Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വിവാഹം കഴിക്കാത്തതിനു കാരണം എന്തെന്ന് വിദ്യാര്‍ഥികള്‍: ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മറുപടി നല്‍കി രാഹുല്‍ഗാന്ധി
Text By: Team ukmalayalampathram
എന്തുകൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തതെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജയ്പൂര്‍ മഹാറാണി കോളജിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ കാരണം വിശദീകരിച്ചത്. ചോദ്യോത്തര വേളയില്‍ കുട്ടികളിലൊരാള്‍ കോണ്‍ഗ്രസ് എംപിയോട് എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് ചോദിച്ചിരുന്നു.
"മിടുക്കനും വളരെ സുന്ദരനുമാണ്...പിന്നെന്താ ഇതുവരെ കല്യാണം കഴിക്കാത്തത്?" ഇതറിയിരുന്നു ചോദ്യം. 'കോണ്‍ഗ്രസ് പാര്‍ട്ടിയിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലുമാണ് ശ്രദ്ധ' ചോദ്യത്തിന് രാഹുല്‍ ഗാന്ധി ലളിതമായി മറുപടി നല്‍കി. പരിപാടിയില്‍ അദ്ദേഹത്തോട് ഇഷ്ടഭക്ഷണത്തെക്കുറിച്ചും ചോദിച്ചു. കയ്പയും കടലയും ചീരയും ഒഴികെ മറ്റൊന്നിനും തനിക്ക് പ്രശ്‌നമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്ക് പുരുഷന്മാരേക്കാള്‍ കുറവല്ലെന്ന് സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിനോട് അദ്ദേഹം മറുപടി നല്‍കി.

ജയ്പൂരിലെ മഹാറാണി കോളജിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവദത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പരിപാടിയില്‍ ജാതി സെന്‍സസ്, സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്ക്, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകത തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ രാഹുല്‍ ഗാന്ധിയോട് ചോദ്യങ്ങള്‍ ചോദിച്ചു. ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്.
 
Other News in this category

 
 




 
Close Window