|
|
|
|
|
| പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ വച്ച് |
|
പുതുപ്പള്ളിയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 12.40 ഓടെ ബിജെപി നേതാക്കള്‍ക്കൊപ്പം പാമ്പാടി ബ്ലോക്ക് ഓഫീസില്‍ എത്തി, ഉപവരണാധികാരിക്ക് മുമ്പിലാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടി, കെ കൃഷ്ണകുമാര്‍ തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.
മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ നിന്നായിരുന്നു ഇന്നത്തെ പ്രചാരണത്തിന്റെ തുടക്കം. കെട്ടിവെക്കാനുള്ള തുക ക്ഷേത്രത്തിലെ പ്രധാന പൂജാരി മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി കൈമാറി. ശേഷം പതിനൊന്നരയോടെ പാമ്പാടിയില്‍ നിന്നും തുറന്ന ജീപ്പില്‍ റോഡ് ഷോ. ദേശീയ - സംസ്ഥാന നേതാക്കളും റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥിയെ |
|
Full Story
|
|
|
|
|
|
|
| സൂര്യന്‍ ചന്ദ്രന്‍ സത്യം എന്നിവയെ മറയ്ക്കാന്‍ കഴിയില്ല: രാഹുലിന് അനുകൂലമായ സ്‌റ്റേയില്‍ പ്രിയങ്ക ഗാന്ധി |
|
രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന ഗുജറാത്ത് സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി പ്രിയങ്കഗാന്ധി . ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യന്‍ ചന്ദ്രന്‍ സത്യം എന്നിവയാണതെന്നും അവര്‍ സമൂമാധ്യമത്തില്‍ പോസ്റ്റിട്ടു.
ബിജെപിയുടെ നിരന്തര പരിശ്രമങ്ങള്‍ക്കിടയിലും രാഹുല്‍ഗാന്ധി തളര്‍ന്നില്ല,കീഴടങ്ങിയില്ല,പകരം ജുഡീഷ്യല്‍ പ്രക്രിയയില്‍ വിശ്വാസം അര്‍പ്പിച്ചുവെന്ന് ജയറാം രമേശ് പ്രതികരിച്ചു.ബിജെപിക്കും അതിന്റെ കൂട്ടാളികള്‍ക്കും ഇതൊരു പാഠമായിരിക്കും.നിങ്ങളുടെ ഏറ്റവും മോശമായത് നിങ്ങള്‍ക്ക് ചെയ്യാം, പക്ഷേ ഞങ്ങള്‍ പിന്നോട്ട് പോകില്ല.സര്‍ക്കാരിന്റെ |
|
Full Story
|
|
|
|
|
|
|
| വിശ്വാസത്തെ ഹനിക്കുന്നത് തെറ്റ്: അത് അംഗീകരിക്കാനാവില്ല - ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി |
|
'ഗണപതി ഞാന്‍ ആരാധിക്കുന്ന എന്റെ ദൈവമാണ്. ആ ദൈവത്തെക്കുറിച്ച് എന്തിനാണ് മോശം പറയുന്നത്? ക്രിസ്തുദേവനെക്കുറിച്ചോ നബിതിരുമേനിയെക്കുറിച്ചോ ഞങ്ങളാരും മോശം പറയുന്നില്ല. അതൊക്കെ മിത്താണെന്നോ, അങ്ങനെ പലതരം വ്യാഖ്യാനങ്ങള്‍ അവിടെയുമില്ലേ. അങ്ങനെ വ്യാഖ്യാനിച്ച് വിശ്വാസത്തെ ഹനിക്കുന്നത് തെറ്റാണ്. വിശ്വാസത്തെ ഹനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഒരു മതത്തിന്റെയും ദൈവങ്ങളെക്കുറിച്ച് തങ്ങള്‍ മോശമായി സംസാരിക്കുന്നില്ലെന്നും തുഷാര്‍ പറഞ്ഞു. സ്പീക്കര്‍ക്കെതിരായ എന്‍എസ്എസ് പ്രതിഷേധം നടക്കുന്നതിനിടെ, പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു തുഷാര്‍.
കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടിടത്താണ് |
|
Full Story
|
|
|
|
|
|
|
| ശാസ്ത്രബോധം വളര്‍ത്തണമെന്നു പറഞ്ഞത് എങ്ങനെ മതവിശ്വാസത്തെ വൃണപ്പെടുത്തുന്നതാകും? - ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ |
|
ഗണപതി വിഷയത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തെയും വേദനിപ്പിക്കാന്‍ അല്ല. ഭരണഘടന തന്നെ ശാസ്ത്രബോധം വളര്‍ത്തണം എന്നാണ് പറയുന്നതെന്നും ഷംസീര്‍ ചൂണ്ടിക്കാട്ടി. നിയമസഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഷംസീര്‍ ഇക്കാര്യം പറഞ്ഞത്.
ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെ മതവിശ്വാസത്തെ വൃണപ്പെടുത്തുന്നതാകുമെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു. താന്‍ ആകാശത്തുനിന്ന് പൊട്ടി ഇറങ്ങിയതല്ല. വിദ്യാര്‍ത്ഥി സംഘടന കാലഘട്ടം മുതല്‍ മതേതരത്വത്തിന് വേണ്ടി വാദിക്കുന്നതാണ്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടല്ലോ എന്നും സ്പീക്കര്‍ പറഞ്ഞു.
