|
|
|
|
|
| പലസ്തീനു വേണ്ടി നമ്മുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നു; കോഴിക്കോട് ബീച്ചില്‍ പലസ്തീനുവേണ്ടി തടിച്ചുകൂടിയ ജനങ്ങളോട് പി കെ കുഞ്ഞാലിക്കുട്ടി |
|
ഇസ്രയേലിന്റെ മൂര്‍ച്ചയേറിയ ആയുധങ്ങളേക്കാള്‍ വലുതാണ് കോഴിക്കോട് ബീച്ചില്‍ പലസ്തീനുവേണ്ടി തടിച്ചുകൂടിയ ജനസാഗരമെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പ്രാര്‍ത്ഥനയാണ് ഏറ്റവും വലിയ ആയുധമെന്നും കോഴിക്കോട് നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീനികള്‍ നമ്മളെ മുറിവേല്‍പ്പിച്ച് മരിച്ചുവീഴുകയാണ്. ലോകത്ത് മനസാക്ഷി മരവിച്ച് നില്‍ക്കുന്നു. പലസ്തീനായി നമ്മള്‍ നമ്മുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നു. ഈ റാലി ഫലം കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോകം മുഴുവന്‍ കൊലപാതകങ്ങളെ അപലപിക്കുകയാണെന്നും ഇസ്രയേലിന്റെ മൂര്‍ച്ചയേറിയ ആയുധങ്ങളേക്കാള്‍ ശക്തമാണ് പൊതുജനാഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യന്‍ ജനത പലസ്തീന് ഒപ്പമാണെന്നും |
|
Full Story
|
|
|
|
|
|
|
| പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്നതിന് പകരം ഭാരതം മതിയെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല; മുഖ്യമന്ത്രി |
|
പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരതമെന്ന് ആക്കാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് മതിയെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ എന്നത് ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകല്‍പോലെ വ്യക്തമാണ്. ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉള്‍ച്ചേര്‍ക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാര്‍ ഭയപ്പെടുന്നു. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നുമാണ് വിശേഷിപ്പിക്കുന്നത്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉള്‍പ്പെടെ |
|
Full Story
|
|
|
|
|
|
|
| കേരളാ കോണ്‍ഗ്രസ് അറുപതാം ജന്മദിനാഘോഷവും പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ കണ്‍വെന്‍ഷനും നവംബര്‍ 11ന് കവന്‍ട്രിയില്‍ |
കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറുപതാം ജന്മദിനാഘോഷത്തിന്റ്റെ പശ്ചാത്തലത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ യുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷവും കണ്‍വെന്‍ഷനും നവംബര്‍ 11 ശനിയാഴ്ച് കവന്‍ട്രി സെന്റ് ജോണ്‍ ഫിഷര്‍ ചര്‍ച്ച് ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ജിപ്സണ്‍ തോമസ് എട്ടുതൊട്ടിയില്‍ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തില്‍ , ബീറ്റാജ് അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു . ശനിയാഴ്ച്ച രാവിലെ 10 :30 നു ചേരുന്ന യോഗം കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ പി ജെ ജോസഫ് MLA വിഡിയോ കോണ്‍ഫെറെന്‍സിലൂടെ ഉദഘാടനം ചെയ്യുന്നതും കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ: മോന്‍സ് ജോസഫ് MLA , ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ: |
|
Full Story
|
|
|
|
|
|
|
| ഭീകരത ഉന്മൂലനം ചെയ്യണം; ഭീകരതയ്‌ക്കെതിരെ ലോകം ഒന്നിച്ച് നില്‍ക്കണം - പ്രധാനമന്ത്രി നരേന്ദ്ര മോദി |
|
ഭീകരതയ്ക്കും യുദ്ധത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത ഉന്മൂലനം ചെയ്യണമെന്നും ഭീകരതയ്‌ക്കെതിരെ ലോകം ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്.യുദ്ധത്തില്‍ വിഭജിച്ച് നില്‍ക്കുന്ന ലോകത്തിന് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ല. ജി 20 സ്പീക്കര്‍മാരുടെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്ററി സ്പീക്കര്‍മാരാണ് G-20 ഉച്ചകോടിയില്‍ സന്നിഹിതരായിട്ടുള്ളത്.ഒന്നിച്ച് നിന്നുകൊണ്ട് സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. ഒരുമിച്ച് മുന്നേറേണ്ട സമയാണിത്. എല്ലാവരുടെയും വികസനത്തിനും ക്ഷേമത്തിനും പ്രധാന്യം നല്‍കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി |
|
Full Story
|
|
|
|
|
|
