|
|
|
|
|
| വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുത്തനെ ഇടിവ് വന്നതോടെ യുകെ ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലേക്ക് |
ലണ്ടന്‍: യുകെ യൂണിവേഴ്‌സിറ്റികളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്കായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതോടെ ഉന്നത വിദ്യാഭ്യാസ മേഖല ആശങ്കയില്‍. യൂണിവേഴ്‌സിറ്റികള്‍, പ്രവര്‍ത്തനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന മുന്തിയ ഫീസിനെയാണ്. അത് നിലച്ചു പോയാല്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ സാമ്പത്തിക നില തകരുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓഫറുകള്‍ മാനേജ് ചെയ്യുന്ന എന്റോളിയുടെ കണക്കുകള്‍ അനുസരിച്ച് 2024 ജനുവരിയില്‍, ഇന്റര്‍നാഷണല്‍ ഓഫറുകള്‍ക്ക് തൊട്ട് മുന്‍പത്തെ വര്‍ഷം ജനുവരിയിലേതിനേക്കാള്‍ 37 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. വിദേശ |
|
Full Story
|
|
|
|
|
|
|
| എലിസബത്ത് രാജ്ഞിയുടെ റേഞ്ച് റോവര്‍ ഇന്ത്യക്കാരന്, റോയല്‍ വാഹനം അതേ നമ്പറില്‍ സ്വന്തമാക്കി |
ലണ്ടന്‍: ഏഴ് പതിറ്റാണ്ടുകാലം ബ്രീട്ടിഷ് രാജ്ഞിപദം അലങ്കരിച്ചിരുന്ന രണ്ടാം എലിസബത്ത് രാജ്ഞി 2022-ലാണ് മരണത്തിന് കീഴടങ്ങിയത്. പ്രശസ്തരായ ആളുകള്‍ ഉപയോഗിച്ചിരുന്ന പല വസ്തുകളും അവരുടെ കാലശേഷം ലേലത്തില്‍ വയ്ക്കുന്നത് പുതുമയല്ല. ഇതുപോലെയാണ് എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന വാഹനവും അവരുടെ കാലശേഷം ലേലത്തില്‍ വെച്ചത്. എന്നാല്‍, ഇത് സ്വന്തമാക്കിയത് ഒരു ഇന്ത്യക്കാരാണെന്നതാണ് ഇതിലെ കൗതുകം. വ്യവസായ പ്രമുഖനായ യോഹാന്‍ പൂനവാലയാണ് ഈ റോയല്‍ വാഹനം സ്വന്തമാക്കിയത്. 2016-17 കാലഘട്ടത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വാഹനമായിരുന്നു ലാന്‍ഡ് റോവര്‍ റേഞ്ച് റോവറാണ് യോഹാന്‍ പൂനവാല സ്വന്തമാക്കിയിരിക്കുന്നത്. ബ്രാംലി ഓക്ഷനേഴ്സായിരുന്നു ഈ വാഹനം ലേലത്തില്‍ വെച്ചിരുന്നത്. 2,24,850 |
|
Full Story
|
|
|
|
|
|
|
| എയര്‍ടെല്‍ സ്ഥാപകന്‍ സുനില്‍ ഭാരതി മിത്തലിന് ബ്രിട്ടനിലെ രണ്ടാമത്തെ ഉയര്‍ന്ന പദവിയായ ഓണററി നൈറ്റ് ഹുഡ് |
ലണ്ടന്‍ : ഭാരതി എന്റര്‍പ്രൈസസിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തലിന് അദ്ദേഹത്തിന്റെ സേവനങ്ങളും യുകെ, ഇന്ത്യ ബിസിനസ് ബന്ധങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ
സംഭാവനകളും കണക്കിലെടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ പദവിയായ കെബിഇ അഥവാ നൈറ്റ് കമാന്‍ഡര്‍ ഓണററി നൈറ്റ്ഹുഡ് ലഭിക്കും. ടെലികോം, ബഹിരാകാശ ആശയവിനിമയം, ഡിജിറ്റല്‍ സൊല്യൂഷന്‍സ്, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി എന്നിവയില്‍ നിക്ഷേപങ്ങളുള്ള ഇന്ത്യയിലെ മുന്‍നിര ഒന്നാം തലമുറയില്‍ പെട്ട കോര്‍പ്പറേഷനുകളിലൊന്നായ ഭാരതി എന്റര്‍പ്രൈസസിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് മിത്തല്‍. ഭാരതി എന്റര്‍പ്രൈസസിന്റെ മുന്‍നിര കമ്പനിയായ ഭാരതി |
|
Full Story
|
|
|
|
|
|
|
| കാവല്‍ക്കാരന്റെ മകള്‍ യുകെയില്‍ നിന്ന് ബിരുദം നേടിയപ്പോള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ |
