Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ബിജെപിയില്‍ ചേര്‍ന്നു
Text By: Team ukmalayalampathram
എഐസിസി മുന്‍ മീഡിയ കോര്‍ഡിനേറ്റര്‍ രാധിക ഖേര ബിജെപിയില്‍. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പ്രതികാര നടപടി ഉണ്ടായി എന്നും തന്റെ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ് രാധിക ഖേര കോണ്‍ഗ്രസ് വിട്ടത്.

ഛത്തീസ്ഗഢിലെ നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയും രാധിക പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ സമയം തേടി എങ്കിലും ലഭിച്ചില്ല എന്ന് രാധിക പറഞ്ഞു. കോണ്‍?ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് രാധിക ഖേര ഉന്നയിച്ചത്.

രാഹുല്‍ ഗാന്ധി ട്രാവല്‍ വ്‌ലോഗ്ഗര്‍ ആകാന്‍ ആഗ്രഹിക്കുന്നു. ന്യായ് യാത്രയില്‍ പോലും ആരെയും രാഹുല്‍ കണ്ടില്ല. 5 മിനിറ്റ് നേരം ആളുകള്‍ക്ക് നേരെ അദ്ദേഹം കൈകാണിച്ച് മടങ്ങുകയാണ് ഉണ്ടായത് എന്നും രാധിക പറഞ്ഞിരുന്നു. ചത്തീസ്ഗഢിലെ പാര്‍ട്ടി ആസ്ഥാനത്തെ മുറിയിലേക്ക് ബലമായി തള്ളിക്കയറ്റി പൂട്ടിയിട്ടുവെന്നും പാര്‍ട്ടിയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും രാധിക പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window