Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
രാഷ്ട്രീയ വിചാരം
  07-09-2023
ഇടുക്കിയില്‍ 13 പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മാണത്തിനു വിലക്ക്: പുനരധിവാസത്തിന് ഉത്തരവിടണമെന്ന് എം.എം. മണി
ഇടുക്കിയിലെ 13 പഞ്ചായത്തുകളിലെ നിര്‍മ്മാണ വിലക്കിനെതിരെ എം എം മണി എംഎല്‍എ. ഇടുക്കിയില്‍ താമസിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുനരധിവാസത്തിന് ഉത്തരവിടണം. അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. പരാതി കേള്‍ക്കാന്‍ കോടതി തയാറാകണം. മൂന്നാറില്‍ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് എം എം മണിയുടെ വിമര്‍ശനം.

കളക്ടര്‍ നിര്‍മ്മാണ ഉത്തരവ് പുറപ്പെടുവിച്ചത് ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെയാണ്. ആര് വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്ന് എം എം മണി പറഞ്ഞു. ആളുകള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരവും നല്‍കണമെന്നും പരാതി കേള്‍ക്കാന്‍ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഇഷ്ടത്തിനനുസരിച്ച് ചെയ്താല്‍ അതിനതിരെ ശബ്ദിക്കുമെന്നും കളക്ടറുടെ ഉത്തരവിന്റെ ഗൗരവം മനസ്സിലാക്കി
Full Story
  06-09-2023
ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെയും സിപിഐഎം പോളിറ്റ് അംഗം എ. വിജയരാഘവന്റെയും മകന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി
ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെയും സിപിഐഎം പോളിറ്റ് അംഗം എ വിജയരാഘവന്റെയും മകന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി. മാടക്കത്തറ സ്വദേശി ശരത് ചന്ദ്രന്റെയും വത്സലകുമാരിയുടെ മകള്‍ അശ്വതിയാണ് വധു.

തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സീവീസ് പ്രസിഡന്‍സിയില്‍ നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ , സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ , സിനിമാതാരം മമ്മൂട്ടി, മന്ത്രിമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
Full Story
  06-09-2023
സനാതന ധര്‍മം ഇല്ലാതാക്കണമെന്നു പറഞ്ഞ ഉദയനിധിയുടെ തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിക്കെതിരേ കേസ്
ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിക്കെതിരെ മധുര പൊലീസ് കേസെടുത്തു. അയോധ്യയിലെ ജഗദ്ഗുരു പരമഹംസ ആചാര്യയ്ക്ക് എതിരെയാണ് കേസ്. ഡിഎംകെ നിയമ വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി. കലാപാഹ്വാനം അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ എടുത്തിരിക്കുന്നത്. സനാതന ധര്‍മ്മ പരാമര്‍ശത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു അയോധ്യയിലെ സന്യാസിയുടെ പ്രകോപനപരമായ ആഹ്വാനം.

പ്രതീകാത്മകമായി ഉദയനിധിയുടെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി പങ്കുവെച്ചിരുന്നു. അതേസമയം, സന്യാസിയുടെ കൈയില്‍ 10 കോടി എങ്ങനെ വരുമെന്നാണ് മറുപടിയായി ഉദയനിധിയുടെ മറുചോദ്യം. സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും ഉദയനിധി
Full Story
  04-09-2023
കേന്ദ്രത്തിലെ ബിജെപിക്ക് എതിരേ ശക്തമായ നീക്കവുമായി തമിഴ്‌നാട് മുഖ്യമന്ത്രി:സനാതന ധര്‍മത്തില്‍ മകന്റെ പ്രസ്താവനയ്ക്ക് സ്റ്റാലിന്റെ പിന്തുണ
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തങ്ങളുടെ എല്ലാ കുറവുകളും മറയ്ക്കാന്‍ അവര്‍ മതത്തെ ആയുധമാക്കിയിരിക്കുകയാണ് എന്ന് എം കെ സ്റ്റാലിന്‍ ആരോപിച്ചു. തമിഴ്നാടിന്റെ പോഡ്കാസ്റ്റ് പരമ്പരായ 'സ്പീക്കിംഗ് ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.

'അവര്‍ ജനങ്ങളുടെ മതവികാരത്തെ ആളിക്കത്തിക്കുകയും തീവ്രതയോടെ ആഞ്ഞടിക്കുകയും ചെയ്യുന്നു,' സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. മണിപ്പൂരില്‍ ആളിക്കത്തിയ വിഭാഗീയതയില്‍ സംസ്ഥാനം കത്തിക്കരിഞ്ഞു, ഹരിയാനയിലെ മതഭ്രാന്ത് നിരപരാധികളുടെ ജീവനും സ്വത്തും അപഹരിച്ചുവെന്നും, മണിപ്പൂരിലെയും ഹരിയാനയിലെയും വിഷയം
Full Story
  03-09-2023
കുട്ടനാട്ടില്‍ 166 പേര്‍ ഒരുമിച്ച് സിപിഎം വിട്ടു: അത്രയും പേര്‍ക്കും സിപിഐയില്‍ പൂര്‍ണ അംഗത്വം
കുട്ടനാട്ടില്‍ കൂട്ടത്തോടെ സിപിഐഎം വിട്ടവര്‍ക്ക് പൂര്‍ണ അംഗത്വം നല്‍കി സിപിഐ. 166 പേര്‍ക്ക് സിപിഐയില്‍ പൂര്‍ണ അംഗത്വം നല്‍കും. 69 പേര്‍ക്ക് കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പ് നല്‍കും. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ഇനി സിപിഐ അംഗമാകും. ഇവര്‍ക്ക് 6 മാസത്തിനുശേഷം പൂര്‍ണ്ണത്വം നല്‍കും. ബാക്കിയുള്ളവരെ സിപിഐ അനുഭാവികളായി പരിഗണിക്കും. സിപിഐ ജില്ലാ സെക്രട്ടറി ടിജെ പങ്കെടുത്ത കുട്ടനാട് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നാളെ സിപിഐ ജില്ലാ കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

