|
|
|
|
|
| 64 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിന്റെ സ്‌നേഹം യുവതി കണ്ടെത്തിയത് ചുമരില്‍ നിന്ന് |
ലണ്ടന്‍: സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തുന്നതിനും മുമ്പ് ദൂരദേശങ്ങളിലുള്ളവരുമായി ആശയവിനിമയത്തിന് മനുഷ്യന്‍ ആശ്രയിച്ചിരുന്നത് എഴുത്തുകളെയായിരുന്നു. ഇത് കത്തെഴുതുക എന്ന ഒരു സംസ്‌കാരത്തെ തന്നെ പരിപോഷിപ്പിച്ചു. സ്‌നേഹവും സന്തോഷവും ദുഖവും ഭാവിയെ കുറിച്ചുള്ള ആശങ്കകളും നിറഞ്ഞ നിരവധി കത്തുക്കള്‍ അക്കാലത്ത് ഇടതടവില്ലാതെ ലോകമെങ്ങും സഞ്ചരിച്ചു. ഇതിനിടെ പ്രണയിനികളും തങ്ങളുടെ വികാര വിചാരങ്ങള്‍ എഴുത്തുകളിലൂടെ പങ്കുവച്ചു. അത്തരത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു പ്രണയ ലേഖനം വര്‍ഷങ്ങള്‍ കഴിഞ്ഞ് അപ്രതീക്ഷിതമായി കണ്ടെത്തിയാല്‍? അതെ, അത്തരമൊരു അനുഭവത്തിലൂടെയാണ് ഇംഗ്ലണ്ടിലെ ഡെവണ്‍ സിറ്റിയിലെ താമസക്കാരിയായ വാല്‍ (Val) ഇപ്പോള്‍ കടന്ന് പോകുന്നത്.
|
|
Full Story
|
|
|
|
|
|
|
| കഴിഞ്ഞ മാസം യുകെയില്‍ എത്തിയ മലയാളി വിദ്യാര്‍ഥി അന്തരിച്ചു: 25-ാം വയസ്സില്‍ വിട പറഞ്ഞത് ഡേവിഡ് സൈമണ്‍ |
|
യുകെയില്‍ ഉപരിപഠനത്തിന് എത്തിയ മലയാളി വിദ്യാര്‍ഥിക്ക് അകാല മരണം. ഡേവിസ് സൈമണ്‍ (25) ആണു മരിച്ചത്. ഒരു മാസം മുന്‍പാണ് ലണ്ടനിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് ലണ്ടനിലെ ചാറിങ് ക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് അംഗമായിരുന്നു. സംസ്‌കാരം പിന്നീട് കേരളത്തില്‍ നടക്കും. നാട്ടില്‍ റാന്നി സ്വദേശികളാണെങ്കിലും വര്‍ഷങ്ങളായി രാജസ്ഥാനില്‍ സ്ഥിരതാമസമാണ് ഡേവിസിന്റെ കുടുംബം.
