Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 23rd Nov 2026
UK Special
  16-07-2026
യുകെയില്‍ കൗമാരക്കാരുടെ രാത്രികാല സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം

ലണ്ടന്‍: കൗമാരക്കാരുടെ രാത്രികാല സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യുകെ സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ നിര്‍ദേശപ്രകാരം 16-ഉം 17-ഉം വയസ്സുള്ളവര്‍ക്ക് ഇന്‍സ്റ്റാഗ്രാം, ടിക്ടോക്, യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ ആറുമണിവരെ ഉപയോഗിക്കാന്‍ കഴിയില്ല. കൗമാരക്കാരുടെ ഉറക്കം മെച്ചപ്പെടുത്തുക, പഠനത്തില്‍ ശ്രദ്ധ വര്‍ധിപ്പിക്കുക, കുടുംബജീവിതത്തിന് കൂടുതല്‍ സമയം ലഭ്യമാക്കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഓട്ടോപ്ലേ, ഇന്‍ഫിനിറ്റ് സ്‌ക്രോളിങ് തുടങ്ങിയ ഉപയോക്താക്കളെ ദീര്‍ഘനേരം ആപ്പുകളില്‍ പിടിച്ചിരുത്തുന്ന

Full Story
  15-07-2026
റോച്ച്‌ഡെയില്‍ ഗ്രൂമിങ് ഗാങ് പ്രതിയെ നാടുകടത്താന്‍ നിയമഭേദഗതി; പ്രഖ്യാപനവുമായി ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി

ലണ്ടന്‍: റോച്ച്‌ഡെയില്‍ ഗ്രൂമിങ് ഗാങ് കേസില്‍ ശിക്ഷിക്കപ്പെട്ട ഷബീര്‍ അഹമ്മദിനെ നാടുകടത്തുന്നതിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി ഷബാന മഹ്‌മൂദ് പ്രഖ്യാപിച്ചു. 1971ലെ ഇമിഗ്രേഷന്‍ നിയമത്തിലെ വ്യവസ്ഥയാണ് അഹമ്മദിനെ നാടുകടത്തുന്നതിന് തടസ്സമായി നില്‍ക്കുന്നത്. ഈ നിയമതടസ്സം മറികടക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ 2012ല്‍ ഷബീര്‍ അഹമ്മദിന് 22 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഈ മാസം ആദ്യം ഇയാള്‍ ജയിലില്‍നിന്ന് മോചിതനായി. ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് അഹമ്മദിന്റെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കിയിരുന്നു.

Full Story
  15-07-2026
സ്‌പെയിന്‍ കാട്ടുതീയില്‍ ബ്രിട്ടിഷ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; മകള്‍ക്ക് ലഭിച്ചത് അവസാന വിടവാങ്ങല്‍ സന്ദേശം

ലണ്ടന്‍/മാഡ്രിഡ്: തെക്കന്‍ സ്‌പെയിനിലെ അല്‍മെറിയ പ്രവിശ്യയെ വിഴുങ്ങിയ കാട്ടുതീയില്‍ ബ്രിട്ടിഷ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ബ്രിട്ടനിലെ ഷെഫീല്‍ഡ് സ്വദേശികളായ പീറ്റ് ഗില്ലവും ഭാര്യ ഫ്രാന്‍ ഗില്ലവും സ്‌പെയിനിലെ ബെദാര്‍ ഗ്രാമത്തിലായിരുന്നു താമസം. കാട്ടുതീയില്‍ ഇരുവരും മരിച്ചതായി കുടുംബം സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് ഷെഫീല്‍ഡില്‍ താമസിക്കുന്ന മകള്‍ ഡാനിയേല്‍ ഗില്ലം കിര്‍ട്ടണിന് അമ്മയുടെ അവസാന സന്ദേശം ലഭിച്ചത്. ''ഞങ്ങള്‍ ഇവിടെനിന്ന് ഒഴിഞ്ഞുപോകുകയാണ്. വിഷമിക്കേണ്ട'' എന്നായിരുന്നു സന്ദേശം. പിന്നീട് നടത്തിയ ഫോണ്‍വിളികള്‍ക്കും അയച്ച സന്ദേശങ്ങള്‍ക്കും മറുപടി ലഭിച്ചില്ല. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മാതാപിതാക്കള്‍

