|
|
|
|
|
| ഇംഗ്ലണ്ടില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം മൂലം മാറ്റിവയ്‌ക്കേണ്ടി വന്നത് 91,000 എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകള്‍ |
ലണ്ടന്‍: ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ഏറ്റവും ഒടുവിലത്തെ പണിമുടക്ക് മൂലം മാറ്റിവെയ്ക്കേണ്ടി വന്നത് 91,000-ലേറെ എന്‍എച്ച്എസ് അപ്പോയിന്റ്മെന്റുകള്‍. അഞ്ച് ദിവസം നീണ്ട പണിമുടക്ക് സംഘടിപ്പിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങള്‍ ശമ്പളത്തര്‍ക്കത്തിന്റെ പേരില്‍ നടത്തുന്ന പത്താമത്തെ പ്രതിഷേധമാണിത്. സമരങ്ങളെ തുടര്‍ന്ന് 23,000-ലേറെ ജീവനക്കാരാണ് ജോലിയില്‍ നിന്നും വിട്ടുനിന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇതോടെ ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ടന്റുമാരും നടത്തുന്ന സമരങ്ങള്‍ മൂലമുള്ള തടസ്സങ്ങള്‍ 1000 മണിക്കൂറായെന്ന് അധികൃതര്‍ പറയുന്നു. 2022 ഡിസംബര്‍ മുതല്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ഹെല്‍ത്ത്കെയര്‍ പ്രൊഫഷണലുകള്‍ എന്നിവരുടെ |
|
Full Story
|
|
|
|
|
|
|
| പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗം വര്‍ധിപ്പിക്കാന്‍ വെള്ളിയാഴ്ചകളില്‍ നിരക്ക് ഇളവുമായി ലണ്ടന്‍ മേയര്‍ |
ലണ്ടന്‍: വെള്ളിയാഴ്ചകളില്‍ ആളുകളുടെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്യൂബ്, ട്രെയിന്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ലണ്ടന്‍ മേയര്‍. വെള്ളിയാഴ്ചകളില്‍ ജോലിക്കാര്‍ കൂടുതലായി എത്തിയാല്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഇത് അധിക പണം കണ്ടെത്താനുള്ള വഴിയാകുമെന്നാണ് സാദിഖ് ഖാന്റെ പ്രതീക്ഷ. ഈ വിധത്തില്‍ യാത്ര ചെയ്യുന്നവര്‍ ഉച്ചഭക്ഷണത്തിനും, ജോലിക്ക് ശേഷം മദ്യപിക്കാനും, വൈകുന്നേരം വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതുമെല്ലാം ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍. കോണ്ടാക്ട്ലെസ്, ഓയ്സ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വെള്ളിയാഴ്ച ഓഫ്-പീക്ക് നിരക്കുകള്‍ നല്‍കിയാല്‍ മതിയാകും.
