Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
'ദിസ് ഗവണ്‍മെന്റ് ഈസ് ഇന്‍സള്‍ട്ടിങ് മൈ ഫ്രണ്ട് സുരേഷ് ഗോപി: ജോണ്‍ബ്രിട്ടാസ് എംപി രാജ്യസഭയില്‍
Text By: UK Malayalam Pathram
കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ മന്ത്രി സുരേഷ് ഗോപിയെ തുടര്‍ച്ചയായി അപമാനിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കേരളത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ എന്റെ സുഹൃത്തായ സുരേഷ് ഗോപിയെ സര്‍ക്കാര്‍ നിരന്തരം അപമാനിക്കുകയാണ്. എയിംസ് വരുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും 24 മണിക്കൂറും 36 മണിക്കൂറും പിന്നിട്ടിട്ടും അത് എവിടെയാണെന്ന് ബ്രിട്ടാസ് പരിഹാസരൂപേണ ചോദിച്ചു.
സുരേഷ് ഗോപിയെ ആദരിക്കണമെന്ന് താന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നതായും എന്നാല്‍ അദ്ദേഹം വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണെന്നും ബ്രിട്ടാസ് പറയുന്നു. മന്ത്രിയുടെ അന്തസ്സ് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window