Full Story
  15-07-2026
ഭാര്യയെ കൊന്ന് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; ബ്രിട്ടിഷ് പൗരന് ജീവപര്യന്തം

ലണ്ടന്‍: ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ബ്രിട്ടിഷ് പൗരന്‍ മൈക്കല്‍ തോംപ്‌സണിന് (56) ജീവപര്യന്തം തടവ്. പരോള്‍ പരിഗണിക്കുന്നതിന് മുമ്പ് കുറഞ്ഞത് 33 വര്‍ഷം തടവില്‍ കഴിയണമെന്ന് നോട്ടിങ്ഹാം ക്രൗണ്‍ കോടതി വിധിച്ചു. ശിക്ഷാവിധി കേള്‍ക്കാന്‍ പോലും കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ച പ്രതിയെ ജഡ്ജി രൂക്ഷമായി വിമര്‍ശിച്ചു. 2025 ഓഗസ്റ്റ് ഒന്‍പതിന് ഇംഗ്ലണ്ടിലെ നോര്‍താംപ്ടണിലുള്ള വീട്ടില്‍ വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന ഭാര്യ കിംബര്‍ലി തോംപ്‌സണെ (43) മൈക്കല്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് കോടതി കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹത്തിന് സമീപം ഗുളികകളും മദ്യക്കുപ്പികളും വച്ച് ആത്മഹത്യയുടെ

Full Story
  15-07-2026
ഉഷ്ണതരംഗത്തിനിടെ യുകെയില്‍ കാട്ടുതീ വ്യാപിക്കുന്നു; 19 ഇടങ്ങളില്‍ തീ സജീവം

ലണ്ടന്‍: ഉഷ്ണതരംഗം തുടരുന്നതിനിടെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ വ്യാപിക്കുന്നു. മഴയുടെ അഭാവവും അതിശക്തമായ ചൂടും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയിരിക്കുകയാണെന്നും അഗ്‌നിരക്ഷാസേന കടുത്ത സമ്മര്‍ദത്തിലാണെന്നും നാഷനല്‍ ഫയര്‍ ചീഫ്‌സ് കൗണ്‍സില്‍ (NFCC) ചെയര്‍മാന്‍ ഫില്‍ ഗാരിഗന്‍ പറഞ്ഞു. ''നിലവിലെ പ്രവചനമനുസരിച്ച് മഴയ്ക്ക് സാധ്യതയില്ല. അതിനാല്‍ കാട്ടുതീ നിയന്ത്രിക്കുന്നത് കൂടുതല്‍ ദുഷ്‌കരമാകുകയാണ്,'' ഫില്‍ ഗാരിഗന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 കാട്ടുതീകള്‍ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച നോര്‍ത്ത് വെയില്‍സിലെ കോണ്‍വിയിലും ഇംഗ്ലണ്ടിലെ ഡര്‍ബിഷെയറിലെ ഗ്ലോസോപ്പിലും ദുരന്താവസ്ഥ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ചയും

Full Story
  15-07-2026
മക്കളെ രക്ഷിക്കാന്‍ കടലിലിറങ്ങിയ പിതാവടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ലണ്ടന്‍: കടലില്‍ അപകടത്തില്‍പ്പെട്ട മക്കളെ രക്ഷിക്കാന്‍ തിരകളിലേക്ക് എടുത്തുചാടിയ പിതാവിനും സഹായത്തിനായി പിന്നാലെ വെള്ളത്തിലിറങ്ങിയ മറ്റൊരാള്‍ക്കും ദാരുണാന്ത്യം. ഇംഗ്ലണ്ടിലെ ഹാര്‍ട്ടില്‍പൂളിലുള്ള സീറ്റണ്‍ കെയര്‍വ് ബീച്ചില്‍ ഞായറാഴ്ചയാണ് സംഭവം. കുട്ടികളുടെ പിതാവായ വെയ്ന്‍ ടെയ്ലറാണ് മരിച്ചവരില്‍ ഒരാള്‍. വെയ്ന്‍ ടെയ്ലറാണ് മരിച്ചതെന്ന വിവരം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരംഭിച്ച ഗോഫണ്ട്മീ ധനസമാഹരണ പേജിലൂടെയാണ് പുറത്തുവന്നത്. എന്നാല്‍ ഔദ്യോഗിക തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ക്ലീവ്‌ലന്‍ഡ് പൊലീസ് അറിയിച്ചു. മരിച്ച രണ്ടാമത്തെയാളുടെ പേരും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച വൈകിട്ട് 3.45ഓടെയാണ് രണ്ട് കുട്ടികള്‍ കടലില്‍