Full Story
|
|
|
|
|
|
|
| കേരളത്തിലെ ഐടി കമ്പനികളും ഇംഗ്ലണ്ടും തമ്മില്‍ സഹകരണം വര്‍ധിക്കാന്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ തിരുവനന്തപുരത്ത് |
തിരുവനന്തപുരം: ഇംഗ്ലണ്ടും കേരളത്തിലെ ഐടി കമ്പനികളും തമ്മിലുള്ള സഹകരണവും ബിസിനസ് സാധ്യതകളും തേടി ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പ്രതിനിധി ടെക്‌നോപാര്‍ക്ക് സന്ദര്‍ശിച്ചു. സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയില്‍ മതിപ്പ് പ്രകടിപ്പിച്ച ബെംഗളൂരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലെ ബിസിനസ് ആന്‍ഡ് ട്രേഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഹെഡ് (സൗത്ത് ഇന്ത്യ) ഗീത കൃഷ്ണന്‍കുട്ടി ടെക്‌നോപാര്‍ക്ക് കമ്പനികളെ ലണ്ടന്‍ ടെക് വീക്ക്-2024 ലേക്ക് ക്ഷണിച്ചു. ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരുമായി (റിട്ട.) നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശം.ജിടെക് സിഇഒ വിഷ്ണു നായര്‍, ജിടെക് സെക്രട്ടറിയും ടാറ്റ എല്‍ക്‌സി സെന്റര്‍ ഹെഡുമായ ശ്രീകുമാര്‍ വി, ജിടെക്കിലെ മറ്റ് |
|
Full Story
|
|
|
|
|
|
|
| കഴിഞ്ഞ വര്‍ഷ ഹെല്‍ത്ത്, കെയര്‍ വര്‍ക്കര്‍ വിസകളുടെ എണ്ണം ഇരട്ടിയായി, യുകെ വിസകളുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധന |
ലണ്ടന്‍: കഴിഞ്ഞ വര്‍ഷം യുകെയിലെ ഹെല്‍ത്ത്, കെയര്‍ മേഖലയില്‍ ജോലി ചെയ്യാനെത്തുന്ന വിദേശ കുടിയേറ്റക്കാര്‍ക്ക് അനുവദിച്ച വിസകളുടെ എണ്ണം ഇരട്ടിയോളം വര്‍ദ്ധിച്ചതായി ഗവണ്‍മെന്റ് കണക്കുകള്‍. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഇമിഗ്രേഷന്‍ പ്രധാന ചര്‍ച്ചാവിഷയമായി മാറുമ്പോള്‍ പ്രധാനമന്ത്രി ഋഷി സുനാകിന് മേല്‍ കനത്ത സമ്മര്‍ദം സമ്മാനിക്കുന്നതാണ് കണക്കുകള്‍. ഈ വര്‍ഷം പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ മൂന്ന് പ്രധാന ആശങ്കകളില്‍ ഒന്നാണ് ഇമിഗ്രേഷന്‍. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് പിന്നില്‍ വിയര്‍ക്കുമ്പോള്‍ ഇമിഗ്രേഷന്‍ കുറയ്ക്കുമെന്നാണ് സുനാക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ പ്രഖ്യാപനം എവിടെയും |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ താപനില മൈനസിലേക്ക് കൂപ്പുകുത്തിയേക്കും |
ലണ്ടന്‍: ബ്രിട്ടനില്‍ താപനില മൂക്കുകുത്തുമെന്ന് മെറ്റ് ഓഫീസ്. മഞ്ഞും, ആലിപ്പഴ വര്‍ഷവും ഉള്‍പ്പെടെയാണ് രാത്രിയില്‍ താപനില താഴുന്നതോടെ പ്രതീക്ഷിക്കേണ്ടതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു. നോര്‍ത്ത് ഇംഗ്ലണ്ടും, സ്‌കോട്ട്ലണ്ടുമാണ് തണുപ്പിന്റെ പ്രത്യാഘാതം പ്രധാനമായും നേരിടുക. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഇന്ന് വരെ നീളുന്ന ശക്തമായ മഞ്ഞും, ആലിപ്പഴ വീഴ്ചയും പ്രതീക്ഷിക്കാമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. സ്‌കോട്ട്ലണ്ടിലെ കെയര്‍ഗോര്‍മ് നാഷണല്‍ പാര്‍ക്കില്‍ ഇതിനോടകം തന്നെ മഞ്ഞിന്റെ പുതപ്പ് വീണിട്ടുണ്ട്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെയില്‍സിലും മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇതോടെ റോഡുകളിലെ |
