Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ടെക് വമ്പന്‍മാരെ കൈവിട്ട് യുകെ യുവതലമുറ, താത്പര്യം ഡോക്ടറാകുക, ലക്ഷ്യം എന്‍എച്ച്എസ്
reporter

ലണ്ടന്‍: ബ്രിട്ടന്റെ ആരോഗ്യ മേഖലയാണ് കുടിയേറ്റക്കാര്‍ ലക്ഷ്യംവെയ്ക്കുന്ന പ്രധാന തൊഴില്‍ ഇടം. ഇതിന് കാരണം വലിയ തോതില്‍ എന്‍എച്ച്എസ് സേവനങ്ങളിലേക്ക് കുടിയേറാന്‍ നാട്ടുകാര്‍ തയ്യാറാകുന്നില്ലെന്നതാണ്. പ്രത്യേകിച്ച് ഇത്രയൊന്നും സമ്മര്‍ദമില്ലാതെ ജോലി ചെയ്യാന്‍ മറ്റ് മേഖലകള്‍ ഉണ്ടെന്നതാണ് ഇവരെ പിന്തിരിപ്പിക്കുന്ന ഘടകം. എന്നാല്‍ യുകെയിലെ കൗമാരക്കാര്‍ മെഡിക്കല്‍ പ്രൊഫഷണിലേക്ക് തിരിയാനും കരിയറായി തെരഞ്ഞെടുക്കാനും ലക്ഷ്യമിടുന്നുവെന്നാണ് ബിബിസി ബൈറ്റ്സൈസ് സര്‍വ്വെ കണ്ടെത്തിയിരിക്കുന്നത്. 4000 കൗമാരക്കാരെ ഉള്‍പ്പെടുത്തി ദേശീയ തലത്തില്‍ നടത്തിയ സര്‍വ്വെയിലാണ് പത്തിലൊന്ന് പേരും ഒന്നാമത്തെ തൊഴില്‍ ചോയ്സായി തെരഞ്ഞെടുത്തത് ഡോക്ടറാണ്. 33% പേരാണ് മെഡിസിന്‍ മേഖലയാണ് പ്രധാനപ്പെട്ട തൊഴില്‍ മേഖലയെന്ന് ചൂണ്ടിക്കാണിച്ചത്. കൗമാരക്കാര്‍ക്കിടയില്‍ ആപ്പിളും, ഗൂഗിളും, ടെസ്ലയും പോലുള്ള ടെക് വമ്പന്‍മാര്‍ മുതല്‍ ഫിഫ പോലുള്ള കായിക സ്ഥാപനങ്ങളെ വരെ മറികടന്ന് കൗമാരക്കാരുടെ മനസ്സിലെ പ്രധാന എംപ്ലോയ്മെന്റ് ചോയ്സ് എന്‍എച്ച്എസ് തന്നെ!

ജോലിയുടെ റാങ്കിംഗില്‍ ഡോക്ടര്‍ക്ക് പിന്നില്‍ എഞ്ചിനീയര്‍, ടീച്ചര്‍, അഭിഭാഷകര്‍, നഴ്സ് എന്നിവരാണ് ഇടംപിടിച്ചത്. അതായത്, ഇപ്പോഴും പരമ്പരാഗത സേവന മേഖലകളാണ് കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവും പ്രിയങ്കരമെന്നാണ് വ്യക്തമാകുന്നത്. വെറ്റ്, ഫുട്ബോളര്‍, ആര്‍ടിസ്റ്റ്, പോലീസ് ഓഫീസര്‍, ബില്‍ഡിംഗ് ട്രേഡ് എന്നിവയും ആദ്യ 10 തൊഴില്‍ ചോയ്സുകളില്‍ ഇടംപിടിച്ചു. അതേസമയം സാമൂഹിക-സാമ്പത്തിക വ്യത്യാസം കൗമാരക്കാരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതായി സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നു. ധനിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ തങ്ങള്‍ ഇഷ്ടപ്പെടുന്ന കരിയറില്‍ എത്തുമെന്ന് ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ സാധാരണക്കാരായ കൗമാരക്കാരില്‍ ഇത് കാല്‍ശതമാനത്തില്‍ താഴെ മാത്രമാണ്. ബ്രിട്ടനില്‍ പഠിക്കുന്ന ഡോക്ടര്‍മാരില്‍ പലരും എന്‍എച്ച്എസ് സേവനത്തിന് നില്‍ക്കാതെ രാജ്യത്തിന് പുറത്ത് പോയി പണമുണ്ടാക്കാന്‍ തീരുമാനിക്കുന്നതായി മുന്‍പ് കണ്ടെത്തിയിരുന്നു. ഈ ഘട്ടത്തിലാണ് കൗമാരക്കാര്‍ മെഡിസിന്‍ പഠിക്കുന്നതിന് പ്രാമുഖ്യം നല്‍കുന്നതായി വ്യക്തമാകുന്നത്.

 
Other News in this category

 
 




 
Close Window