Full Story
  14-07-2026
349 എംപിമാരുടെ പിന്തുണ; ആന്‍ഡി ബേണ്‍ഹാം ലേബര്‍ പാര്‍ട്ടി നേതാവ്: ഇനി പ്രധാനമന്ത്രി പദത്തിലേക്ക്
ലേബര്‍ നേതാവായി ആന്‍ഡി ബേണ്‍ഹാം സ്ഥിരീകരിക്കപ്പെട്ടു. പാര്‍ട്ടിയിലെ 349 എംപിമാര്‍ ആന്‍ഡി ബേണ്‍ഹാമിനെ നാമനിര്‍ദ്ദേശം ചെയ്തു. രണ്ടാം ദിവസത്തെ നാമനിര്‍ദ്ദേശങ്ങള്‍ക്ക് ശേഷം, മേക്കര്‍ഫീല്‍ഡിലെ എംപിക്ക് 27 ലേബര്‍ എംപിമാരുടെ പിന്തുണ കൂടി ലഭിച്ചു - ഇത് ജൂലൈ 20 ന് പ്രധാനമന്ത്രിയാകാനുള്ള പാതയിലേക്ക് അദ്ദേഹത്തെ എത്തിച്ചു, ഒരു എതിരാളിക്ക് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ മത്സരിക്കുന്നത് അസാധ്യമാണ്.

ലേബര്‍ പാര്‍ട്ടിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മൂന്ന് സംഘടനകളുടെ പിന്തുണ അദ്ദേഹത്തിന് ഇപ്പോഴും ആവശ്യമാണ്, അവയില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ട്രേഡ് യൂണിയനുകളായിരിക്കണം, എന്നിരുന്നാലും ഇത് ഒരു ഔപചാരികതയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തിങ്കളാഴ്ച വൈകുന്നേരം നടന്ന ഒരു ഓണ്‍ലൈന്‍ ഹസ്റ്റിംഗില്‍
Full Story
  14-07-2026
യുകെയില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം: ഫസ്റ്റ് ടൈം ബയര്‍ക്ക് ബോണസ് നല്‍കുന്ന പദ്ധതി പുനസ്ഥാപിക്കും
യുകെയില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഹെല്‍പ്പ് ടു ബൈ സ്‌കീം തിരിച്ചെത്തിക്കാന്‍ ഒരുങ്ങി നിയുക്ത പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് പ്രഖ്യാപിച്ച റിവ്യൂ പുതിയ സ്‌കീമിന് അനുകൂലമായി വിധിയെഴുതിയതോടെയാണ് ഈ നീക്കം. പുതിയ പദ്ധതിയായ ഫസ്റ്റ് ടൈം ബയര്‍ ഐഎസ്എ വഴി ആദ്യത്തെ പ്രോപ്പര്‍ട്ടി വാങ്ങുന്ന ഭവനഉടമകള്‍ക്ക് ബോണസ് നല്‍കാനാണ് ഗവണ്‍മെന്റ് ആലോചിക്കുന്നത്. വീട് വാങ്ങാന്‍ തയ്യാറാകുന്ന സമയത്ത് തവണകളായാണ് ഈ ബോണസ് കൈമാറുക.

കേവലം 5% ഡെപ്പോസിറ്റുമായി ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് വിപണിയില്‍ കാലെടുത്ത് വെയ്ക്കാന്‍ അവസരം നല്‍കുന്നതായിരുന്നു ഹെല്‍പ്പ് ടു ബൈ സ്‌കീം. പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് 5% മുതല്‍ 20% വരെ ഗവണ്‍മെന്റ് ധനസഹായം അഞ്ച്
Full Story
[93][94][95][96][97]
 
-->




 
Close Window