തനിക്ക് പ്രസംഗിക്കാന്‍ അവകാശമുള്ളതുപോലെ എന്‍എസ്എസ് ജനറല്‍ |
|
Full Story
|
|
|
|
|
|
|
| വാര്‍ധക്യത്തിലെത്തിയ ബാപ്പയേയും ഉമ്മയേയും ചെറുമകന്‍ വെട്ടിക്കൊന്നു: യുവാവ് ലഹരിക്ക് അടിമയെന്നു പോലീസ് |
|
തൃശൂര്‍ വടക്കേക്കാട് വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന ചെറുമകന്‍ അറസ്റ്റില്‍. വടക്കേക്കാട് സ്വദേശി അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ആഗ്മലിനെ ഇന്ന് ഉച്ചയോടെ പൊലീസ് പിടികൂടുകയായിരുന്നു.
വടക്കേക്കാട് വൈലത്തൂരില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 75 വയസുള്ള അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകനായ മുന്നയെന്ന് വിളിപ്പേരുള്ള ആഗ്മലാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ മകളുടെ വിവാഹ മോചനത്തിന് ശേഷം ചെറുമകന്‍ ദീര്‍ഘകാലമായി ഇവരോടൊപ്പമായിരുന്നു താമസിച്ചു പോന്നിരുന്നത്. ആഗ്മല്‍ ലഹരിക്ക് അടിമയായിരുന്നതായി ആരോപണമുണ്ട്.
തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ആഗ്മലിനെ വീട്ടിലേക്ക് തിരികെ |
|
Full Story
|
|
|
|
|
|
|
| തോല്‍വി അറിയാത്ത തെരഞ്ഞെടുപ്പ് ചരിത്രം; 12 തവണയാണ് ഉമ്മന്‍ചാണ്ടി നിയമസഭയിലേക്ക് ജയിച്ചത് |
|
ചരിത്രമെഴുതിയ നേതാവാണ് ഉമ്മന്‍ചാണ്ടി. തോല്‍വിയറിയാത്തതാണ് ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് ചരിത്രം. 12 തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് ജയിച്ചത്. ഓരോ തവണയും ജയത്തിന് തിളക്കമേറിക്കൊണ്ടിരുന്നു.
പുതുപ്പള്ളിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ആദ്യ മത്സരം. പാര്‍ട്ടി കടുത്ത പ്രതിസന്ധിയെ നേരിടുന്ന സമയത്താണ് കന്നിയങ്കം. അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ചിഹ്നം തെങ്ങ്. രണ്ട് തവണ ജയിച്ചിട്ടുള്ള സി.പി.എമ്മിലെ സിറ്റിംഗ് എം.എല്‍.എ ഇ.എം. ജോര്‍ജിനെ വാശിയേറിയ ത്രികോണ മത്സരത്തില്‍ 1970 സെപ്തംബര്‍ 17ന് ഉമ്മന്‍ചാണ്ടി അടിയറവ് പറയിച്ചു. തുടര്‍ന്ന്,
12 തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് ജയിച്ചത്. മുന്നണിയിലും പാര്‍ട്ടിയിലും പഴയ പ്രതാപത്തിന് ചെറുതായി മങ്ങലേറ്റു തുടങ്ങിയ |
|
Full Story
|
|
|
|
|
|
|
| അഴിമതിയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രമെന്ന് നരേന്ദ്രമോദി |
|
അഴിമതിക്ക് കോണ്‍ഗ്രസ് ഗ്യാരണ്ടിയാണെങ്കില്‍, അഴിമതിക്കെതിരെയുള്ള നടപടിക്ക് താനൊരു ഗ്യാരണ്ടിയാണെന്നും മോദി പറഞ്ഞു.
ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ സയന്‍സ് കോളജ് ഗ്രൗണ്ടില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ ജീവനാഡി അഴിമതിയാണ്, അതില്ലാതെ കോണ്‍ഗ്രസിന് ശ്വസിക്കാന്‍ പോലും കഴിയില്ല. ഛത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ എടിഎമ്മായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദുര്‍ഭരണത്തിന്റെ മാതൃകയായി മാറിയെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിനെ വേരോടെ പിഴുതെറിയാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ചും മോദി |
|
Full Story
|
|
|
|
|
|
|
| നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് നൈല്‍' നല്‍കി ആദരിച്ച് ഈജിപ്ത് സര്‍ക്കാര്‍ |
|
ഈജിപ്തില്‍ സന്ദര്‍ശനത്തിന് എത്തിയ നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് നൈല്‍' നല്‍കി ആദരിച്ച് ഈജിപ്ത് സര്‍ക്കാര്‍. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയാണ് നരേന്ദ്ര മോദിക്ക് ബഹുമതി നല്‍കിയത്.
അല്‍-സീസിയുമായി മോദി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമായിരുന്നു പ്രധാന അജണ്ട. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള കരാറിലും ഇരു നേതാക്കളും ഒപ്പുവെച്ചു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ നരേന്ദ്ര മോദിക്കു ലഭിക്കുന്ന പതിമൂന്നാമത്തെ പരമോന്നത ബഹുമതിയാണിത്. ഇതിനു മുമ്പ് മോദിയെ പരമോന്നത ബഹുമതി നല്‍കി ആദരിച്ച രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
പാപുവ ന്യൂ ഗിനിയ, ഫിജി, പലാവു, യുഎസ്, ബഹ്‌റൈന്‍, മാലദ്വീപ്, റഷ്യ, യുഎഇ, പലസ്തീന്‍, |
|
Full Story
|
|
|
|
| |