|
| എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി രാജര്‍ഷി രാമവര്‍മന്‍ റെയില്‍വേ സ്റ്റേഷന്‍ എന്നാക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ പ്രമേയം |
എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് നല്‍കണമെന്ന് പ്രമേയം പാസാക്കി കൊച്ചി കോര്‍പ്പറേഷന്‍. രാജ്യഭക്തിയുള്ളത്‌കൊണ്ടല്ല തീരുമാനമെടുത്തത്. രാജ്യസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജര്‍ഷി രാമവര്‍മനിന്നു മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് രാജര്‍ഷി രാമവര്‍മന്റെ പേരു നല്‍കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും ഇന്ത്യന്‍ റെയില്‍വേയോടും ആവശ്യപ്പെടാനാണ് കൊച്ചി കോര്‍പറേഷന്റെ തീരുമാനം. ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ റെയില്‍വേ പാത നിര്‍മിക്കുക എന്നതിന് പിന്നില്‍ രാജര്‍ഷി രാമവര്‍മ്മയുടെ ദീര്‍ഘകാലത്തെ പ്രയത്‌നമുണ്ട്. അങ്ങനെ ഒരാളുടെ പേര് നേരത്തെ വരേണ്ടതായിരുന്നു. അതുകൊണ്ടാണ് |
|
Full Story
|
|
|
|
|
|
|
| വിവാഹം കഴിക്കാത്തതിനു കാരണം എന്തെന്ന് വിദ്യാര്‍ഥികള്‍: ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മറുപടി നല്‍കി രാഹുല്‍ഗാന്ധി |
|
എന്തുകൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തതെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജയ്പൂര്‍ മഹാറാണി കോളജിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ കാരണം വിശദീകരിച്ചത്. ചോദ്യോത്തര വേളയില്‍ കുട്ടികളിലൊരാള്‍ കോണ്‍ഗ്രസ് എംപിയോട് എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് ചോദിച്ചിരുന്നു.
"മിടുക്കനും വളരെ സുന്ദരനുമാണ്...പിന്നെന്താ ഇതുവരെ കല്യാണം കഴിക്കാത്തത്?" ഇതറിയിരുന്നു ചോദ്യം. 'കോണ്‍ഗ്രസ് പാര്‍ട്ടിയിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലുമാണ് ശ്രദ്ധ' ചോദ്യത്തിന് രാഹുല്‍ ഗാന്ധി ലളിതമായി മറുപടി നല്‍കി. പരിപാടിയില്‍ അദ്ദേഹത്തോട് ഇഷ്ടഭക്ഷണത്തെക്കുറിച്ചും ചോദിച്ചു. കയ്പയും കടലയും ചീരയും ഒഴികെ മറ്റൊന്നിനും തനിക്ക് പ്രശ്‌നമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സ്വാതന്ത്ര്യ |
|
Full Story
|
|
|
|
|
|
|
| പൊതുവേദിയില്‍ പരസ്പരം തര്‍ക്കിച്ച സതീശനും സുധാകരനും എതിരേ ശക്തമായ എതിര്‍പ്പുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ |
|
കെപിസിസി നേതൃയോഗത്തില്‍ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമെതിരെ തുറന്നടിച്ച് എകെ ആന്റണി. പാര്‍ട്ടിയില്‍ പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ എങ്കിലും ബോധ്യപ്പെടുത്താന്‍ കഴിയണമെന്ന് ആന്റണി പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇപ്പോഴത്തെ പ്രവര്‍ത്തനം പോരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വിമര്‍ശനം. കണ്ണൂരില്‍ നിന്ന് ഇത്തവണ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
ഇന്ന് നടന്ന കെപിസിസി നേതൃയോഗത്തിലാണ് നേതാക്കളുടെ വിമര്‍ശനം. പാര്‍ട്ടിയില്‍ ഐക്യം കൊണ്ടുവരേണ്ടത് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണെന്ന് എ.കെ ആന്റണി. നേതാക്കള്‍ പക്വത കാട്ടണമെന്നും സ്വയം പരിഹാസ്യരാവരുതെന്നും ആന്റണി വിമര്‍ശിച്ചു. പാര്‍ട്ടി നേതൃത്വം എന്നത് |
|
Full Story
|
|
|
|
|
|
|
| ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു; തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച സഖാവ് |
|
മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി കഴിഞ്ഞ നാല് മാസമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച 11 മണി മുതല്‍ എകെജി സെന്ററില്‍ പൊതുദര്‍ശനത്തിനു വെക്കും. ഉച്ചയ്ക്ക് 2 മണിമുതല്‍ സിഐടിയു ഓഫിസിലും പൊതു ദര്‍ശനം നടക്കും. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് ശാന്തികവാടത്തില്‍ നടക്കും.
1956 ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. 1985 ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി.
തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദനെന്ന് |
|
Full Story
|
|
|
|
| |