ലണ്ടന്‍: കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ വിമര്‍ശനവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ലീ ആന്‍ഡേഴ്സന്റെ മുസ്ലിം വിദ്വേഷ പരാമര്‍ശങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയാണ് സുനക് എന്ന് അദ്ദേഹം വിമര്‍ശിച്ചു. മുസ്‌ലിംകള്‍ക്കെതിരായ വംശീയത പ്രശ്നമല്ലെന്ന സന്ദേശമാണ് ഇതു നല്‍കുന്നതെന്നും സാദിഖ് ഖാന്‍ കുറ്റപ്പെടുത്തി.മുസ്ലിം വിരുദ്ധ വിദ്വേഷത്തിന് ഇന്ധനം പകരുകയാണ് ലീ ആന്‍ഡേഴ്സന്‍ ചെയ്തതെന്ന് ലണ്ടന്‍ മേയര്‍ പറഞ്ഞു. ഒരു മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് നേതാവിന്റെ പരാമര്‍ശങ്ങളാണിത്. ഇസ്ലാമോഫോബിയ നിറഞ്ഞതും മുസ്ലിം വിരുദ്ധവും വംശീയവുമാണ് പരാമര്‍ശങ്ങള്‍. ഋഷി സുനകിന്റെ ആഴത്തിലുള്ള മൗനമാണു തന്നെ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുനകിന്റെയും മന്ത്രിസഭയുടെയും മൗനം ഈ വംശീയതയെ അംഗീകരിക്കുന്നതാണ്. എന്തുകൊണ്ടാണ് സുനകും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും പ്രസ്താവനയെ അപലപിച്ചു രംഗത്തെത്താത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത്തരം വംശീയതയ്ക്ക് അവര്‍ കുടപിടിക്കുന്ന പോലെയാണതെന്നും സാദിഖ് ഖാന്‍ പറഞ്ഞു.മുസ്ലിം വിരുദ്ധതയും അവര്‍ക്കെതിരായ വംശീയതയുമൊന്നും പ്രശ്നമല്ലെന്ന സന്ദേശമാണ് ഇതു നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടനില്‍ അതും 2024ല്‍ ഇതൊക്കെ സംഭവിക്കുന്നുവെന്നത് അത്ര നല്ലതല്ലെന്നും ലണ്ടന്‍ മേയര്‍ കൂട്ടിച്ചേര്‍ത്തു.ബ്രിട്ടീഷ് മാധ്യമമായ 'ജി.ബി ന്യൂസി'ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലീ ആന്‍ഡേഴ്സന്റെ വിവാദ പരാമര്‍ശങ്ങള്‍. ഇസ്ലാമിസ്റ്റുകള്‍ നമ്മുടെ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയിട്ടുണ്ടെന്നു കരുതുന്നില്ലെങ്കിലും സാദിഖ് ഖാനെയും ലണ്ടനെയും നിയന്ത്രിക്കുന്നത് അവരാണെന്നാണു തന്റെ വിശ്വാസമെന്നായിരുന്നു ആന്‍ഡേഴ്സന്‍ പറഞ്ഞത്. നമ്മുടെ തലസ്ഥാന നഗരത്തെ സുഹൃത്തുക്കള്‍ക്കു വിട്ടുനല്‍കിയിരിക്കുകയാണ് അദ്ദേഹമെന്നും ആന്‍ഡേഴ്സന്‍ ആരോപിച്ചു.
കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്‍ ഡെപ്യൂട്ടി ചെയര്‍മന്‍ കൂടിയാണ് ആന്‍ഡേഴ്സന്‍. ഗസ്സയിലെ ഇസ്രായേല്‍ നരഹത്യയില്‍ ലണ്ടനില്‍ നടക്കുന്ന വമ്പന്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിവാദ പരാമര്‍ശം. പ്രസ്താവനയ്ക്കെതിരെ ലേബര്‍ പാര്‍ട്ടി നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മുന്‍ മന്ത്രി സാജിദ് ജാവിദ് ഉള്‍പ്പെടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗവും ആന്‍ഡേഴ്സനെ വിമര്‍ശിച്ചു. ആന്‍ഡേഴ്സന്റെ പരാമര്‍ശം അപകടകരവും വിഡ്ഢിത്വവുമാണെന്നാണ് വ്യവസായ മന്ത്രി നുസ് ഗനി പ്രതികരിച്ചത്.