Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളാ കോണ്‍ഗ്രസ് അറുപതാം ജന്മദിനാഘോഷവും പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ കണ്‍വെന്‍ഷനും നവംബര്‍ 11ന് കവന്‍ട്രിയില്‍
Text By: Team ukmalayalampathram

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറുപതാം ജന്മദിനാഘോഷത്തിന്റ്റെ പശ്ചാത്തലത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ യുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷവും കണ്‍വെന്‍ഷനും നവംബര്‍ 11 ശനിയാഴ്ച് കവന്‍ട്രി സെന്റ് ജോണ്‍ ഫിഷര്‍ ചര്‍ച്ച് ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ജിപ്സണ്‍ തോമസ് എട്ടുതൊട്ടിയില്‍ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തില്‍ , ബീറ്റാജ് അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു . ശനിയാഴ്ച്ച രാവിലെ 10 :30 നു ചേരുന്ന യോഗം കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ പി ജെ ജോസഫ് MLA വിഡിയോ കോണ്‍ഫെറെന്‍സിലൂടെ ഉദഘാടനം ചെയ്യുന്നതും കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ: മോന്‍സ് ജോസഫ് MLA , ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ: ഫ്രാന്‍സിസ് ജോര്‍ജ് Ex MP , ഉന്നതാധികാരസമിതി അംഗവും കേരളാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രെസിഡന്റുമായ അപു ജോണ്‍ ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിക്കുന്നതുമാണ്. വിലാസം St. John fisher church hall Tiverton Rd, Coventry United Kingdom - CV2 3DL കൂടുതല്‍ വിവരങ്ങള്‍ക്ക് 07453288745 07724813686 07746487711

 
Other News in this category

 
 




 
Close Window