Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍
Text By: UK Malayalam Pathram
കേരളത്തിലെ പുരോഗമന മുന്നേറ്റങ്ങള്‍ക്ക് തുടര്‍ച്ച ആവശ്യമാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓര്‍മ ലിറ്ററേച്ചര്‍ ഫെസ്റ്റ് 2026-ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഊഴം വെച്ചു മാറേണ്ട ഒന്നാണ് ഭരണ സംവിധാനമെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് യോഗത്തില്‍ മുഖ്യാതിഥിയായിരുന്ന കരിവള്ളൂര്‍ മുരളി ചൂണ്ടിക്കാട്ടി. അത് ജനങ്ങളുടെ പരമാധികാരത്തോടും ജനാധിപത്യാവകാശത്തോടുള്ള നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.
ഹാംപ്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വേദിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ പി എന്‍ ഗോപീകൃഷ്ണന്‍, മ്യൂസ് മേരി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ 'ഓര്‍മബോസ് കുഞ്ചേരി സാഹിത്യപുരസ്‌കാരങ്ങള്‍' സമ്മാനിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന സാഹിത്യ ചര്‍ച്ചകള്‍, സാംസ്‌കാരിക സംവാദങ്ങള്‍ എന്നിവയില്‍ യുഎഇയില്‍ നിന്നുള്ള നിരവധി പ്രവാസി മലയാളി എഴുത്തുകാരും സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.
 
Other News in this category

 
 




 
Close Window