Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഒന്‍പതര വയസുമുതല്‍ സി.പി.എം എന്നെ ലക്ഷ്യമിടുന്നുണ്ട്; കോണ്‍ഗ്രസിനെ കേഡര്‍ സംവിധാനത്തിലാക്കും - കെ. സുധാകരന്‍
Text By: Team ukmalayalampathram
ഒന്‍പതര വയസുമുതല്‍ സി.പി.ഐ.എം എന്നെ ലക്ഷ്യമിടുന്നുണ്ടെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊല്ലും കൊലയും എന്റെ ലക്ഷ്യമല്ലെന്നായിരുന്നു ഇപി ജയരാജന്‍ വധശ്രമകേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധിയോടുള്ള പ്രതികരണം. ഒരു സിപിഐഎം നേതാവിനേയും കൊല്ലാന്‍ ശ്രമിച്ചിട്ടില്ല. ജയരാജന്മാരോട് ഉള്ളത് രാഷ്ട്രിയ വിരോധം മാത്രമെന്നും. താന്‍ ആരെയും ഇതുവരെ കൊന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിനെ കേഡര്‍ സംവിധാനത്തില്‍ ആക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ വിലപേശല്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് കേഡര്‍ ആകുവാന്‍ സ്വാഭാവികമായ സാവകാശം വേണം എന്ന് ട്വന്റിഫോറിനോട് പറഞ്ഞു.

ഈ കേസില്‍ നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്താന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. കോടതിവിധി സത്യാവസ്ഥയുടെ വിജയമായി കാണുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍?ഗ്രസ് അക്രമത്തിന്റെ വാക്താക്കളല്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. കെ.പി.സി.സി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ തന്റെത് മികച്ച പ്രവര്‍ത്തനം ആണെന്നും കെ സുധാകരന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window