നേതൃത്വത്തിന് വഴങ്ങാത്തവരെ ഒഴിവാക്കുകയാണെന്നും അര്‍ഹതയുള്ള പലരെയും ഏരിയ, ലോക്കല്‍ നേതൃത്വങ്ങള്‍ നിന്ന് ഒഴിവാക്കിയെന്നുമാണ് പാര്‍ട്ടി വിടുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ ട്വന്റിഫോറിനോട്
Full Story
  02-09-2023
സൈബര്‍ ആക്രമണം: പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതു പൊലീസില്‍ പരാതി നല്‍കി
കോട്ടയം എസ്പിക്കാണ് ഗീതു പരാതി നല്‍കിയത്. അധിക്ഷേപം മാനസികമായി വേദനിപ്പിച്ചു. പൊലീസ് ഉചിത നടപടി സ്വീകരിക്കണം. അധിക്ഷേപ വിഡിയോ പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് അനുകൂല പേജ് എന്ന് ഗീതു പറഞ്ഞു.

സൈബര്‍ ആക്രമണങ്ങള്‍ മാനസികമായി വേദനിപ്പിച്ചതിനാലാണ് പരാതി നല്‍കിയതെന്നും ഗീതു മാധ്യമങ്ങളോട് പറഞ്ഞു. 9 മാസം ഗര്‍ഭിണിയായ തന്നെ അപമാനിച്ചു കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നല്‍കിയതെന്നും ഗീതു പറഞ്ഞു.

വ്യക്തിപരമായി ആര്‍ക്കെതിരെയും ആക്രമണങ്ങള്‍ ഉണ്ടാകുന്നത് തെറ്റാണെന്നും ഗീതു പറഞ്ഞു. രാഷ്ട്രീയം ഇതില്‍ കൂട്ടിക്കുഴക്കേണ്ട എന്നും ഗീതു പ്രതികരിച്ചു.

അതേസമയം ഭാര്യ ഗീതുവിനെതിരായ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ ജെയ്ക് സി തോമസും പ്രതികരിച്ചു. ഗീതുവിനു നേരെ മോബ് ലിഞ്ചിങ്ങിന് സമാനമായ രീതിയില്‍ സൈബര്‍ ആക്രമണം
Full Story
  02-09-2023
ഉമ്മന്‍ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം പുതുപ്പള്ളിയില്‍ ഉണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍
സിപിഎം നാളിതുവരെ ചെയ്ത ദുഷ്പ്ര പ്രവര്‍ത്തികള്‍ക്ക് പകരം ചോദിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ അദൃശ്യ സാന്നിധ്യവും പുതുപ്പള്ളിയില്‍ ഉണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. പിണറായി സര്‍ക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുമെന്നുള്ള തിരിച്ചറിവില്‍ നിന്നാണ് അവകാശവാദങ്ങള്‍ക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചതെന്ന് സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച സിപിഎമ്മിന് ഒരു മത്സരം പോലും കാഴ്ചവയ്ക്കാനുള്ള ശേഷിയില്ല. തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും പുതുപ്പള്ളിയില്‍ അതിഥികളായി എത്തിമടങ്ങി. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ട് വന്‍ പൊലീസ് സന്നാഹത്തില്‍
Full Story
  18-08-2023
സര്‍ക്കാരിന്റെ ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിച്ച് മന്ത്രി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും: ഗവര്‍ണര്‍ക്ക് ഓണക്കോടി സമ്മാനിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു സര്‍ക്കാരിന്റെ ക്ഷണം. ഇതിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും.ക്ഷണിക്കാനെത്തിയ മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് ഓണക്കോടിയും സമ്മാനിച്ചു.

തലസ്ഥാനത്തെ ഓണാഘോഷ പരിപാടികള്‍ക്കു ക്ഷണിച്ച കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചു.കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിക്കാത്തത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.കഴിഞ്ഞ ഓണം അട്ടപ്പാടിയിലെ ആദിവാസി കോളനിയിലാണു ഗവര്‍ണര്‍ ആഘോഷിച്ചത്. അടുത്തദിവസം ഡല്‍ഹിക്കു തിരിക്കുന്ന ഗവര്‍ണര്‍ ഓണത്തിനു മുന്‍പു കേരളത്തില്‍
Full Story
[29][30][31][32][33]
 
-->




 
Close Window