ലുക്കീമിയ ബാധിച്ച് ചികിത്സയില്‍ കഴിയവേയാണ് മരണം തേടിയെത്തിയത്. ജനുവരി 17നാണ് ഡേവിസ് സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയത്. രോഹാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ്.സി ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് |
|
Full Story
|
|
|
|
|
|
|
| ഫെബ്രുവരിയില്‍ വെള്ളപ്പൊക്ക ഭീതിയില്‍ യുകെ, കുടയില്ലാതെ ഇറങ്ങിയാല്‍ നനയും |
ലണ്ടന്‍: ബ്രിട്ടന് ഫെബ്രുവരി മാസം മഴയില്‍ കുളിക്കുന്നത് ഒരു പുത്തരിയല്ല. എന്നാല്‍ കാറ്റും, മഴയുമുള്ള കാലാവസ്ഥ ഇക്കുറി അല്‍പ്പം കടുപ്പമാകുമെന്നാണ് അറിയിപ്പ്. 258 വര്‍ഷത്തിനിടെ കാണാത്ത തരത്തില്‍ മഴയില്‍ മുങ്ങിക്കുളിച്ച ഫെബ്രുവരിയാണ് ഇത്തവണ ബ്രിട്ടനെ തേടിയെത്തുകയെന്നാണ് സൂചന. ഈയാഴ്ച മഴയില്ലാതെ പുറത്തിറങ്ങിയാല്‍ മഴയില്‍ നനയുമെന്ന് ഉറപ്പാണ്. രാജ്യത്തിന്റെ സൗത്ത് ഈസ്റ്റ് മേഖലകളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതായി മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട് മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശമാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. രാവിലെയുള്ള യാത്രകള്‍ക്ക് ഈ കാലാവസ്ഥയില്‍ സമയദൈര്‍ഘ്യം ഏറുമെന്നാണ് ദേശീയ കാലാവസ്ഥാ സര്‍വ്വീസ് |
|
Full Story
|
|
|
|
|
|
|
| യുവാക്കളില്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു |
ലണ്ടന്‍: ബ്രിട്ടനിലെ യുവാക്കള്‍ മാനസിക ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ കനത്ത ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. 40-കളില്‍ പ്രായമുള്ളവരെ അപേക്ഷിച്ച് ആരോഗ്യം മോശമായതിന്റെ പേരില്‍ ജോലിക്ക് എത്താതെ പോകുന്ന കാര്യത്തില്‍ 20-കളില്‍ പ്രായമുള്ളവര്‍ മുന്‍പന്തിയിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 18 മുതല്‍ 24 വയസ്സ് വരെ പ്രായത്തിലുള്ള കാല്‍ശതമാനത്തിലേറെ പേരാണ് തങ്ങള്‍ക്ക് മാനസിക ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളുള്ളതായി പറയുന്നത്. മറ്റ് ഒരു പ്രായവിഭാഗത്തില്‍ പെട്ടവരും ഈ തോതില്‍ മാനസിക പ്രശ്നങ്ങള്‍ അവകാശപ്പെടുന്നില്ല. ഇതിന് പുറമെയാണ് ആരോഗ്യം മോശമായതിന്റെ പേരില്‍ |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ കാര്‍ ഇന്‍ഷൂറന്‍സിലും വംശവേറി, കറുത്തവരും ഏഷ്യന്‍, വംശീയ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്നവരും താമസിക്കുന്ന മേഖലകളില്‍ ചെലവേറുന്നു |
ലണ്ടന്‍: കാര്‍ ഇന്‍ഷുറന്‍സ് എടുക്കാതെ വാഹനം റോഡില്‍ ഇറക്കിയാല്‍ പോക്കറ്റ് കീറും. അത് കൊണ്ട് തന്നെ കാറിന് ഇന്‍ഷുറന്‍സ് എടുക്കാതിരിക്കുന്നത് സുരക്ഷിതമല്ല. എന്നാല്‍ താമസിക്കുന്ന സ്ഥലത്തിന് അനുസരിച്ച്, പ്രത്യേകിച്ച് വംശീയ ന്യൂനപക്ഷങ്ങളും, കറുത്തവരും, ഏഷ്യക്കാരും അധികമായി താമസിക്കുന്ന മേഖലകളില്‍ നിന്നും കാര്‍ ഇന്‍ഷുറന്‍സിന് ക്വട്ടേഷന്‍ തേടിയാല്‍ അമിത തുക ഈടാക്കുന്നുവെന്നാണ് പുതിയ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ബിബിസി വേരിഫൈയാണ് ഉയര്‍ന്ന തോതില്‍ ന്യൂനപക്ഷ വംശജര്‍ താമസിക്കുന്ന ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ കാര്‍ ഇന്‍ഷുറന്‍സ് ക്വോട്ടുകള്‍ കാല്‍ശതമാനം വരെ അധികമായി കണ്ടെത്തിയത്. സമാനമായ ഡ്രൈവര്‍ വിവരങ്ങള്‍ ഉപയോഗിച്ച് വിവിധ വിലാസങ്ങളില്‍ |
