Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പലസ്തീനു വേണ്ടി നമ്മുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നു; കോഴിക്കോട് ബീച്ചില്‍ പലസ്തീനുവേണ്ടി തടിച്ചുകൂടിയ ജനങ്ങളോട് പി കെ കുഞ്ഞാലിക്കുട്ടി
Text By: Team ukmalayalampathram
ഇസ്രയേലിന്റെ മൂര്‍ച്ചയേറിയ ആയുധങ്ങളേക്കാള്‍ വലുതാണ് കോഴിക്കോട് ബീച്ചില്‍ പലസ്തീനുവേണ്ടി തടിച്ചുകൂടിയ ജനസാഗരമെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പ്രാര്‍ത്ഥനയാണ് ഏറ്റവും വലിയ ആയുധമെന്നും കോഴിക്കോട് നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീനികള്‍ നമ്മളെ മുറിവേല്‍പ്പിച്ച് മരിച്ചുവീഴുകയാണ്. ലോകത്ത് മനസാക്ഷി മരവിച്ച് നില്‍ക്കുന്നു. പലസ്തീനായി നമ്മള്‍ നമ്മുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നു. ഈ റാലി ഫലം കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോകം മുഴുവന്‍ കൊലപാതകങ്ങളെ അപലപിക്കുകയാണെന്നും ഇസ്രയേലിന്റെ മൂര്‍ച്ചയേറിയ ആയുധങ്ങളേക്കാള്‍ ശക്തമാണ് പൊതുജനാഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യന്‍ ജനത പലസ്തീന് ഒപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window