്‌ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഓണ്‍ലൈന്‍ നൈജീരിയന്‍ തട്ടിപ്പുകാര്‍ക്ക് ഇരയായി ശ്രീലങ്കന്‍ കൗമാരക്കാരന്‍. അതി സമര്‍ത്ഥനും, സത്സ്വഭാവിയുമായിരുന്ന ഒരു സിക്‌സ്ത്ത് ഫോം വിദ്യാര്‍ത്ഥിയാണ് നഗ്ന ചിത്രങ്ങളുമായി ബ്ലാക്ക് മെയില്‍ ചെയ്യുന്നത് സഹിക്കാനാകാതെ ക്രോയ്‌ഡോണില്‍ ജീവനൊടുക്കിയത്. ക്രോയ്‌ഡോണിനെ ഞെട്ടിച്ചിരിക്കുകയാണ്. നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനും റഗ്ബി കളിക്കാരനുമായ ഡിനല്‍ ഡി ആല്‍വിസ് എന്ന 16 കാരന്‍ ജി സി എസ് ഇ പരീക്ഷയില്‍ മുഴുവന്‍ എ സ്റ്റാര്‍ റാങ്ക് വാങ്ങിയ മിടുക്കനാണ്. കേംബ്രിഡ്ജിലെ പഠനം സ്വപ്നം കണ്ടിരുന്ന ആല്‍വിസിന്റെ ജീവിതം മാറിമറയുന്നത് സ്‌നാപ്ചാറ്റ് വഴിയാണ്. നൈജീരിയയില്‍ നിന്നെന്നു കരുതുന്ന ഒരു വ്യക്തി

Full Story
  27-02-2024
ചെങ്കടല്‍ ചരക്കുനീക്കത്തില്‍ തിരിച്ചടി, യുകെ വീണ്ടും വിലക്കയറ്റത്തിലേക്ക്

ലണ്ടന്‍: ചെങ്കടലിലെ സംഘര്‍ഷത്തിന്റെ വെളിച്ചത്തില്‍ യുകെയിലേക്കടക്കം ചരക്കു നീക്കത്തില്‍ വന്‍ പ്രതിസന്ധി. ചരക്ക് നീക്കത്തില്‍ കാലതാമസം മാത്രമല്ല ചെലവുകളും കുതിച്ചുയരുന്നതിന് സംഘര്‍ഷം കാരണമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷത്തിന്റെ വെളിച്ചത്തില്‍ ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ ചരക്ക് കപ്പലുകള്‍ക്ക് എതിരെ ആക്രമണം അഴിച്ചു വിട്ടതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ചെങ്കടലിലെ സംഘര്‍ഷാവസ്ഥ കാരണം ഷിപ്പിംഗ് ചിലവുകള്‍ കുതിച്ചുയര്‍ന്നതു കൂടാതെ 4 ആഴ്ച വരെ കാലതാമസവും നേരിട്ടെന്നാണ് ബ്രിട്ടീഷ് കമ്പനികള്‍ അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് (ബിസിസി ) യുടെ സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് സ്ഥാപനങ്ങളും

Full Story
  27-02-2024
ഹീത്രു വിമാനത്താവളത്തിലെ ചെക്ക് ഇന്‍ ഡെസ്‌ക് ഉപയോഗിച്ച് തട്ടിപ്പു നടത്തി, ഇപ്പോള്‍ ജാമ്യത്തിലിറങ്ങി ഇന്ത്യയിലേക്ക് മുങ്ങി

ലണ്ടന്‍: മൂന്നു മില്ല്യണ്‍ പൗണ്ടിന്റെ ഇമിഗ്രേഷന്‍ തട്ടിപ്പ് നടത്തിയ ബ്രിട്ടീഷ് എയര്‍വേസ് സൂപ്പര്‍വൈസര്‍ ഇന്ത്യയിലേക്ക് മുങ്ങി. അഞ്ച് വര്‍ഷം കൊണ്ട് നടത്തിയ ഇമിഗ്രേഷന്‍ തട്ടിപ്പിനായി ഹീത്രൂവിലെ ചെക്ക്-ഇന്‍ ഡെസ്‌കാണ് ഇയാള്‍ ഉപയോഗപ്പെടുത്തിയത്. ഹീത്രൂവിലെ ടെര്‍മിനല്‍ 5-ലാണ് 24-കാരനായ പ്രതി ജോലി ചെയ്തിരുന്നത്. പ്രധാനപ്പെട്ട വിസാ രേഖകള്‍ ഇല്ലാതെ ബ്രിട്ടീഷ് എയര്‍വേസ് നെറ്റ്വര്‍ക്ക് പ്രയോജനപ്പെടുത്തിയാണ് 25,000 പൗണ്ട് ഈടാക്കി പ്രതി തട്ടിപ്പിന് നേതൃത്വം നല്‍കിയത്. ഇന്ത്യയിലേക്ക് മുങ്ങിയ പ്രതിയെ പിടികൂടാന്‍ രാജ്യത്തെ പോലീസ് ശ്രമിച്ച് വരികയാണ്. തന്റെ ബിഎ ഗ്രൗണ്ട് സര്‍വ്വീസസ് പാര്‍ട്ണര്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട സൂപ്പര്‍വൈസറെ ജാമ്യത്തില്‍

Full Story
  27-02-2024
യുകെയില്‍ വിലക്കയറ്റം രണ്ടു വര്‍ഷത്തെ താഴ്ന്ന നിലയില്‍, കുടുംബങ്ങള്‍ക്ക് ആശ്വാസം

 ലണ്ടന്‍: കുറയുന്ന എനര്‍ജി ചെലവുകളും, ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മില്‍ വില യുദ്ധവും തുടങ്ങിയതോടെ രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റത്തില്‍ കുറവ് വരുന്നു. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് വിലക്കയറ്റം താഴ്ന്നിരിക്കുന്നത്. കടുപ്പമേറിയ ബജറ്റില്‍ വലഞ്ഞ കുടുംബങ്ങള്‍ക്ക് ഈ വാര്‍ത്ത ഉത്തേജനമായി മാറുകയാണ്. ഫെബ്രുവരിയില്‍ മത്സ്യം, മാംസം, പഴങ്ങള്‍ എന്നിവയുടെ വിലയും താഴ്ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്ഷ്യവിലയില്‍ 5% വര്‍ദ്ധനവാണ് നേരിട്ടത്. ജനുവരിയിലെ 6.1 ശതമാനത്തില്‍ നിന്നുമാണ് ഈ കുറവ്. 2022 മേയ് മാസത്തിന് ശേഷം ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഇത് എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം ഷോപ്പ് പ്രൈസ്

Full Story
[530][531][532][533][534]
 
-->




 
Close Window