|
Full Story
|
|
|
|
|
|
|
| ബജറ്റ് ജനപ്രിയമാകുമ്പോള്‍ പൊതുമേഖലയ്ക്കുള്ള വിഹിതം കുറയ്ക്കുമെന്ന് മുന്നറിയിപ്പ് |
ലണ്ടന്‍: അടുത്ത ആഴ്ച ചാന്‍സലര്‍ ജെറമി ഹണ്ട് അവതരിപ്പിക്കുന്ന ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് ആയത് കൊണ്ടുതന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഒഴിവാക്കാനും കഴിയില്ല. എന്നാല്‍ നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെ നീക്കങ്ങള്‍ നടത്താന്‍ മറുഭാഗത്ത് പൊതുചെലവുകള്‍ കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബജറ്റില്‍ ഒരു റൗണ്ട് നികുതി വര്‍ദ്ധനവുകള്‍ കൂടി പ്രഖ്യാപിക്കാനാണ് ഹണ്ട് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പബ്ലിക് സെക്ടര്‍ ചെലവഴിക്കലുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കരുതുന്നത്. 2010 മുതല്‍ 2015 വരെ കാലത്ത് ഡേവിഡ് കാമറൂണ്‍ ഗവണ്‍മെന്റ് നടപ്പാക്കിയ കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് തുല്യമാകും ഇതെന്നാണ് |
|
Full Story
|
|
|
|
|
|
|
| ജയില്‍പുള്ളികളെ നേരത്തേ വിട്ടയയ്ക്കുന്ന സ്‌കീം അനിശ്ചിതകാലത്തേക്ക് നീട്ടി |
ലണ്ടന്‍: ജയിലുകളില്‍ തടവുകാരെ പാര്‍പ്പിക്കാന്‍ ആവശ്യത്തിന് സ്ഥലമില്ലെന്ന് കാണിച്ച് കുറ്റവാളികളെ നേരത്തെ പുറത്തുവിടാനുള്ള സ്‌കീം അനിശ്ചിത കാലത്തേക്ക് നീട്ടി. എന്‍ഡ് ഓഫ് കസ്റ്റഡി സൂപ്പര്‍വൈസ്ഡ് ലൈസന്‍സ് എന്ന സ്‌കീമാണ് കൂടുതല്‍ ജയിലുകളിലേക്ക് കൂടുതല്‍ കാലത്തേക്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് രേഖകള്‍ ചോര്‍ന്നതോടെയാണ് സ്‌കീം നീട്ടിയ വിവരം വെളിച്ചത്ത് വരുന്നത്. ജയിലുകളില്‍ തിരക്ക് കൂടുന്ന പ്രതിസന്ധി പരിഹരിക്കാനായി ശിക്ഷാ കാലാവധി പൂര്‍ത്തിയാകാന്‍ 18 ദിവസം വരെ ബാക്കിയുള്ള തടവുകാരെയാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നിന്നും പുറത്തുവിടുന്നത്.
ഒക്ടോബറില്‍ തയ്യാറാക്കിയ സ്‌കീം നാല് |
|
Full Story
|
|
|
|
|
|
|
| സിഖുകാരെ മുസ്ലിങ്ങളായി തെറ്റിദ്ധരിച്ച യുകെ സര്‍വകലാശാലയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം |
ലണ്ടന്‍: സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ സിഖ് സമൂഹത്തെ മുസ്ലീങ്ങളായി തെറ്റിദ്ധരിച്ചതിന് ലണ്ടനിലെ ബിര്‍മിംഗ്ഹാം സര്‍വകലാശാലയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യുകെയിലെ സിഖ് സമൂഹം. സര്‍വകലാശാലയ്ക്ക് പറ്റിയ പിഴവില്‍ നിരാശ പ്രകടിപ്പിച്ച അവര്‍ 2024ലും ഇത്തരം തെറ്റുകള്‍ സംഭവിക്കരുതെന്ന് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് സര്‍വകലാശാല നീക്കം ചെയ്യുകയും തെറ്റ് പറ്റിയതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. അടുത്തിടെ സിഖ് വിദ്യാര്‍ഥികള്‍ നടത്തിയ ലംഗാര്‍ (കമ്മ്യൂണിറ്റി മീല്‍ - community meal) മുസ്ലീം സമൂഹത്തിന്റെ പരിപാടിയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് ദ ബിര്‍മിംഗ്ഹാം മെയില്‍ റിപ്പോര്‍ട്ടു ചെയ്തു.
Full Story
|
|
|
|
| |