Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അമേരിക്കയിലെ ഡോക്ടറാണ് ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന ചന്ദ്രശേഖര്‍: ആകെ സ്വത്ത് 5705 കോടി രൂപ
Text By: Team ukmalayalampathram
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും ടി ഡി പി സ്ഥാനാര്‍ത്ഥിയായി കന്നിയങ്കത്തിനൊരുങ്ങുന്നത് അമേരിക്കയില്‍ ഡോക്ടറായിരുന്ന പെമ്മസാനി ചന്ദ്രശേഖര്‍ എന്ന നാല്‍പത്തിയെട്ടുകാരനാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. തെലുഗുദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് പെമ്മസാനി ചന്ദ്രശേഖര്‍ മത്സരിക്കുന്നത്. 5705 കോടി രൂപയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആസ്തി.

അമേരിക്കയില്‍ ഡോക്ടറായി തൊഴിലെടുക്കുകയായിരുന്ന ചന്ദ്രശേഖറിനും ഭാര്യ ശ്രീരത്നയ്ക്കും നൂറിലേറെ കമ്പനികളില്‍ ഓഹരികളുണ്ടെന്നതിനു പുറമേ, നാലായിരം കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപങ്ങളും അമേരിക്കയിലടക്കം വസ്തുവകകളുമുണ്ട്. സ്വന്തം നാട്ടില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ 2014 മുതല്‍ സജീവമായശേഷമാണ് രാഷ്ട്രീയത്തിലേക്കുള്ള ചന്ദ്രശേഖറിന്റെ കാല്‍വയ്പ്.

ടി ഡി പിയ്ക്കായി മുന്‍തെരഞ്ഞെടുപ്പുകളില്‍ പ്രചാരണരംഗത്തുണ്ടായിരുന്ന ചന്ദ്രശേഖര്‍ ഗുണ്ടൂരില്‍ മത്സരിക്കാനുള്ള തന്റെ താല്‍പര്യം വ്യക്തമാക്കുകയായിരുന്നു. പൊന്നൂറില്‍ നിന്നുള്ള സിറ്റിങ് എം എല്‍ എയും വൈ എസ് ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ വെങ്കട റോസയ്യയാണ് ചന്ദ്രശേഖറിന്റെ എതിരാളി.
 
Other News in this category

 
 




 
Close Window