ലണ്ടന്‍: ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് യുകെ, യുഎസ് പോലുള്ള ഒന്നാം ലോക രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി പോകുന്നതാണ് ഇപ്പോഴത്തെ ട്രന്റ്. അതേസമയം വിദേശരാജ്യങ്ങളില്‍ പഠിക്കാന്‍ ലക്ഷക്കണക്കിന് പണം ആവശ്യമാണ്. സാധാരണക്കാരെ സംബന്ധിച്ച് ഇത് അസാധ്യമായ കാര്യമാണ്. അതേസമയം ധനശ്രീയ്ക്ക് ഇത് മധുരപ്രതികാരത്തിന്റെ നിമിഷങ്ങളാണ്. 'എന്റെ അച്ഛനോട് 'നീ വെറും കാവല്‍ക്കാരനാണ്, നിന്റെ മകളെ വിദേശത്തേക്ക് അയക്കാന്‍ കഴിയില്ല' എന്ന് പറഞ്ഞവര്‍ക്ക് യുകെയില്‍ നിന്നും ബിരുദം നേടിയതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചാണ് ധനശ്രീ മറുപടി നല്‍കിയത്. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. രണ്ട് ദിവസത്തിനുള്ളില്‍ 21 ലക്ഷം ലൈക്ക് |
|
Full Story
|
|
|
|
|
|
|
| അന്നത്തെ ജയില്‍ ഇന്നത്തെ ആഡംബര വീട്, വില 15 കോടി |
ലണ്ടന്‍: അതിമനോഹരമായ ഒരു ആഡംബരവീട്. വില 15 കോടി. എന്നാല്‍, ആ വീടിന്റെ വിലയല്ല, ചരിത്രമാണ് ശരിക്കും ആളുകളെ ഞെട്ടിക്കുക. ഒരിക്കല്‍ ജയിലായിരുന്ന കെട്ടിടമാണ് ഇപ്പോള്‍ അതിമനോഹരമായ ഒരു വീടായി രൂപം മാറിയിരിക്കുന്നത്. ഇംഗ്ലണ്ടിലുള്ള ഈ ആഡംബര വീട് 19 -ാം നൂറ്റാണ്ടിലാണത്രെ ഇത്ര നല്ല ഒരു വീടായി രൂപമാറ്റം നടത്തിയത്. ഒക്ടഗണ്‍ ഹൗസ് എന്നറിയപ്പെടുന്ന ഈ പഴയ ജയില്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ബെവര്‍ലിയിലാണ് സ്ഥിതി ചെയ്യുന്നത്. 1880 -ലാണ് ഈ ജയിലിനെ ഒരു വീടാക്കി മാറ്റിയത്. അഷ്ടഭുജാകൃതിയിലാണ് ഈ വീടുള്ളത്. ഇംഗ്ലണ്ടില്‍ ഈ ആകൃതിയുള്ള മൂന്ന് വീടുകളാണ് ഉള്ളത്. അതില്‍ ഒന്നാണ് ഇത്. നഗരത്തില്‍ ഒരു ജയിലായിട്ടാണ് അത് 1810 -ല്‍ തുറന്നത്. അവിടെ നൂറോളം തടവുപുള്ളികളെയും പാര്‍പ്പിച്ചിരുന്നു.
|
|
Full Story
|
|
|
|
|
|
|
|
|
| ബജറ്റില്‍ വെട്ടിച്ചുരുക്കുന്നത് നാഷണല്‍ ഇന്‍ഷൂറന്‍സ് മാത്രം, വേപ്പുകള്‍ക്കും സിഗരറ്റുകള്‍ക്കും നികുതി കൂടും |
ലണ്ടന്‍: ഇക്കുറി ബജറ്റില്‍ സുപ്രധാന നികുതി കുറവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷ മങ്ങുന്നു. അടുത്ത ആഴ്ച ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാനുള്ള നടപടി മാത്രമാണ് ചാന്‍സലര്‍ ഹണ്ട് ഉള്‍പ്പെടുത്തുകയെന്നാണ് ഏറ്റവും പുതിയ വിവരം. സുപ്രധാന സാമ്പത്തിക പാക്കേജിന്റെ ഭാഗമായി എന്‍ഐസികളില്‍ നിന്നുമായി ജോലിക്കാര്‍ക്ക് വേണ്ടി ഒരു പെന്നി കുറയ്ക്കുമെന്നാണ് അഭ്യൂഹം. ഇതിന് പുറമെ ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയ നടപടിയും തുടര്‍ന്നേക്കും. ഇത് രണ്ടും ചേര്‍ന്ന് ട്രഷറിക്ക് പ്രതിവര്‍ഷം 5.5 ബില്ല്യണ്‍ പൗണ്ട് ചെലവാണ് വരുന്നത്. എന്നാല്‍ ടോറി എംപിമാരെ തൃപ്തിപ്പെടുത്താന്‍ ഇതുവഴി സാധിക്കില്ല. തെരഞ്ഞെടുപ്പ് സാധ്യതകള്‍ നിലനിര്‍ത്താന്‍ |
|
Full Story
|
|
|
|
|
|
|
| രോഗികളില്‍ നിന്നുള്ള അക്രമം വര്‍ധിക്കുന്നു, നഴ്‌സുമാര്‍ക്ക് ധരിക്കാന്‍ ക്യാമറ നല്‍കി എന്‍എച്ച്എസ് |
ലണ്ടന്‍: എന്‍എച്ച്എസ് നഴ്സുമാര്‍ക്ക് നേരെ രോഗികളുടെയും, ഇവരുടെ ബന്ധുക്കളുടെയും ഭാഗത്ത് നിന്നും അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി നേരത്തെ തന്നെ കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ നഴ്സുമാരെ സംരക്ഷിക്കാനായി ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന ക്യാമറകളാണ് ഒരു ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റ് നഴ്സുമാര്‍ക്ക് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നഴ്സിംഗ് ജീവനക്കാര്‍ക്ക് എതിരായ അക്രമങ്ങളും, ചൂഷണങ്ങളും ഇരട്ടിയിലേറെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷയൊരുക്കാന്‍ ക്യാമറ നല്‍കേണ്ടി വന്നത്. ഹെല്‍ത്ത് കെയര്‍ ജീവനക്കാരോട് അല്‍പ്പം ദയവോടെ പെരുമാറണമെന്നും ട്രസ്റ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബാര്‍ക്കിംഗ്, ഹാവറിംഗ്, റെഡ്ബ്രിഡ്ജ് |
|
Full Story
|
|
|
|
| |