|
Full Story
|
|
|
|
|
|
|
| റുവാന്‍ഡ അഭയാര്‍ഥി കരാര്‍: നികുതിദായകര്‍ക്ക് ഉണ്ടാകുന്ന ചെലവ് 500 മില്യണ്‍ പൗണ്ട് |
ലണ്ടന്‍: റുവാന്‍ഡ അഭയാര്‍ത്ഥി സ്‌കീം ബ്രിട്ടനെ സംബന്ധിച്ച് എത്ര പ്രധാനമാണെന്ന് ഉറപ്പില്ലെങ്കിലും, സുനാക് ഭരണകൂടത്തിന് ഇത് സുപ്രധാനമാണ്. അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ എന്തെങ്കിലും നടപടി കൈക്കൊണ്ടുവെന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഈ സ്‌കീം പ്രാബല്യത്തില്‍ വരുത്തേണ്ടത് പ്രധാനമന്ത്രിക്ക് പ്രധാനമാണ്. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ പോലും സ്‌കീമിനെ കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് ഇത് മൂലമുള്ള ചെലവുകളുടെ കണക്കുകള്‍ ആദ്യമായി പുറത്ത് വരുന്നത്. റുവാന്‍ഡ അഭയാര്‍ത്ഥി കരാര്‍ 2023-ഓടെ നികുതിദായകന് വരുത്തിവെയ്ക്കുന്നത് 500 മില്ല്യണ്‍ പൗണ്ട് ചെലവാണെന്ന് കണക്കുകള്‍ ആദ്യമായി വെളിപ്പെടുത്തി.
ആദ്യത്തെ 300 |
|
Full Story
|
|
|
|
|
|
|
| കൊലപാതകം, ലൈംഗിക ആനന്ദം, ട്രാന്‍സ് ജെന്‍ഡര്‍ക്ക് 24 വര്‍ഷം തടവ് |
ലണ്ടന്‍: സ്പാനിഷ് പൗരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കാര്‍ലറ്റ് ബ്ലേക്കിന് യുകെയില്‍ 24 വര്‍ഷം തടവുശിക്ഷ. കൊലപാതകത്തിലൂടെ ലൈംഗിക ആനന്ദം ലഭിക്കുമെന്ന അമേരിക്കയിലുള്ള തന്റെ ഓണ്‍ലൈന്‍ പെണ്‍ സുഹൃത്തിന്റെ വാക്കും കൊലപാതകത്തിനു കാരണമായെന്ന് ബ്ലേക്ക് പറയുന്നു. സ്പാനിഷ് പൗരനായ ജോര്‍ജ് മാര്‍ട്ടിന്‍ കരേനോെയയാണ് ബ്ലേക്ക് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു മാസങ്ങള്‍ക്കു മുന്‍പ് പ്രതി പൂച്ചയെ കൊല്ലുന്നത് സമൂഹമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീം ചെയതിരുന്നതായും കോടതി കണ്ടെത്തി. ഈ സംഭവത്തില്‍ ബ്ലേക്ക് കുറ്റസമ്മതം നടത്തിയിരുന്നു. ട്രാന്‍സ്ജെന്‍ഡറായ സ്‌കാര്‍ലറ്റിനെ പുരുഷന്‍മാരുടെ ജയിലിലാണ് പാര്‍പ്പിക്കുകയെന്ന് യുകെ നീതിന്യായ മന്ത്രാലയം |
|
Full Story
|
|
|
|
|
|
|
| വിദേശിയര്‍ക്ക് പണി കൊടുത്ത് സ്വയം പണി വാങ്ങാനൊരുങ്ങി യുകെ |
ലണ്ടന്‍: കാനഡയും യുകെയും ഉള്‍പ്പെടേയുള്ള പശ്ചാത്യ രാജ്യങ്ങള്‍ അടുത്തിടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി ശക്തമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ തദ്ദേശീയ വികാരം കൂടി കണക്കിലെടുത്താണ് സര്‍ക്കാറുകള്‍ ഇത്തരം നയം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനങ്ങള്‍ യുകെയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഈ നയം യുകെയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുകയും ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പ്രധാന ഇടമാകാനുള്ള സ്വപ്നങ്ങളെ പിന്നോട്ട് അടിക്കുകയും ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് |
|
Full Story
|
|
|
|
| |